കേരളം

kerala

കോസ്‌മെറ്റിക് സൂചികൾ വഴി എച്ച്ഐവി, മൂന്ന് സ്‌ത്രീകൾക്ക് ബാധിക്കപ്പെട്ടതായി റിപ്പോര്‍ട്ട്‌ - HIV through cosmetic needles

By PTI

Published : Apr 29, 2024, 7:15 AM IST

കോസ്‌മെറ്റിക് സൂചികൾ വഴി എച്ച്‌ഐവി പകര്‍ന്ന ആദ്യ കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തതായി സിഡിസി

HIV TRANSMITTED WITH NEEDLES  DOCUMENTED CASES OF HIV  COSMETIC NEEDLES  കോസ്‌മെറ്റിക് സൂചികൾ വഴി എച്ച്ഐവി
HIV THROUGH COSMETIC NEEDLES

അൽബുക്കർക് (മെക്‌സിക്കോ) : സൗന്ദര്യവർധക പ്രക്രിയയിലൂടെ മൂന്ന് സ്‌ത്രീകൾക്ക് എച്ച്ഐവി ബാധിക്കപ്പെട്ടതായി റിപ്പോര്‍ട്ട്‌. ലൈസൻസില്ലാത്ത ന്യൂ മെക്‌സിക്കോ മെഡിക്കൽ സ്‌പായിൽ വാമ്പയർ ഫേഷ്യൽ ചെയ്‌തതിന്‌ ശേഷമാണ്‌ വൈറസ് ബാധിച്ചത്‌. സൂചികൾ ഉപയോഗിച്ചുള്ള സൗന്ദര്യവർധക പ്രക്രിയയിലൂടെ വൈറസ് ബാധിച്ചതായി രേഖപ്പെടുത്തിയ ആദ്യത്തെ കേസാണെന്ന് ഫെഡറൽ ആരോഗ്യ ഉദ്യോഗസ്ഥർ.

ക്ലിനിക്കിനെക്കുറിച്ചുള്ള അന്വേഷണത്തിൽ ഡിസ്പോസിബിൾ ഉപകരണങ്ങൾ വീണ്ടും ഉപയോഗിച്ചതായി സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ കണ്ടെത്തി. അണുവിമുക്തമായ കുത്തിവയ്‌പ്പിലൂടെ എച്ച്ഐവി പകരുന്നത് അറിയപ്പെടുന്ന അപകടമാണെങ്കിലും, സൗന്ദര്യവർധക സേവനങ്ങൾ വഴിയും രോഗം പടരാന്‍ സാധ്യതയുള്ള അണുബാധകളുടെ ആദ്യത്തെ കേസാണിതെന്നും റിപ്പോർട്ടില്‍ പറഞ്ഞു.

ചുളിവുകൾ അകറ്റാൻ ബോട്ടോക്‌സ്‌, ചുണ്ടുകളുടെ ആക്യതിയില്‍ മാറ്റം വരുത്താനായുള്ള ഫില്ലര്‍, പോലെയുള്ള പല സൗന്ദര്യവർധക ചികിത്സകളും സൂചികൾ ഉപയോഗിച്ചാണ്. ടാറ്റൂകൾക്കും സൂചികൾ ആവശ്യമാണ്. വാമ്പയർ ഫേഷ്യൽ എന്നത്‌ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ പ്ലാസ്‌മ മുഖത്തേക്ക് ചെറിയ സൂചികൾ ഉപയോഗിച്ച്‌ കുത്തിവയ്‌ക്കുന്ന പ്രക്രിയയാണ്‌.

2018 ല്‍ 40 വയസുള്ള സ്‌ത്രീയ്‌ക്ക്‌ ഇവിടെ നിന്നും എച്ച്ഐവി പോസിറ്റീവ് ആയതിനെ തുടര്‍ന്ന്‌ സ്‌പാ അടച്ചു. ലൈസൻസില്ലാതെ മെഡിസിൻ പരിശീലിച്ചതിന് അതിന്‍റെ ഉടമയെ പ്രോസിക്യൂട്ട് ചെയ്‌തിരുന്നു. സൂചികൾ ഉൾപ്പെടുന്ന സൗന്ദര്യവർധക ബിസിനസുകളിൽ അണുബാധ നിയന്ത്രണ രീതികൾ ആവശ്യപ്പെടുന്നത് എത്ര പ്രധാനമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി റിപ്പോർട്ട് പറയുന്നു.

ALSO READ:പ്ലാസ്റ്റിക് സർജറിയുടെ ഹോട്ട്‌സ്‌പോട്ടായി ഇന്ത്യ; 2040ഓടെ സർജറികളുടെ എണ്ണം ഇരട്ടിയാകുമെന്ന് വിദഗ്‌ധർ

ABOUT THE AUTHOR

...view details