ETV Bharat / bharat

Chandrayaan 3 LIVE Updates | ഇന്ത്യയുടെ അഭിമാനക്കുതിപ്പായി ചന്ദ്രയാന്‍ - 3

author img

By

Published : Jul 14, 2023, 11:27 AM IST

Updated : Jul 14, 2023, 4:13 PM IST

chandrayan  ചന്ദ്രയാന്‍റെ കുതിപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം  ചന്ദ്രയാന്‍ 3
Etv Bharatചന്ദ്രയാന്‍റെ കുതിപ്പ്

15:59 July 14

ബഹിരാകാശ പര്യവേഷണത്തിലെ മറ്റൊരു സുപ്രധാന നാഴികകല്ലെന്ന് രാഷ്‌ട്രപതി

  • India successfully launches Chandrayaan-3 marking another significant milestone in space exploration.

    Heartiest congratulations to the @ISRO team and everyone who worked relentlessly to accomplish the feat!

    It demonstrates the nation's unwavering commitment to advancement in…

    — President of India (@rashtrapatibhvn) July 14, 2023 " class="align-text-top noRightClick twitterSection" data=" ">

'ബഹിരാകാശ പര്യവേഷണത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി ഇന്ത്യ ചന്ദ്രയാൻ-3 വിജയകരമായി വിക്ഷേപിച്ചു. ഐഎസ്‌ആര്‍ഒ ടീമിനും ഈ നേട്ടം കൈവരിക്കാൻ അക്ഷീണം പ്രയത്നിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ബഹിരാകാശ ശാസ്ത്ര-സാങ്കേതിക രംഗത്തെ പുരോഗതിയോടുള്ള രാജ്യത്തിന്‍റെ അചഞ്ചലമായ പ്രതിബദ്ധത ഇത് പ്രകടമാക്കുന്നു. ചാന്ദ്രദൗത്യം വിജയിക്കുന്നതിന് എന്‍റെ ആശംസകൾ'-രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ട്വിറ്ററില്‍ കുറിച്ചു.

15:47 July 14

ഇന്ത്യയുടെ ചരിത്രപരമായ ബഹിരാകാശ യാത്രയെന്ന് അമിത് ഷാ

  • India today embarked on its historic space journey with the successful launch of Chandrayaan-3.

    My heartfelt congratulations to the @ISRO scientists whose tireless pursuit has today propelled India on the path of scripting a remarkable space odyssey for generations to cherish. pic.twitter.com/YPZCHPbZoq

    — Amit Shah (@AmitShah) July 14, 2023 " class="align-text-top noRightClick twitterSection" data=" ">

ഇന്ത്യയുടെ ചരിത്രപരമായ ബഹിരാകാശ യാത്ര ആരംഭിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്‌തു

15:38 July 14

ഇന്ത്യയുടെ ബഹിരാകാശ പ്രയത്‌നങ്ങളില്‍ ചന്ദ്രയാൻ-3 ഒരു പുതിയ അധ്യായം എഴുതിചേര്‍ക്കുന്നു: മോദി

  • Chandrayaan-3 scripts a new chapter in India's space odyssey. It soars high, elevating the dreams and ambitions of every Indian. This momentous achievement is a testament to our scientists' relentless dedication. I salute their spirit and ingenuity! https://t.co/gko6fnOUaK

    — Narendra Modi (@narendramodi) July 14, 2023 " class="align-text-top noRightClick twitterSection" data=" ">

ഇന്ത്യയുടെ ബഹിരാകാശ പ്രയത്‌നങ്ങളില്‍ ചന്ദ്രയാൻ-3 ഒരു പുതിയ അധ്യായം എഴുതിചേര്‍ക്കുന്നു. ഓരോ ഇന്ത്യക്കാരന്‍റെയും സ്വപ്‌നങ്ങളെയും അഭിലാഷങ്ങളെയും ഉയർത്തികൊണ്ട് ചന്ദ്രയാന്‍ 3 ഉയരത്തില്‍ കുതിക്കുന്നു. ഈ സുപ്രധാന നേട്ടം നമ്മുടെ ശാസ്ത്രജ്ഞരുടെ അക്ഷീണമായ അർപ്പണബോധത്തിന്‍റെ തെളിവാണെന്ന് പ്രധാനമന്ത്രി.

15:34 July 14

ചന്ദ്രയാന്‍ 3 ചന്ദ്രനിലേക്കുളള യാത്ര തുടങ്ങിയതായി ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍

  • #WATCH | ISRO chief S Somanath says, "Chandrayaan-3 has started its journey towards the moon. Our dear LVM3 has already put Chandrayaan-3 craft into the precise around earth...Let us wish all the best for the Chandrayaan-3 craft to make its farther orbit raising manoeuvres and… pic.twitter.com/S6Za80D9zD

    — ANI (@ANI) July 14, 2023 " class="align-text-top noRightClick twitterSection" data=" ">

ചന്ദ്രയാന്‍ 3 ചന്ദ്രനിലേക്കുളള യാത്ര ആരംഭിച്ചു. എല്‍വിഎം 3 ഇതിനകം തന്നെ ചന്ദ്രയാന്‍ 3 യെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചു. വരുംദിവസങ്ങളില്‍ ചന്ദ്രയാന്‍ 3 അതിന്‍റെ ഭ്രമണപഥം ഉയര്‍ത്താനും ചന്ദ്രനിലേക്ക് യാത്ര ചെയ്യാനും എല്ലാവിധ ആശംസകളും നേരാമെന്നും ഐഎസ്‌ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു

15:18 July 14

ചന്ദ്രയാന്‍ 3 പ്രോജക്‌ട്‌ ഡയറക്‌ടറും, ഐഎസ്‌ആര്‍ഒ ചീഫും സന്തോഷം പങ്കിട്ടു

ചന്ദ്രയാന്‍ 3 പ്രോജക്‌ട്‌ ഡയറക്‌ടര്‍ പി വീരമുത്തുവേല്‍, ഐഎസ്‌ആര്‍ഒ ചീഫ് എസ് സോമനാഥ് എന്നിവര്‍ ദൗത്യം വിജയകരമായതിന്‍റെ സന്തോഷം പങ്കിട്ടു.

15:11 July 14

ഇനി 40 ദിവസത്തെ യാത്ര

ഓഗസ്റ്റ് 23ന് അല്ലെങ്കില്‍ 24ന് ചന്ദ്രയാന്‍ 3 ലാന്‍ഡിങ് നടത്തും. അതിന് മുന്നോടിയായി പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും ലാന്‍ഡര്‍ വേര്‍പെടുത്തും

15:01 July 14

ഐഎസ്‌ആര്‍ഒ ആസ്ഥാനത്ത് വിജയാഘോഷം

ചന്ദ്രയാന്‍ 3 വിക്ഷേപണം വിജയകരമായി നടന്നതിന്‍റെ ആഘോഷം ഐഎസ്‌ആര്‍ഒ ആസ്‌ഥാനത്ത് നടന്നു.

14:59 July 14

ചന്ദ്രയാന്‍ 3-ന്‍റെ ലക്ഷ്യം

ലൂണാർ മൊഡ്യൂൾ ഉപയോഗിച്ച് ചന്ദ്രോപരിതലത്തിൽ സോഫ്‌റ്റ് ലാൻഡിങ് നടത്തുക, ചന്ദ്രനിൽ ഇറങ്ങുന്ന പേടകത്തിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന റോവർ എന്ന റോബോർട്ടിനെ ചന്ദ്രോപരിതലത്തിൽ സഞ്ചരിപ്പിച്ച് ഘടനയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ശേഖരിക്കുക തുടങ്ങിയവയാണ് ചന്ദ്രയാന്‍ 3-ന്‍റെ ലക്ഷ്യം

14:44 July 14

ഐഎസ്ആര്‍ഒയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ് ഈ ദൗത്യം

ഐഎസ്ആര്‍ഒയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ് ഈ ദൗത്യം. വിക്ഷേപണം ഒരു നീണ്ട യാത്രയുടെ തുടക്കം മാത്രമാണ്. വിക്ഷേപണം കഴിഞ്ഞ് 16-ാം മിനിറ്റില്‍ പേടകം റോക്കറ്റില്‍ നിന്നും വേര്‍പെടുമെന്നാണ് വിലയിരുത്തല്‍.

14:24 July 14

കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍; ചന്ദ്രോപരിതലം തൊടുക ഓഗസ്റ്റ് 23 - 24 തിയതികളില്‍

രാജ്യത്തിന്‍റെ അഭിമാനമായ ചന്ദ്രയാന്‍ - 3 ശ്രീഹരിക്കോട്ടയില്‍ നിന്നും കുതിച്ചുയര്‍ന്നു. കൃത്യം 2.35നാണ് റോക്കറ്റ് വിക്ഷേപിച്ചത്. പേടകം ചന്ദ്രോപരിതലം തൊടുക ഓഗസ്റ്റ് 23 - 24 തിയതികളില്‍

14:12 July 14

അവസാന മിനിറ്റ് പരിശോധന നടക്കുന്നു

  • #WATCH | Sriharikota: People watch as the countdown for the launch of the Chandrayaan 3, India's 3rd lunar exploration mission begins. Launch is scheduled for 2:35 pm IST pic.twitter.com/WuuVmTLoaa

    — ANI (@ANI) July 14, 2023 " class="align-text-top noRightClick twitterSection" data=" ">

ചന്ദ്രയാൻ - 3 ദൗത്യത്തിന്‍റെ അവസാന മിനിറ്റ് പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. അനായാസമായ വിക്ഷേപണമാണ് പ്രതീക്ഷിക്കുന്നതെന്ന് വിദഗ്‌ധര്‍

13:54 July 14

'ചന്ദ്രയാൻ - 3 കുതിക്കുക, നമ്മുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും പേറിക്കൊണ്ട്': പ്രധാനമന്ത്രി

  • 14th July 2023 will always be etched in golden letters as far as India’s space sector is concerned. Chandrayaan-3, our third lunar mission, will embark on its journey. This remarkable mission will carry the hopes and dreams of our nation. pic.twitter.com/EYTcDphaES

    — Narendra Modi (@narendramodi) July 14, 2023 " class="align-text-top noRightClick twitterSection" data=" ">

ചന്ദ്രയാൻ - 3 നമ്മുടെ രാജ്യത്തിന്‍റെ സ്വപ്‌നങ്ങളും പ്രതീക്ഷകളും പേറിക്കൊണ്ടാണ് കുതിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ബഹിരാകാശ മേഖലയെ സംബന്ധിച്ചിടത്തോളം ചന്ദ്രയാൻ - 3 വിക്ഷേപണ തിയതി, ചരിത്രത്തിന്‍റെ തങ്ക ലിപികളിൽ അടയാളപ്പെടുത്തിയിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്‌ച ട്വിറ്ററിൽ കുറിച്ചു.

13:42 July 14

എല്‍വിഎം 3 റോക്കറ്റ് വിക്ഷേപണത്തിന് തയ്യാര്‍

എല്‍വിഎം 3 റോക്കറ്റ് വിക്ഷേപണത്തിന് പൂര്‍ണമായും തയ്യാര്‍. ഒരു മണിക്കൂറിനുള്ളില്‍ റോക്കറ്റ് കുതിച്ചുയരും

13:15 July 14

അവസാനവട്ട ഒരുക്കങ്ങള്‍ പൂർത്തിയായി; ഫൈനല്‍ കൗണ്ട്ഡൗൺ 2.30ന്

ചന്ദ്രയാൻ - 3 വിക്ഷേപണത്തിന്‍റെ അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ണമായും പൂർത്തിയായെന്നും ഫൈനല്‍ കൗണ്ട്ഡൗൺ ഇന്ന് ഉച്ചയ്ക്ക് 2:30ന് ആരംഭിക്കുമെന്നും ഐഎസ്‌ആര്‍ഒ

ALSO READ | Chandrayaan 3 | ചന്ദ്രയാന്‍ കുതിച്ചുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; പ്രതീക്ഷയോടെ രാജ്യം

11:17 July 14

ഇന്ന് ഉച്ചയ്‌ക്ക് 2.35നാണ് ശ്രീഹരിക്കോട്ടയില്‍ നിന്നും ചന്ദ്രയാന്‍ 3 വിക്ഷേപണം

രാജ്യത്തിന്‍റെ ചാന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാന്‍ മൂന്ന് കുതിച്ചുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് ചന്ദ്രയാന്‍ കുതിക്കുക.

READ MORE | Chandrayaan 3 | വിജയക്കുതിപ്പിനൊരുങ്ങി ചന്ദ്രയാന്‍ 3 ; ഇന്ത്യയുടെ അഭിമാനമായ വിക്ഷേപണ പരമ്പരയെക്കുറിച്ച് അറിയേണ്ടതെല്ലാം

Last Updated :Jul 14, 2023, 4:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.