ETV Bharat / bharat

പൽഗാർ ആക്രമണം; മീഡിയ ഹൗസിനെതിരായ പരാതിയിൽ കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി

author img

By

Published : Sep 23, 2020, 3:56 PM IST

പരാതിയിൽ പറയുന്നു.
പരാതിയിൽ പറയുന്നു.

അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നാണ് പരിപാടിയുടെ സ്വഭാവമെന്നും ജനങ്ങൾക്കിടയിൽ വർഗീയത വളർത്താൻ ഈ പരിപാടി കാരണമായെന്നും പരാതിയിൽ പറയുന്നു

ന്യൂഡൽഹി: പൽഗാർ ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട പരിപാടി സംപ്രേക്ഷണം ചെയ്ത മീഡിയ ഹൗസിനെതിരെ നൽകിയ പരാതിയിൽ രണ്ടാഴ്ചക്കുള്ളിൽ തീരുമാനം അറിയിക്കാൻ കേന്ദ്രത്തോട് ഡൽഹി ഹൈകോടതി നിർദേശിച്ചു. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നാണ് സംപ്രേഷണം ചെയ്ത പരിപാടിയുടെ സ്വഭാവമെന്നും ജനങ്ങൾക്കിടയിൽ വർഗീയത വളർത്താൻ ഈ പരിപാടി കാരണമായെന്നും മെയ് അഞ്ചിന് നൽകിയ പരാതിയിൽ പറയുന്നു.

മുംബൈയിലെ ബാന്ദ്രയിൽ നടന്ന തൊഴിലാളികളുടെ സമ്മേളനങ്ങൾക്ക് ഗൂഢാലോചനയുടെ സ്വഭാവമുണ്ടെന്ന് ഇതേ മീഡിയ ഹൗസ് സംപ്രേക്ഷണം ചെയ്ത മറ്റൊരു പരിപാടിയിൽ പറഞ്ഞിരുന്നെന്ന് അഡ്വ. കെ.സി മിട്ടാൽ പറഞ്ഞു. മീഡിയ ഹൗസിൻ്റെ ലൈസൻസ് റദ്ദാക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. കേബിൾ ടെലിവിഷൻ നിയമ പ്രകാരം നിർദ്ദേശിച്ചിട്ടുള്ള പ്രോഗ്രാം കോഡിന്‍റെ നിയമങ്ങളും മന്ത്രാലയം പുറപ്പെടുവിച്ച അപ്‌ലിങ്കിങ്, ഡൗൺ‌ലിങ്കിങ് മാർഗനിർദ്ദേശങ്ങളുടേയും ലംഘനമാണ് ഈ പരിപാടികളെന്ന് മറ്റൊരു ഹർജിയിൽ അഡ്വ. ജോബി പി. വർഗീസ് പറഞ്ഞു. ഇതിൽ കേന്ദ്ര സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പരാതിയിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.