ETV Bharat / bharat

രാജ്യത്ത് 16,103 പേർക്ക് കൂടി കൊവിഡ്; 31 മരണം

author img

By

Published : Jul 3, 2022, 6:00 PM IST

Covid cases  Covid cases in India  india covid updates  india covid  latest covid news  latest covid cases in india  ഇന്ത്യ കൊവിഡ്  പുതിയ കൊവിഡ് വാര്ത്ത  ഇന്നത്തെ കൊവിഡ് കണക്ക്  kerala covid
രാജ്യത്ത് 16,103 പേർക്ക് കൂടി കൊവിഡ്; 31 മരണം

ആകെ സജീവരോഗികളുടെ എണ്ണം 1,11,711; ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 4,28,65,519

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,103 പേർക്ക് കൂടി കൊവിഡ് ബാധിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 4,35,02,429 ആയി. 31 മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 5,25,199 ആയി ഉയർന്നു.

31 പേരിൽ 14 മരണങ്ങൾ കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. യഥാക്രമം മഹാരാഷ്ട്ര - 5, പശ്ചിമ ബംഗാൾ - 3, ഡൽഹി, പഞ്ചാബ്, ഉത്തർ പ്രദേശ് - 2, കർണാടക, മധ്യപ്രദേശ്, മിസോറാം - 1 എന്നിങ്ങനെയും കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,143 സജീവരോഗികളുടെ വർധനവാണുണ്ടായിരിക്കുന്നത്. നിലവിൽ രാജ്യത്തെ സജീവരോഗികളുടെ എണ്ണം 1,11,711 ആണ്. ഇത് ആകെ കൊവിഡ് രോഗികളുടെ 0.26 ശതമാനമാണ്. അതേസമയം വീണ്ടെടുക്കൽ നിരക്ക് 98.54 ശതമാനമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.27 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.81 ശതമാനവുമാണ്. രാജ്യത്ത് കൊവിഡ് മുക്തരായവരുടെ എണ്ണം 4,28,65,519 ആയി ഉയർന്നു. മരണനിരക്ക് 1.21 ശതമാനമാണ്.

രാജ്യവ്യാപകമായി ഇതുവരെ 197.95 കോടി ഡോസ് കൊവിഡ് വാക്‌സിൻ നൽകിയിട്ടുണ്ട്. അതേസമയം ശനിയാഴ്‌ച (ജൂലൈ 02) രാജ്യത്ത് 17,092 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 29 മരണം റിപ്പോർട്ട് ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.