ETV Bharat / bharat

പഞ്ചാബിൽ കോൺഗ്രസിനെ നയിക്കാൻ അമരീന്ദർ സിങ് രാജ ; പർത്തപ് സിങ് ബജ്‌വ നിയമസഭാകക്ഷി നേതാവ്

author img

By

Published : Apr 10, 2022, 9:07 PM IST

പഞ്ചാബിൽ ഭരത് ഭൂഷൺ ആഷുവിനെ വർക്കിങ് പ്രസിഡന്‍റായും രാജ് കുമാർ ഛബ്ബേവാളിനെ ഡെപ്യൂട്ടി സിഎൽപി നേതാവായും തെരഞ്ഞെടുത്തു

Congress picks up Rahul's aides to steer party in Punjab  Bharat Bhushan Ashu working president of Punjab  Raj Kumar Chhabbewal deputy CLP leader of Punjab  Navjot Singh Sidhu Congress  Punjab Congress  Punjab Congress appoints Amarinder Singh Raja as new chief  Punjab Congress appoints Partap Singh Bajwa as assembly party leader  Punjab Congress appoints new chief and assembly party leader  പഞ്ചാബ് കോൺഗ്രസ് സംസ്ഥാന മേധാവി അമരീന്ദർ സിങ് രാജ വാറിങ്  പഞ്ചാബ് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് പർത്തപ് സിങ് ബജ്‌വ  പഞ്ചാബ് കോൺഗ്രസ് പുതിയ നേതാക്കൾ  ഭരത് ഭൂഷൺ ആഷു വർക്കിങ് പ്രസിഡന്‍റ്  രാജ് കുമാർ ഛബ്ബേവാൾ ഡെപ്യൂട്ടി സിഎൽപി നേതാവ്
പഞ്ചാബിൽ കോൺഗ്രസിനെ നയിക്കാൻ അമരീന്ദർ സിങ് രാജയും പർത്തപ് സിങ് ബജ്‌വയും

ന്യൂഡൽഹി : ആഴ്‌ചകൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട്, പഞ്ചാബ് ഘടകത്തിന്‍റെ ചുമതല രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായികൾക്ക് നൽകാനുള്ള തീരുമാനവുമായി കോൺഗ്രസ്. പാർട്ടിയുടെ പരാജയത്തെതുടർന്ന് മുൻ സംസ്ഥാന യൂണിറ്റ് മേധാവി നവ്‌ജ്യോത് സിങ് സിദ്ദുവിനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സംസ്ഥാന മേധാവിയായി അമരീന്ദർ സിങ് രാജ വാറിങ്ങിനെയും നിയമസഭാ കക്ഷി നേതാവായി പർത്തപ് സിങ് ബജ്‌വയെയും ശനിയാഴ്‌ച പ്രഖ്യാപിച്ചു.

പഞ്ചാബ് കോൺഗ്രസിന് പുതിയ നായകർ : ഭരത് ഭൂഷൺ ആഷുവിനെ വർക്കിങ് പ്രസിഡന്‍റായും രാജ് കുമാർ ഛബ്ബേവാളിനെ ഡെപ്യൂട്ടി നിയമസഭാകക്ഷി നേതാവായും തെരഞ്ഞെടുത്തു. നിലവിലെ പ്രഖ്യാപനങ്ങൾ സോണിയ ഗാന്ധിയുടേതാണെങ്കിലും നിയമനങ്ങളിൽ രാഹുൽ ഗാന്ധിയുടെ പങ്ക് വ്യക്തമാണ്. മൂന്നാം തവണയും രാജ വാറിങ് നിലനിർത്തിയ ഗിദ്ദർബാഹ നിയമസഭ സീറ്റിൽ മത്സരിക്കുന്നതിനിടെയാണ് 2014ൽ അദ്ദേഹത്തെ രാഹുൽ ഗാന്ധി യൂത്ത് കോൺഗ്രസ് മേധാവിയാക്കിയത്.

യൂത്ത് കോൺഗ്രസിന്‍റെ തലപ്പത്തിരുന്നുകൊണ്ട് ഒരു തീപ്പൊരി നേതാവായി ഉയർന്ന അദ്ദേഹം, പിന്നീട് ചരൺജിത് സിങ് ഛന്നി സർക്കാരുടെ കാലത്ത് സംസ്ഥാന ഗതാഗത മന്ത്രിയായും സേവനമനുഷ്‌ഠിച്ചു. നിലവിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അധികാരത്തിലുള്ള എഎപി സർക്കാരിനെതിരെ പോരാടാൻ പാർട്ടി തീവ്രമായി തയാറെടുക്കുന്നതിന്‍റെ സൂചനയായി രാജ വാറിങ്ങിന്‍റെ അധ്യക്ഷപദവിയിലേക്കുള്ള ചുവടുവയ്‌പ്പിനെ പരിഗണിക്കാം.

പാർട്ടിയിലെ അഴിച്ചുപണി : 2017ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പർതപ് ബജ്‌വയെ സംസ്ഥാന യൂണിറ്റ് തലവനായി രാഹുൽ നിയമിച്ചിരുന്നെങ്കിലും, സംസ്ഥാനം തിരിച്ചുപിടിക്കുമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്ന അമരീന്ദർ സിങ്ങിന് വഴങ്ങേണ്ടിവന്നു. അന്ന് മിക്ക നിയമസഭാംഗങ്ങളുടെയും പിന്തുണയും അമരീന്ദർ സിങ്ങിനുണ്ടായിരുന്നു.

ALSO READ: 'സഖ്യത്തിന് സഹകരിച്ചില്ല, ബിജെപിക്ക് വഴിയൊരുക്കിയത് മായാവതി' ; ബിഎസ്‌പിക്കെതിരെ രാഹുൽ

വാഗ്‌ദാനം ചെയ്തതുപോലെ തന്നെ, 117ൽ 77 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ പഞ്ചാബിൽ അമരീന്ദർ സിങ് കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിച്ചു. എന്നാൽ വലിയൊരു വിഭാഗം എംഎൽഎമാർ അദ്ദേഹത്തിനെതിരെ തിരിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ വർഷം ഹൈക്കമാൻഡിന് അദ്ദേഹത്തെ നീക്കേണ്ടിവന്നു. തുടർന്ന് അമരീന്ദർ സിങ്ങിന്‍റെ രാഷ്‌ട്രീയ എതിരാളിയായ നവജ്യോത് സിങ് സിദ്ദുവിനെ സംസ്ഥാന യൂണിറ്റ് മേധാവിയായി രാഹുൽ ഗാന്ധി അവരോധിക്കുകയും ചെയ്‌തു.

എന്നാൽ സിദ്ദുവും പുതിയ മുഖ്യമന്ത്രിയായ ഛന്നിയും തമ്മിലുള്ള നിരന്തര തർക്കങ്ങൾ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയായി മാറുകയായിരുന്നു. രാജ വാറിങ്ങിന്‍റെയും ബജ്‌വയുടെയും നേതൃത്വത്തിൽ ഭഗ്‌വന്ത് മാൻ സർക്കാരിനെതിരെ പ്രവർത്തിക്കാൻ സാധിക്കുമെന്നാണ് നിലവിൽ പാർട്ടിയുടെ പ്രതീക്ഷ. പാർട്ടി പ്രവർത്തകർക്കൊപ്പം നിന്ന് ആശയങ്ങൾ പിന്തുടരുമെന്നും പഞ്ചാബിന്‍റെ അവകാശങ്ങൾക്കായി പോരാടുമെന്നും ഇരു നേതാക്കളും വാഗ്‌ദാനം ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.