ETV Bharat / bharat

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കും ;ദിഗ്‌വിജയ് സിങ്

author img

By

Published : Jun 12, 2021, 12:57 PM IST

ക്ലബ്ബ് ഹൗസിൽ ഒരു പാകിസ്ഥാൻ മാധ്യമപ്രവർത്തകനുമായി നടത്തിയ ചാറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Revoking Article 370 from J-K extremely sad decision  Congress to relook into this issue: Digvijaya Singh  കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കും ;ദിഗ്‌വിജയ് സിങ്  കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കും  ദിഗ്‌വിജയ് സിങ്  Digvijaya Singh  Congress  Article 370
കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കും ;ദിഗ്‌വിജയ് സിങ്

ന്യൂഡൽഹി: കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ക്ലബ്ബ് ഹൗസിൽ ഒരു പാകിസ്ഥാൻ മാധ്യമപ്രവർത്തകനുമായി നടത്തിയ ചാറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള തീരുമാനം അങ്ങേയറ്റം ദുഃഖകരമെന്നും അദ്ദേഹം പറഞ്ഞു.

Read Also............ഇനി സംസ്ഥാന പദവിയില്ല; ജമ്മു കശ്മീര്‍, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങളായി

അതേസമയം ആരോപണവിധേയമായ ചാറ്റ് ട്വിറ്ററിലൂടെ ബിജെപി ഐടി സെൽ മേധാവി അമിത് മാൽവിയ പുറത്തുവിട്ടു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് ഒരു ക്ലബ് ഹൗസ് ചാറ്റിൽ രാഹുൽ ഗാന്ധിയുടെ ഉന്നത സഹായി ദിഗ്‌വിജയ് സിങ് ഒരു പാകിസ്ഥാൻ മാധ്യമപ്രവർത്തകനോട് പറഞ്ഞു എന്നായിരുന്നു അമിത് മാല്‍വിയയുടെ ട്വീറ്റ്. എന്നാല്‍ ഇതാണ് പാകിസ്ഥാന് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019 ഓഗസ്റ്റിലാണ് കേന്ദ്രം ആർട്ടിക്കിൾ 370 റദ്ദാക്കിയത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.