ETV Bharat / bharat

യുവാക്കൾക്കും സ്‌ത്രീകൾക്കും പ്രഥമ പരിഗണന നൽകും; ആദ്യ പ്രസംഗത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു

author img

By

Published : Jul 25, 2022, 12:36 PM IST

ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്‌ട്രപതിയാണ് ദ്രൗപതി മുർമു. വനിത ശാക്തീകരണത്തിനും, പാർശ്വവത്‌കരിക്കപ്പെട്ടവരുടെയും ദളിതരുടെയും ഉന്നമനത്തിനായും പ്രവർത്തിക്കുമെന്ന് രാഷ്‌ട്രപതി പറഞ്ഞു.

droupadi murmu speech  യുവാക്കൾക്കും സ്‌ത്രീകൾക്കും പ്രഥമ പരിഗണന നൽകുമെന്ന് ദ്രൗപതി മുർമു  ആദ്യ പ്രസംഗത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു  രാഷ്‌ട്രപതി ദ്രൗപതി മുർമു പ്രസംഗം  വനിതാ ശാക്തീകരണം ദ്രൗപതി മുർമു  ഇന്ത്യയുടെ 15ാമത് രാഷ്‌ട്രപതി സ്ഥാനം  droupadi murmu oath taking ceremony
യുവാക്കൾക്കും സ്‌ത്രീകൾക്കും പ്രഥമ പരിഗണന നൽകും; ആദ്യ പ്രസംഗത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാമത് രാഷ്‌ട്രപതി സ്ഥാനത്ത് എത്തിയതിൽ എല്ലാവർക്കും നന്ദി അറിയിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്‍റെ ആദ്യ പ്രസംഗം. രാജ്യം തന്നിൽ ഏൽപ്പിച്ച വിശ്വാസമാണ് ഇത്രയും വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള കരുത്താകുന്നത്. ദരിദ്രർക്ക് സ്വപ്‌നം കാണുക മാത്രമല്ല അവ യാഥാർഥ്യമാക്കാനും സാധിക്കും എന്നതിന് തെളിവാണ് തന്‍റെ നേട്ടമെന്നും മുർമു പറഞ്ഞു.

ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആളാണ് ഞാൻ. ഒഡീഷയിലെ ഒരു സാധാരണ ദളിത് ഗ്രാമത്തിൽ നിന്നാണ് ഞാൻ എന്‍റെ യാത്ര തുടങ്ങിയത്. അന്നത്തെ സാഹചര്യത്തിൽ എനിക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുക എന്നത് സ്വപ്‌നം പോലും കാണാൻ സാധിക്കുന്ന കാര്യമായിരുന്നില്ല. എന്നാൽ, പ്രതിസന്ധികൾ തരണം ചെയ്‌ത് ആ ഗ്രാമത്തിൽ നിന്നും കോളജ് വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ ആളായി ഞാൻ. ഒരു വാർഡ് കൗൺസിലർ എന്ന പദവിയിൽ നിന്ന് ഇന്ത്യയുടെ രാഷ്‌ട്രപതിയാകാൻ എനിക്ക് അവസരം ലഭിച്ചു, ഇത് ജനാധിപത്യത്തിന്‍റെ ശക്തിയാണ്.

നൂറ്റാണ്ടുകളായി എല്ലാ അവകാശങ്ങളിൽ നിന്നും അധികാര കേന്ദ്രങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെട്ട പിന്നാക്ക വിഭാഗക്കാർക്ക് തന്നിലൂടെ ഒരു പ്രതിനിധിയുണ്ടായി എന്നത് സംതൃപ്‌തി നൽകുന്ന കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു. കോടിക്കണക്കിന് സ്‌ത്രീകൾക്ക് പ്രചോദനം നൽകുന്നതാണ് എന്‍റെ രാഷ്‌ട്രപതി സ്ഥാനാർഥിത്വം. സമൂഹത്തിൽ പാർശ്വവത്‌കരിക്കപ്പെട്ടവരുടെ ശബ്‌ദമാകുമെന്നും ആദ്യ പ്രസംഗത്തിലൂടെ മുർമു വാഗ്‌ദാനം നൽകി. യുവാക്കൾക്കും സ്‌ത്രീകൾക്കും പ്രഥമ പരിഗണന നൽകുമെന്നും അവർ പറഞ്ഞു.

സ്വാതന്ത്ര്യ സമര സേനാനികളെയും മുർമു പ്രസംഗത്തിൽ അനുസ്‌മരിച്ചു. ജൂലൈ 26 കാർഗിൽ വിജയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സായുധ സേനയ്‌ക്കും രാജ്യത്തെ എല്ലാ പൗരന്മാർക്കും ആശംസകളും നേർന്നു. കൊവിഡ് കാലത്ത് ഇന്ത്യ നടത്തിയ പോരാട്ടം മറ്റ് രാജ്യങ്ങൾക്ക് പോലും മാതൃകയാവുന്ന തരത്തിലാണെന്നും മുർമു ഓർമപ്പെടുത്തി.

ഭരണഘടനയുടെ വെളിച്ചത്തിൽ, ഞാൻ എന്‍റെ കർത്തവ്യങ്ങൾ പൂർണ വിശ്വസ്‌തതയോടെ നിർവഹിക്കും. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെയും എല്ലാ രാജ്യക്കാരുടെയും ജനാധിപത്യ-സാംസ്‌കാരിക ആശയങ്ങൾ എപ്പോഴും എന്‍റെ ഊർജത്തിന്‍റെ ഉറവിടമായിരിക്കുമെന്നും രാഷ്‌ട്രപതി സ്ഥാനം ഏറ്റെടുത്ത ശേഷം ദ്രൗപതി മുർമു പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.