ETV Bharat / bharat

കട്ടച്ചൂള ഇടിഞ്ഞ് വീണ് ആറ് മരണം; നിരവധി പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി, രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം

author img

By ETV Bharat Kerala Team

Published : Dec 26, 2023, 3:45 PM IST

Dehradun 6 dead 2 injured after brick kiln wall collapsed: ഡെറാഡൂണില്‍ കട്ടച്ചൂള തകര്‍ന്ന് വീണ് നിരവധി മരണം. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു. മൃഗങ്ങളും അവശിഷ്ടങ്ങള്‍ക്കിടയില്‍, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

Dehradun 6 dead after brick kiln wall collapsed  rescue op on rescue trapped laborers and animals  higher police officers leads rescue operations  sylkyara tunnel accident  death toll may increase  rat hole miners  41 laborer stuck on tunnel  കട്ടച്ചൂള തകര്‍ന്ന് വീണ് ആറ് മരണം  പരിക്കേറ്റ നിരവധി പേരെ രക്ഷപ്പെടുത്തി  ലഹബോളി ഗ്രാമത്തിലെ മംഗളൂര്‍ കോട് വാലി
Dehradun 6 dead 2 injured after brick kiln wall collapsed rescue op on to rescue trapped laborers and animals

റൂര്‍ക്കി(ഡെറാഡൂണ്‍): കട്ടച്ചൂള തകര്‍ന്ന് വീണ് ആറ് മരണം. പരിക്കേറ്റ നിരവധി പേരെ രക്ഷപ്പെടുത്തി. ലഹബോളി ഗ്രാമത്തിലെ മംഗളൂര്‍ കോട് വാലിയിലാണ് സംഭവം(Dehradun 6 dead 2 injured after brick kiln wall collapsed).

നിരവധി തൊഴിലാളികളും മൃഗങ്ങളും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ട്. ജെസിബി ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നൂറിലേറെ പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരടക്കം സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി(rescue op on to rescue trapped laborers and animals).

കഴിഞ്ഞമാസം ദേശീയ പാത 134 ബന്ധിപ്പിക്കുന്ന നിര്‍മ്മാണത്തിലിരുന്ന സില്‍ക്യാര തുരങ്കം തകര്‍ന്ന് വീണ് 41 തൊഴിലാളികള്‍ കുടുങ്ങിയിരുന്നു. പതിനേഴ് ദിവസത്തിന് ശേഷം റാറ്റ് ഹോള്‍ മൈനേഴ്സിന്‍റെ സഹായത്തോടെയാണ് ഇവരെ പുറത്തെത്തിച്ചത്. (higher police officers leads rescue operations )

Also Read: ഉത്തരകാശിയിലെ ടണല്‍ ദുരന്തം; തുരങ്ക പാതയുടെ നിര്‍മാണം പുനരാരംഭിച്ചു

ഉത്തരകാശിയിലെ തകർന്ന തുരങ്കത്തിന്‍റെ നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചു: സർക്കാർ നിയമിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് വന്ന ശേഷം മാത്രമെ സിൽക്യാര ഭാഗത്ത് നിർമാണ പ്രവൃത്തികൾ പുനരാരംഭിക്കാനാവൂ എന്ന് നിര്‍ദ്ദശം നിലനില്‍ക്കെയാണ് നിര്‍മാണം തുടങ്ങിയതെന്നും സൂചനയുണ്ട്.

രാജ്യത്തെ ഞെട്ടിച്ച സിൽക്യാര ദുരന്തത്തിന് (Silkyara tunnel collapse) ശേഷം തുരങ്കത്തിന്‍റെ നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചതായി (Silkyara tunnel construction work has resumed) അധികാരികൾ അറിയിച്ചു. തുരങ്ക നിർമാണത്തിനിടെ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്തി മൂന്ന് ആഴ്‌ച പിന്നിട്ടപ്പോഴാണ് നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചത്. നവംബർ 11-നാണ് നിർമാണത്തിനിടെ തുരങ്കം തകർന്നത്.

നിർമാണ പ്രവൃത്തികൾ തുടങ്ങിയെങ്കിലും പണികൾ വേഗത്തിലായില്ലെന്നാണ് ലഭിച്ച വിവരം. രക്ഷാപ്രവർത്തകരുടെ ദിവസങ്ങൾ നീണ്ട കഠിന പ്രയത്നങ്ങൾക്കൊടുവിലാണ് കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ചത്. സംഭവം നടന്ന് 16 ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് തൊഴിലാളികളെ പുറത്തെത്തിക്കാൻ ദൗത്യ സേനയ്‌ക്ക് കഴിഞ്ഞത്.

നിർമാണക്കമ്പനിയിലെ അധികൃതർ സുരക്ഷയുടെ കാര്യത്തിൽ വാക്കുപാലിക്കാത്ത സാഹചര്യത്തിൽ സിൽക്യാര ഭാഗത്ത് നിന്ന് പണി തുടങ്ങാനാകുമോയെന്ന് ഇതുവരെ ഉറപ്പായിട്ടില്ല.

ടണൽ തകർച്ചയെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയമിച്ച അന്വേഷണ സമിതി അപകടത്തെക്കുറിച്ച് നാല് ദിവസം അന്വേഷിച്ച ശേഷം ഡൽഹിയിലേക്ക് മടങ്ങിയതായി അധികാരികൾ അറിയിച്ചു. സമിതി പ്രാഥമിക അന്വേഷണ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കും. സിൽക്യാര ഭാഗത്തെ പ്രവൃത്തികൾ പുനരാരംഭിക്കുന്നത് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കും. വരും ദിവസങ്ങളിൽ സിൽക്യാരയിൽ നിർമാണം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചാർധാം ഓൾ വെതർ റോഡ് പ്രോജക്‌ടിന്‍റെ നിർമ്മാണത്തിലിരിക്കുന്ന സിൽക്യാര തുരങ്കത്തിൽ ദീപാവലി ദിവസം പുലർച്ചെ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ 41 തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയായിരുന്നു. ലോകപ്രശസ്‌ത ടണലിംഗ് വിദഗ്‌ദൻ അർനോൾഡ് ഡിക്‌സ് ആണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. 4.531 കിലോമീറ്റർ ദൈർഘ്യമുള്ള ഈ തുരങ്ക പദ്ധതിയിൽ 480 മീറ്റർ ദൂരമാണ് ഇനി ഖനനം ചെയ്യാനുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.