ETV Bharat / bharat

'പാകിസ്ഥാന്‍റെ സഹായി' ; സിദ്ദുവിനെതിരെ ക്യാപ്റ്റൻ അമരീന്ദർ സിങ്

author img

By

Published : Nov 2, 2021, 10:54 PM IST

കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിക്ക് നൽകിയ രാജിക്കത്തിലാണ് സിദ്ദുവിനെ പാകിസ്ഥാന്‍റെ സഹായിയെന്ന് അമരീന്ദർ സിങ് വിശേഷിപ്പിച്ചത്

നവജ്യോത് സിങ്ങ് സിദ്ധു  In resignation letter to Sonia Gandhi, Capt Amarinder calls Sidhu 'Pakistani acolyte'  Sonia Gandhi  Capt Amarinder Singh  Sidhu  Pakistani acolyte  ക്യാപ്റ്റൻ അമരീന്ദർ സിങ്  സോണിയ ഗാന്ധി
നവജ്യോത് സിങ്ങ് സിദ്ധുവിനെ പാകിസ്ഥാന്‍റെ സഹായി എന്ന് വിശേഷിപ്പിച്ച് ക്യാപ്റ്റൻ അമരീന്ദർ സിങ്

ചണ്ഡീഗഢ് : നവജ്യോത് സിങ് സിദ്ദുവിനെ പാകിസ്ഥാന്‍റെ സഹായിയെന്ന് വിശേഷിപ്പിച്ച് പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിക്ക് നൽകിയ രാജിക്കത്തിലാണ് പരാമര്‍ശം.

ചൊവ്വാഴ്‌ച അമരീന്ദര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് ഔദ്യോഗികമായി രാജിവച്ചത്.

പഞ്ചാബിൽ നിന്നുള്ള ഒട്ടുമിക്ക എംപിമാരുടെയും തന്‍റെയും ഉപദേശത്തെയും അവഗണിച്ചാണ്, പാകിസ്ഥാൻ ആർമി ചീഫ് ജനറൽ ബജ്‌വയെയും പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും പരസ്യമായി ആലിംഗനം ചെയ്ത നവജ്യോത് സിങ് സിദ്ദുവിനെ പഞ്ചാബ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്‍റായി തെരഞ്ഞെടുത്തതെന്ന് കത്തിൽ പറയുന്നു.

സിദ്ദുവിന്‍റെ പിതാവിന്‍റെ പ്രായമുണ്ടായിട്ടും തന്നെയും തന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനെയും നിരന്തരം അധിക്ഷേപിച്ചുകൊണ്ടിരുന്നു. 14 വർഷം ബിജെപിയിൽ ഉണ്ടായിരുന്നയാളെ പ്രസിഡന്‍റായി നിയമിക്കാൻ മാത്രം കോൺഗ്രസ് താഴ്‌ന്നുപോയോ ?

Also Read: Bypoll Results 2021 : ബംഗാളില്‍ തൃണമൂല്‍, മധ്യപ്രദേശില്‍ ബിജെപി, രാജസ്ഥാനില്‍ കോണ്‍ഗ്രസ്

ബിജെപിയിൽ നിന്നുള്ള നാനാ പട്ടോലയെയും ആർഎസ്എസിൽ നിന്നുള്ള രേവന്ത് റെഡ്ഡിയെയും മഹാരാഷ്ട്രയുടെയും തെലങ്കാനയുടെയും പ്രസിഡന്റുമാരായി നേരത്തെ നിയമിച്ചതിനാല്‍ സിദ്ദുവിന്‍റേത് അതിന്‍റെ തുടർച്ച മാത്രമാണെന്ന് മനസിലായെന്നും ക്യാപ്റ്റൻ പറയുന്നു.

നവ്‌ജ്യോത് സിങ് സിദ്ദുവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സെപ്റ്റംബറിലാണ് അമരീന്ദർ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. കോൺഗ്രസ് വിടുന്നതായും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ചൊവ്വാഴ്‌ച രാജിവച്ച അമരീന്ദർ പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിലുള്ള തന്‍റെ പുതിയ പാർട്ടി പ്രഖ്യാപിക്കുകയും ചെയ്‌തു. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെയാണ് അമരീന്ദർ സിങ്ങിന്‍റെ പുതിയ പാർട്ടി പ്രഖ്യാപനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.