കേരളം

kerala

എഴുന്നള്ളത്തിനിടെ ഇടഞ്ഞ ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു; ദാരുണ സംഭവം കോട്ടയത്ത് - Mahout Died in Elephant attack

By ETV Bharat Kerala Team

Published : Apr 4, 2024, 9:48 AM IST

Updated : Apr 4, 2024, 10:05 AM IST

ചങ്ങലമാറ്റാൻ ശ്രമിക്കുന്നതിനിടയാണ് ആന രണ്ടാം പാപ്പാനെ തട്ടി നിലത്തിട്ടശേഷം ചവിട്ടിക്കൊന്നത്.

MAHOUT DIED BY ELEPHANT ATTACK  ELEPHANT ATTACK TEMPLE  ELEPHANT TURNED VIOLENT  MAHOUT DIED ELEPHANT KICKED
Elephant Turned Violent In Kottayam Vaikkom TV Puram ; Mahout Died by Elephant kicked

കോട്ടയം :വൈക്കം ടിവി പുരത്ത് ഉത്സവത്തിന്‍റെ എഴുന്നള്ളത്തിനിടെ ഇടഞ്ഞ ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. ചങ്ങനാശേരി പത്താംമുട്ടം സ്വദേശി അരവിന്ദനെ (25 -സാമിച്ചൻ) യാണ് ആന ചവിട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 9.5 ഓടെയായിരുന്നു സംഭവം.

ടിവിപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച തൊട്ടെയ്ക്കാട്ട് കുഞ്ഞുലക്ഷ്‌മി എന്ന ആനയാണ് എഴുന്നള്ളത്തിനായി ചട്ടം കയറ്റിയതിനെ തുടർന്ന് ഇടഞ്ഞത്. ഇടഞ്ഞ ആനയെ ചങ്ങലയിട്ട് തളയ്‌ക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിന്നിൽ നിന്നിരുന്ന രണ്ടാം പാപ്പാന്‍ അരവിന്ദനെ തള്ളി നിലത്തിട്ട ശേഷം ആന ചവിട്ടിയത്.

ഉടൻ തന്നെ ഇയാളെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെി. ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വൈക്കം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഒരു മാസം മുൻപാണ് അരവിന്ദ് കുഞ്ഞുലക്ഷ്‌മി ആനയുടെ രണ്ടാം പാപ്പാനായെത്തിയത്. ഇടഞ്ഞ ആനയെ ഒന്നാം പാപ്പാൻ തളച്ചു നിർത്തി. പരേതനായ മനോജിന്‍റെയും മിനിയുടെയും മകനാണ് അരവിന്ദ്.

Also Read : ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂരത്തിനിടെ വീണ്ടും ആന ഇടഞ്ഞു - Elephant Turned Violent

Last Updated :Apr 4, 2024, 10:05 AM IST

ABOUT THE AUTHOR

...view details