രാജ്യം 74–ാം റിപ്പബ്ലിക് ദിനത്തിന്റെ നിറവിൽ; ഈജിപ്ത് പ്രസിഡന്‍റ് പ്രത്യേക അതിഥി
Updated on: Jan 26, 2023, 10:05 AM IST

രാജ്യം 74–ാം റിപ്പബ്ലിക് ദിനത്തിന്റെ നിറവിൽ; ഈജിപ്ത് പ്രസിഡന്‍റ് പ്രത്യേക അതിഥി
Updated on: Jan 26, 2023, 10:05 AM IST
രാവിലെ 10.30നാണ് റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുക. ജൻ ഭാഗിദാരി എന്ന പ്രധാനമന്ത്രി മോദിയുടെ ആശയം അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരിപാടികൾ
ന്യൂഡൽഹി: 74മത് റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ആവേശത്തിൽ രാജ്യം. രാജ്യത്തിന്‍റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഇന്ന് രാവിലെ 10.30ന് ആരംഭിക്കും. ഡൽഹിയിലെ കർത്തവ്യ പഥിൽ രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തും.
ഇത്തവണ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയാണ് മുഖ്യാതിഥി. ആദ്യമായാണ് ഈജിപ്ത് രാഷ്ട്രത്തലവൻ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്നത്. ബുധനാഴ്‌ച ഇന്ത്യയിലെത്തിയ അദ്ദേഹത്തിന് പ്രധാനമന്ത്രി മോദി ഊഷ്‌മള സ്വീകരണം നൽകി.
പ്രധാനമന്ത്രി ദേശീയ യുദ്ധസ്‌മാരകം സന്ദർശിക്കുന്നതോടെ പരേഡ് ആരംഭിക്കും. തുടർന്ന് രാജ്യത്തിനായി വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിന്‍റെ ഭാഗമായി അദ്ദേഹം പുഷ്‌പചക്രം സമർപ്പിക്കും. അതിനുശേഷം പ്രധാനമന്ത്രിയും മറ്റ് വിശിഷ്‌ടാതിഥികളും പരേഡിന് സാക്ഷ്യം വഹിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്‌ത 'ജൻ ഭാഗിദാരി' (പൊതുജന പങ്കാളിത്തം) എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരിപാടികൾ ഒരുക്കിയിരിക്കുന്നത്.
ഇത്തവണത്തെ ചടങ്ങുകളിൽ സാക്ഷികളാവാൻ സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള സാധാരണക്കാർക്കും ക്ഷണമുണ്ട്. സെൻട്രൽ വിസ്‌ത, കർത്തവ്യ പഥ്, പുതിയ പാർലമെന്‍റ് കെട്ടിടം എന്നിവയുടെ നിർമാണത്തിലേർപ്പെട്ടവർ മുതൽ വഴിയോര കച്ചവടക്കാർ വരെ ക്ഷണം ലഭിച്ചവരിൽ ഉൾപ്പെടുന്നു. ഇതിനു പുറമെ ചേരികളിൽ താമസിക്കുന്ന 40ലധികം കുട്ടികൾക്കും റിപ്പബ്ലിക് ദിന പരിപാടികൾ കാണാൻ അവസരം ലഭിച്ചിട്ടുണ്ട്. കൂടാതെ ഈ വർഷത്തെ പരേഡിൽ പ്രദർശിപ്പിക്കുന്ന എല്ലാ ഇന്ത്യൻ ആർമി ഉപകരണങ്ങളും രാജ്യത്ത് നിർമിച്ചതായിരിക്കും എന്ന പ്രത്യേകതയുമുണ്ട്.
