ETV Bharat / bharat

രാമക്ഷേത്രത്തിൽ ഒരു മുഴം മുന്നേ കോൺഗ്രസ്; ഉദ്‌ഘാടനത്തിന് ഭക്തരെ ട്രെയിനിലും ബസിലും അയോധ്യയിലെത്തിക്കാൻ പദ്ധതി

author img

By ETV Bharat Kerala Team

Published : Dec 13, 2023, 4:15 PM IST

Congress to Counter BJP on Ayodhya : രാമക്ഷേത്ര ഉദ്‌ഘാടന ദിവസം ഭക്തരെ ട്രെയിനിലും ബസുകളിലുമായി അയോദ്ധ്യയിലെത്തിക്കാൻ കോൺഗ്രസ് പദ്ധതി. ബിജെപി തങ്ങളെ ക്ഷണിക്കാത്തതിനാലാണ് തങ്ങൾ സ്വന്തം സംവിധാനങ്ങൾ ഒരുക്കുന്നതെന്ന് പഞ്ചാബ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ബിജെപി ക്ഷേത്രത്തിന്‍റെ പേരിൽ രാഷ്ട്രീയം കളിക്കരുതെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Etv Bharat Congress to counter BJP  Congress over Ayodhya temple issue  Ayodhya temple inauguration day Jan 22  Chetan Chouhan  AICC secretary in charge of Punjab Chetan Chouhan  Punjab Congress chief Amarinder Singh Raja Warring  Congress To Take People To Ayodhya On Inaguration  Congress to Counter BJP on Ayodhya  രാമക്ഷേത്ര ഉദ്‌ഘാടനം  രാമക്ഷേത്രം കോൺഗ്രസ്  അയോധ്യ കോൺഗ്രസ്  പഞ്ചാബ് കോൺഗ്രസ് അയോധ്യ  രാമക്ഷേത്രത്തിൽ ഒരു മുഴം മുന്നേ കോൺഗ്രസ്  അയോദ്ധ്യയിലെ രാമക്ഷേത്രം  എഐസിസി സെക്രട്ടറി ചേതൻ ചൗഹാൻ  അയോദ്ധ്യ
Congress To Take People To Ayodhya On Inaguration Day

ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്‌ഠ ദിനത്തോടടുക്കവേ ബിജെപിക്ക് ഒരു മുഴം മുന്നേ എറിഞ്ഞ് കളം പിടിക്കാനൊരുങ്ങി കോൺഗ്രസ്. ക്ഷേത്രം ഉദ്‌ഘാടനം ചെയ്യപ്പെടുന്ന ദിവസം ജനങ്ങളെ ബസിലും ട്രെയിനിലുമായി അയോധ്യയിലെത്തിക്കാനാണ് പഞ്ചാബ് കോൺഗ്രസിന്‍റെ പദ്ധതി (Congress To Take People To Ayodhya On Inaguration Day). ബിജെപി തങ്ങളെ ക്ഷണിക്കാത്തതിനാലാണ് തങ്ങൾ സ്വന്തം സംവിധാനങ്ങൾ ഒരുക്കുന്നതെന്നും പഞ്ചാബ് കോൺഗ്രസ് നേതൃത്വം ഇടിവി ഭാരതിനോട് പറഞ്ഞു.

'ഞങ്ങൾ 2024 ജനുവരി 22-ന് ജനങ്ങളെ അയോധ്യയിലേക്ക് കൊണ്ടുപോകാൻ പദ്ധതിയിടുകയാണ്. ഇന്ത്യ ഏകീകൃതമാണെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തുന്ന ആ സുപ്രധാന സംഭവത്തിന്‍റെ ഭാഗമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ബിജെപി ഞങ്ങളെ ക്ഷണിക്കുന്നില്ല, അതിനാൽ ഞങ്ങൾ സ്വന്തം ക്രമീകരണങ്ങൾ ചെയ്യുന്നു.' -പഞ്ചാബിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ചേതൻ ചൗഹാൻ ഇടിവി ഭാരതിനോട് പറഞ്ഞു (Chetan Chouhan told ETV Bharat).

ശ്രീരാമൻ എല്ലാവരുടേതുമാണെന്നും, ബിജെപിയുടെയും മോദിയുടെയും മാത്രമല്ലെന്നും പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിങ്ങും ഇടിവി ഭാരതിനോട് പറഞ്ഞു (Amarinder Singh Raja Warring to ETV Bharat). ക്ഷേത്രം ആരാണ് ഉദ്ഘാടനം ചെയ്‌തത്‌ എന്നത് പ്രസക്തമല്ല. ക്ഷേത്രം ഉദ്‌ഘാടനം ചെയ്യപ്പെടുന്ന ദിനത്തിൽ അയോധ്യയിൽ എത്താൻ പലരും ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Also Read: Lord Ram Idol at Ayodhya അയോധ്യയില്‍ പ്രതിഷ്‌ഠയ്‌ക്കായൊരുങ്ങി ശ്രീരാമ വിഗ്രഹം; ഒക്‌ടോബർ 30 നകം സജ്ജമാക്കും

'ശ്രീരാമൻ എല്ലാവരുടേതുമാണ്. അത് ബിജെപിയുടെയോ പ്രധാനമന്ത്രി മോദിയുടെയോ അല്ല. ഗുരു ഗ്രന്ഥ സാഹിബിൽ ഭഗവാന്‍റെ നാമം നിരവധി തവണ പരാമർശിക്കപ്പെടുന്നു. ഒരു വ്യക്തി സിഖുകാരനാണെങ്കിലും അല്ലെങ്കിലും അവൻ ശ്രീരാമനെ ബഹുമാനിക്കുന്നു. ഭഗവാൻ ഒരു പാർട്ടിയുടെയോ വ്യക്തിയുടെയോ മാത്രം സ്വന്തമല്ല.

ക്ഷേത്രം ആരാണ് ഉദ്ഘാടനം ചെയ്‌തതെന്നത് പ്രശ്‌നമല്ല. ക്ഷേത്രപ്രവേശന ദിനത്തിൽ അയോധ്യയിൽ എത്താൻ പലരും ആഗ്രഹിക്കുന്നു. ബിജെപിക്കാർക്ക് മാത്രമേ പോകാൻ അനുവാദമുള്ളൂ, കോൺഗ്രസുകാർക്കില്ലെന്ന് ബിജെപി പറഞ്ഞേക്കാം. അതിനാൽ പ്രധാനമന്ത്രി അയോധ്യയിലേക്ക് ആളുകളെ കൊണ്ടുപോകാൻ ട്രെയിൻ ലഭ്യമാക്കിയാൽ കുഴപ്പമില്ല. അല്ലാത്തപക്ഷം അവർക്ക് വിശുദ്ധ നഗരത്തിലെത്താൻ ഞങ്ങൾ ബസുകൾ ക്രമീകരിക്കും.' -അമരീന്ദർ സിങ് രാജ പറഞ്ഞു.

രാമ ക്ഷേത്രത്തിന് രാഷ്ട്രീയമില്ല: ആളുകളെ അയോധ്യയിലേക്ക് കൊണ്ടുപോകാനുള്ള കോൺഗ്രസ് പദ്ധതിയിൽ രാഷ്ട്രീയമില്ലെന്ന് എഐസിസി സെക്രട്ടറി ചേതൻ ചൗഹാൻ പറഞ്ഞു. ബിജെപി ക്ഷേത്രത്തിന്‍റെ പേരിൽ രാഷ്ട്രീയം കളിക്കരുത്. ക്ഷേത്രം നിർമിക്കുന്നത് ട്രസ്റ്റാണെങ്കിലും അതിഥികളുടെ പട്ടിക അംഗീകരിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫിസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'ഇവിടെ ഒരു രാഷ്ട്രീയവും ഉൾപ്പെട്ടിട്ടില്ല. ശ്രീരാമൻ എല്ലാവരുടേതുമാണ്, ക്ഷേത്ര ഉദ്ഘാടന ദിവസം അവിടെ ഉണ്ടായിരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ബിജെപി ക്ഷേത്രത്തിന്‍റെ പേരിൽ രാഷ്ട്രീയം കളിക്കരുത്, ഖേദകരമെന്നു പറയട്ടെ അവർ അത് ചെയ്യുന്നു. ക്ഷേത്രം നിർമിക്കുന്നത് ഒരു ട്രസ്റ്റാണെങ്കിലും അതിഥികളുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫിസാണ് അംഗീകരിക്കുന്നത്. ബിജെപി ഇതിനോടകം തന്നെ ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണ്, 2024 ലെ ദേശീയ തിരഞ്ഞെടുപ്പിന് മുന്‍പ് അവര്‍ അത് കൂട്ടും.' -ചേതൻ ചൗഹാൻ കൂട്ടിച്ചേർത്തു.

Also Read: Ayodhya temple ram mandir construction| 70 ഏക്കറില്‍ പാർക്കിങ്, അഞ്ച് റെയില്‍വേ മേല്‍പ്പാലം: അയോധ്യ ഒരുങ്ങുന്നു, തീർഥാടകരെ സ്വീകരിക്കാൻ...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.