ETV Bharat / bharat

Covid Third Wave | രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ്, രോഗബാധ 90,928 പേര്‍ക്ക് ; 2630 ഒമിക്രോണ്‍ കേസുകള്‍

author img

By

Published : Jan 6, 2022, 12:11 PM IST

omicron india  covid third wave india  covid death india  omicron death india  ഒമിക്രോൺ ഇന്ത്യ  ഒമിക്രോൺ കേരള  ഒമിക്രോൺ മരണം ഇന്ത്യ  ഒമിക്രോൺ മൂന്നാം തരംഗം ഇന്ത്യ
Covid Third Wave India: നിയന്ത്രണങ്ങള്‍ കൂടുമ്പോഴും കുതിച്ചുയര്‍ന്ന്‌ ഒമിക്രോൺ; രാജ്യം മൂന്നാം തരംഗത്തിലേക്ക്‌ ?

Covid Third Wave India | രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം 2,630 ആയി

ന്യൂഡല്‍ഹി : Covid Third Wave India: സംസ്ഥാനങ്ങൾ പുതിയ നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും പിന്‍തുടരുമ്പോഴും രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 90,928 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ ദിവസത്തേക്കാൾ ഏകദേശം 50% വർധനവാണുണ്ടായത്.

രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം 2,630 ആയി. ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌ (797) മഹാരാഷ്‌ട്രയിലാണ്‌. തൊട്ടുപിന്നാലെ ഡൽഹി (465), രാജസ്ഥാൻ (236), കേരളം (234) എന്നിങ്ങനെയാണ്‌ കണക്കുകള്‍.

ALSO READ: ന്യൂനപക്ഷ വോട്ടില്‍ ഉന്നമിട്ട് ബിജെപി ; ഉത്തർപ്രദേശിൽ വീടുകയറി പ്രചാരണത്തിന് മുസ്ലിം രാഷ്ട്രീയ മഞ്ച്

ഒമിക്രോണ്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആരംഭിച്ചെന്ന വിലയിരുത്തല്‍ വന്നത്. ഇപ്പോള്‍ രണ്ടായിരത്തിലധികം ഒമിക്രോണ്‍ കേസുകള്‍ രാജ്യത്ത് സ്ഥിരീകരിച്ചുകഴിഞ്ഞു.

അനൗദ്യോഗിക കണക്കുകള്‍ ഇതിലും കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചയാളുടെ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജസ്ഥാന്‍ സ്വദേശിയാണ് മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.