കേരളം

kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 4.5 കിലോ സ്വർണവും 9.64 ലക്ഷത്തിന്‍റെ സിഗററ്റും പിടികൂടി

By ETV Bharat Kerala Team

Published : Mar 16, 2024, 8:15 PM IST

മലപ്പുറം : മൂന്ന് കോടി രൂപ മൂല്യമുള്ള 4.5 കിലോഗ്രാം വരുന്ന 24 കാരറ്റ് സ്വർണവും 9.64 ലക്ഷം രൂപയുടെ 81000 സിഗററ്റും കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം പിടികൂടി. എട്ട് യാത്രക്കാരിൽ നിന്നായാണ് കോടികള്‍ വിലവരുന്ന അനധികൃത സ്വര്‍ണമടക്കമുള്ളവ പിടികൂടിയത്. ക്യാപ്‌സ്യൂള്‍ രൂപത്തിൽ രണ്ടുപേർ ശരീര ഭാഗങ്ങളിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.08 കോടി രൂപ വിലമതിക്കുന്ന 1.567 കിലോ 24 കാരറ്റ് സ്വർണം പിടിച്ചെടുത്തവയില്‍ ഉൾപ്പെടും(Karipur Airport). വസ്ത്ര ഷീറ്റുകൾക്കിടയിൽ ഒളിപ്പിച്ച് ട്രോളി ബാഗുകളിൽ ആക്കിയും അടിവസ്ത്രങ്ങളിൽ ഒളിപ്പിച്ചും ലേഡീസ് ബാഗുകളുടെ വള്ളിയായും സ്വര്‍ണം കടത്തുകയായിരുന്നു. കൂടാതെ ജീൻസുകളുടെ അടുക്കുകൾക്ക് ഇടയിലായും കാൽ മുട്ടുകളുടെ താഴെയാക്കിയും എമർജൻസി ലാമ്പ്, കളിപ്പാട്ടങ്ങൾ, റിമോട്ട് കൺട്രോൾ എന്നിവയുടെ ബാറ്ററികൾക്കുള്ളിൽ തകിടുകൾ ആക്കിയും കടത്തി. പോരാത്തതിന് കടലാസ് ഷീറ്റുകൾക്കിടയിലും പാൽപ്പൊടിയ്‌ക്കൊപ്പവും സ്വര്‍ണം ഒളിപ്പിച്ചിരുന്നു. മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതിനുപുറമെ ഗോൾഡ് ഫ്ലേക്ക് മാള്‍ബറോ ബ്രാൻഡിന്‍റെ 9.64 ലക്ഷം രൂപവരുന്ന 81000 സ്റ്റിക്ക് സിഗററ്റുകള്‍ കടത്താനുള്ള ഒന്‍പതുപേരുടെ ശ്രമവും കസ്റ്റംസ് വിഫലമാക്കി(Gold worth three crore seized).

ABOUT THE AUTHOR

...view details