ETV Bharat / entertainment

ദിലീഷ് പോത്തന്‍റെ 'ഒ. ബേബി' ഒടിടിയിൽ - O Baby OTT Release

author img

By ETV Bharat Kerala Team

Published : May 23, 2024, 6:31 PM IST

രഞ്‍ജൻ പ്രമോദ് സംവിധാനം ചെയ്‌ത 'ഒ. ബേബി'യിൽ പുതുമുഖ താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്‌.

O BABY IN AMAZON PRIME VIDEO  DILEESH POTHAN MOVIES  ദിലീഷ് പോത്തൻ ഒ ബേബി സിനിമ  MALAYALAM NEW OTT RELEASES
O Baby (Source: ETV Bharat)

ദിലീഷ് പോത്തൻ പ്രധാന കഥാപാത്രമായി എത്തിയ ചിത്രം 'ഒ. ബേബി' ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തി. ദിലീഷ് പോത്തൻ തന്നെയാണ് 'ഒ. ബേബി'യുടെ ഒടിടി റിലീസ് വിവരം പ്രേക്ഷകരുമായി പങ്കുവച്ചത്. രഞ്‍ജൻ പ്രമോദാണ് ഈ ചിത്രം സംവിധാനം ചെയ്‌തത്.

മീശമാധവൻ, മനസിനക്കരെ, നരൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തും കൂടാതെ സംവിധായക കുപ്പായത്തിലും തിളങ്ങിയ രഞ്ജന്‍ പ്രമോദിൻ്റെ 'ഒ. ബേബി'യ്‌ക്ക് തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാൻ സാധിച്ചിരുന്നില്ല. ഒടിടിയിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് ചിത്രം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ഈ സിനിമയുടെ സ്‌ട്രീമിങ്.

അരുൺ ചാലാണ് 'ഒ. ബേബി' സിനിമയുടെ ഛായാഗ്രാഹകൻ. വരുൺ കൃഷ്‍ണയും പ്രണവ് ദാസും സംഗീതം നല്‍കിയ ഈ ചിത്രത്തിൽ ഒരു കൂട്ടം പുതുമുഖ അഭിനേതാക്കളും ദിലീഷിനൊപ്പം പ്രധാന വേഷങ്ങളിലുണ്ട്. രഘുനാഥ്‌ പലേരി, ഹാനിയ നസീഫ, സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്‍ണൻ, വിഷ്‍ണു അഗസ്‌ത്യ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

നായകൻ എന്നതിനൊപ്പം നിർമാതാവിന്‍റെ റോളിലും ദിലീഷ് പോത്തൻ ഉണ്ട് എന്നതും ഒ. ബേബി സിനിമയുടെ പ്രത്യേകതയാണ്. ടര്‍ടില്‍ വൈന്‍ പ്രൊഡക്ഷന്‍സ്, കളര്‍ പെന്‍സില്‍ ഫിലിംസ്, പകല്‍ ഫിലിംസ് എന്നീ ബാനറുകളിൽ ദിലീഷ് പോത്തന്‍, അഭിഷേക് ശശിധരന്‍, പ്രമോദ് തേര്‍വാര്‍പ്പള്ളി എന്നിവര്‍ ചേർന്നാണ് ഒ. ബേബി നിർമിച്ചത്. രാഹുൽ മേനോൻ ഈ ചിത്രത്തിന്‍റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറുമാണ്.

ലിജിൻ ബാംബിനോ ഒരുക്കിയ വേറിട്ട പശ്ചാത്തല സംഗീതം ശ്രദ്ധ നേടിയിരുന്നു. ഷമീർ അഹമ്മദാണ് സൗണ്ട് ഡിസൈൻ നിർവഹിച്ചത്. അരുണ്‍ ചാലിലാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. കലാസംവിധാനം : ലിജിനേഷ്, വസ്‌ത്രാലങ്കാരം : ഫെമിന ജബ്ബാർ, മേക്കപ്പ് : നരസിംഹ സ്വാമി, ഫസ്‌റ്റ് അസിസ്‌റ്റന്‍റ് ഡയറക്‌ടർ : സിദ്ധിക്ക് ഹൈദർ, അഡിഷണൽ ക്യാമറ : ഏ കെ മനോജ്‌. സംഘട്ടനം : ഉണ്ണി പെരുമാൾ, പോസ്‌റ്റർ ഡിസൈൻ : ഓൾഡ് മോങ്ക് എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.