കേരളം

kerala

വയനാട്ടില്‍ കെ സുരേന്ദ്രൻ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; പത്രിക സമർപ്പിക്കാനെത്തിയത് സ്‌മൃതി ഇറാനിക്കൊപ്പം - K Surendran submitted nomination

By ETV Bharat Kerala Team

Published : Apr 4, 2024, 6:07 PM IST

വയനാട് പാർലമെൻ്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിച്ചു. പത്രിക സമർപ്പിക്കാനെത്തിയത് കേന്ദ്രമന്ത്രിയും അമേഠി എംപിയുമായ സ്‌മൃതി ഇറാനിക്കൊപ്പം.

WAYANAD CONSTITUENCY  BJP CANDIDATE K SURENDRAN  LOKSABHA ELECTION 2024  K SURENDRAN NOMINATION
Wayanad BJP Candidate K. Surendran submitted his nomination

വയനാട്ടില്‍ കെ. സുരേന്ദ്രൻ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കല്‍പ്പറ്റ:ബിജെപി നേതാക്കളുടെയും, പ്രവർത്തകരുടെയും അകമ്പടിയോടെ വയനാട് പാർലമെൻ്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ പതിനൊന്ന് മണിക്ക് വയനാട് കളക്‌ടർ ഡോ. രേണു രാജ് മുമ്പാകെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. കേന്ദ്രമന്ത്രിയും അമേഠി എംപിയുമായ സ്‌മൃതി ഇറാനിയും സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നു.

സ്‌മൃതി ഇറാനിക്കൊപ്പം റോഡ് ഷോ ആയാണ് കെ സുരേന്ദ്രൻ പത്രിക സമർപ്പിക്കാനെത്തിയത്. വൻ സ്വീകരണമാണ് ജനങ്ങളും പ്രവർത്തകരും അവർക്ക് നല്‍കിയത്. ആയിരങ്ങള്‍ റോഡ് ഷോയില്‍ പങ്കെടുത്തു. പൊന്നാട അണിയിച്ചാണ് സുരേന്ദ്രൻ സ്‌മൃതി ഇറാനിയെ സ്വാഗതം ചെയ്‌തത്. പിന്നാലെ അമ്പും വില്ലും നല്‍കി. റോഡ് ഷോയ്‌ക്കിടെ ജനങ്ങളെ സ്‌മൃതി ഇറാനി അഭിസംബോധന ചെയ്യുകയും ചെയ്‌തു.

ALSO READ:ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എ എം ആരിഫ് നാമനിർദേശ പത്രിക സമർപ്പിച്ചു - AM Ariff Nomination Submission

ABOUT THE AUTHOR

...view details