ETV Bharat / state

സെക്രട്ടേറിയറ്റിലെ ബോംബ് ഭീഷണി വ്യാജം; ആളെ തിരിച്ചറിഞ്ഞു

author img

By ETV Bharat Kerala Team

Published : Nov 9, 2023, 1:40 PM IST

Updated : Nov 9, 2023, 2:42 PM IST

Bomb threat In Secretariat : സംഭവത്തിൽ തിരുവനന്തപുരം പൊഴിയൂർ സ്വദേശി നിതിനെ പൊലീസ് വിശദമായി ചോദ്യം ചെയ്‌ത്‌ വരികയാണ്

Secretariat Bomb threat update  Secretariat Bomb threat was fake  Bomb threat In Secretariat  Bomb threat  Kerala Government Secretariat Bomb threat issue  സെക്രട്ടേറിയറ്റിലെ ബോംബ് ഭീഷണി വ്യാജം  സെക്രട്ടേറിയറ്റിലെ ബോംബ് ഭീഷണി  വ്യാജമെന്ന് കണ്ടെത്തി പൊലീസ്  ഭീഷണി മുഴക്കിയത് പൊഴിയൂർ സ്വദേശി നിതിൻ  ഭീഷണി മുഴക്കിയ ആൾക്ക് മാനസിക വെല്ലുവിളി  സെക്രട്ടേറിയറ്റ് ബോംബ് ഭീഷണി സന്ദേശം
Secretariat Bomb threat was fake

സെക്രട്ടേറിയറ്റിലെ ബോംബ് ഭീഷണി വ്യാജം

തിരുവനന്തപുരം : തലസ്ഥാന നഗരത്തെയും സെക്രട്ടേറിയറ്റിനെയും ഒരു മണിക്കൂറോളം ആശങ്കയുടെ മുൾമുനയിൽ നിർത്തിയ സെക്രട്ടേറിയറ്റ് ബോംബ് ഭീഷണി സന്ദേശം വ്യാജമെന്ന് കണ്ടെത്തി പൊലീസ്. തിരുവനന്തപുരം പൊഴിയൂർ സ്വദേശിയായ നിതിൻ എന്നയാളാണ് സന്ദേശത്തിന് പിന്നിലെന്നും പൊലീസ് തിരിച്ചറിഞ്ഞു. ഇയാൾ മാനസിക രോഗിയാണെന്നും പൊലീസ് സംശയിക്കുന്നു (Secretariat Bomb Threat Was Fake).

ഭീഷണി സന്ദേശം അയച്ചയാളെ വിശദമായി പൊലീസ് ചോദ്യം ചെയ്‌ത്‌ വരികയാണ്. പൊഴിയൂർ പൊലീസാണ് ഇയാളെ കസ്‌റ്റഡിലെടുത്തിട്ടുണ്ട്. രാവിലെ പത്തരയോടെ കേരള പൊലീസിന്‍റെ 112 എന്ന നമ്പറിലേക്കാണ് സെക്രട്ടേറിയറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം എത്തിയത്.

പൊലീസ് ആസ്ഥാനത്ത് നിന്ന് സന്ദേശം സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറിയതിന് പിന്നാലെ കാന്‍റോൺമെന്‍റ്‌ പൊലീസും കെ 9 ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സെക്രട്ടേറിയറ്റും സെക്രട്ടേറിയറ്റിന്‍റെ പരിസരങ്ങളും മതിൽ കെട്ടിന് പുറവും വിശദമായി പരിശോധിച്ചു.

ഇതിനിടെയാണ് ഭീഷണി സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്തുകയും ഭീഷണി സന്ദേശം അയച്ചയാളെ തിരിച്ചറിയുകയും ചെയ്‌തത്. സെക്രട്ടേറിയറ്റിലെ സ്പെഷ്യൽ സെക്യൂരിറ്റി സ്‌ക്വാഡ്, കാന്‍റോൺമെന്‍റ്‌ പൊലീസ്, ബോംബ് സ്‌ക്വാഡ്, കെ 9 ഡോഗ് സ്‌ക്വാഡിലെ കാർത്തു എന്ന ഡോബർമാനും സെറ എന്ന ജാക്ക് റസലും ചേർന്നാണ് പരിശോധന നടത്തിയത്.

ALSO READ:Hoax Bomb Threat At Kochi Airport വ്യാജ ബോംബ് ഭീഷണി; കൊച്ചി വിമാനത്താവളത്തില്‍ യുവാവ് അറസ്റ്റില്‍

വ്യാജ ബോംബ് ഭീഷണി: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലുണ്ടായ വ്യാജ ബോംബ് ഭീഷണിയിൽ യുവാവ് അറസ്‌റ്റില്‍. ആലപ്പുഴ സ്വദേശി രാകേഷാണ് ഒക്‌ടോബര്‍ 24 ന് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്. യുവാവ് വ്യാജ ബോംബ് ഭീഷണി മുഴക്കിയത് ലഗേജ് ഭാരം കുറയ്ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടതിൽ പ്രകോപിതനായാണ്.

അതേസമയം സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബായിലേക്ക് യാത്ര തിരിക്കാൻ എത്തിയതായിരുന്നു യുവാവ്. ഇയാളുടെ ലഗേജിന്‍റെ ഭാരം അനുവദിക്കപ്പെട്ടതിലും കൂടുതലുണ്ടായിരുന്നു.

സുരക്ഷ ഉദ്യോഗസ്ഥർ ഇക്കാര്യം ചൂണ്ടിക്കാണിച്ചതോടെ പ്രകോപിതനായ യുവാവ് ലഗേജില്‍ ബോംബുണ്ടോയെന്ന് ചോദിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സുരക്ഷ ജീവനക്കാര്‍ വീണ്ടും പരിശോധന നടത്തിയിരുന്നു. രണ്ടാമതും പരിശോധന നടത്തിയത് കാരണം വിമാനം യാത്ര പുറപ്പെടാന്‍ വൈകിയിരുന്നു.

സുരക്ഷ ജീവനക്കാരുടെ ഇടപെടലില്‍ പ്രകോപിതനായാണ് ബോംബ് ഭീഷണി മുഴക്കിയതെന്ന് അറസ്‌റ്റിലായ ശ്ഷം രാകേഷ്‌ പറഞ്ഞു. അറസ്‌റ്റ്‌ രേഖപ്പെടുത്തിയ ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്. അതേസമയം വിമാനത്താവളത്തില്‍ സമാന സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സമാന സംഭവം മുൻപും: അതേസമയം അടുത്തിടെ സമാന കേസില്‍ തൃക്കാക്കര സ്വദേശി അറസ്‌റ്റിലായിരുന്നു. 55 കാരനായ സാബു വര്‍ഗീസ് എന്നയാള്‍ പിടിയിലായത് വ്യാജ ബോംബ് ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ്.

സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍ പോകാനെത്തിയപ്പോഴായിരുന്നു സംഭവം. സുരക്ഷ ജീവനക്കാര്‍ ബാഗ് പരിശോധിക്കുന്നതിനിടയിലാണ് ഇയാള്‍ ഭീഷണി മുഴക്കിയിരുന്നത്. പിന്നീട് ഇയാളെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

Last Updated : Nov 9, 2023, 2:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.