ETV Bharat / sukhibhava

Plastic Surgery | പ്ലാസ്റ്റിക് സർജറിയുടെ ഹോട്ട്‌സ്‌പോട്ടായി ഇന്ത്യ; 2040ഓടെ സർജറികളുടെ എണ്ണം ഇരട്ടിയാകുമെന്ന് വിദഗ്‌ധർ

author img

By

Published : Jul 26, 2023, 12:08 PM IST

2022 വരെ ഇന്ത്യയിൽ ഏകദേശം 9,35,487 പ്ലാസ്റ്റിക് സർജറികൾ നടന്നു കഴിഞ്ഞു എന്നാണ് ഇന്‍റർനാഷണൽ സൊസൈറ്റി ഓഫ് എസ്‌തറ്റിക് പ്ലാസ്റ്റിക് സർജറിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

Plastic surgeries  പ്ലാസ്റ്റിക് സർജറി  ദേശീയ പ്ലാസ്റ്റിക് സർജറി ദിനം  എന്താണ് പ്ലാസ്റ്റിക്‌ സർജറി  എസ് രാജാ സത്പതി  കോസ്‌മെറ്റിക് പ്ലാസ്റ്റിക് സർജറി  റീ കണ്‍സ്‌ട്രക്‌ടീവ് സർജറി  Cosmetic surgery  Reconstructive surgery  WORLD PLASTIC SURGERY DAY 2023
പ്ലാസ്റ്റിക് സർജറി

രീര സൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള ഒരു ഉപാധിയായാണ് പൊതുവെ പ്ലാസ്റ്റിക്‌ സർജറികൾ അറിയപ്പെടുന്നത്. എന്നാൽ ഇതിനുപ്പുറം ജീവൻരക്ഷ മാർഗങ്ങൾ ഉൾപ്പെടെ പ്ലാസ്റ്റിക് സർജറി മുന്നോട്ടുവയ്‌ക്കുന്ന സാധ്യതകൾ വളരെ വലുതാണ്. ശാരീരിക സൗന്ദര്യം വർധിപ്പിക്കാൻ സാധിക്കുമെന്നതിനാൽ തന്നെ ഇന്ന് ലോകത്താകമാനം പ്ലാസ്റ്റിക് സർജറിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അപകടസാധ്യതകൾ ഉണ്ടായിരുന്നിട്ടും പ്ലാസ്റ്റിക്‌ സർജറി, റീ കണ്‍സ്‌ട്രക്‌ടീവ് സർജറി, കോസ്‌മെറ്റിക് സർജറി എന്നിവ ലോകമെമ്പാടുമുള്ള ജനങ്ങൾക്കിടയിൽ വലിയ രീതിയിൽ പ്രചാരത്തിലുണ്ട്.

എന്നിരുന്നാൽ പോലും പ്ലാസ്റ്റിക് സർജറികളെക്കുറിച്ചുള്ള വിവരങ്ങളുടെ അഭാവം കാരണം ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിനും പ്ലാസ്റ്റിക്‌ സർജറികളെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി എല്ലാ വർഷവും ജൂലൈ 15ന് ലോക പ്ലാസ്റ്റിക് സർജറി ദിനമായും ആചരിക്കാറുണ്ട്. ഇതിന് പുറമേ പ്ലാസ്റ്റിക് സർജന്‍റെ പങ്കും സംഭാവനയും സംബന്ധിച്ച് ജനങ്ങളിൽ അവബോധം സൃഷ്‌ടിക്കുക എന്നതും ഇതിന്‍റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്, കാരണം പ്ലാസ്റ്റിക് സർജറി ദിനത്തിന്‍റെ ഉത്ഭവം ഇന്ത്യയിൽ നിന്നാണ്. 2011 മുതൽ 2021 വരെയുള്ള പത്ത് വർഷക്കാലം ദേശീയ പ്ലാസ്റ്റിക് സർജറി ദിനമായാണ് ഇത് ആചരിച്ചിരുന്നത്. പിന്നീട് 2022 മുതൽ എല്ലാ വർഷവും ജൂലൈ 15 ലോക പ്ലാസ്റ്റിക് സർജറി ദിനമായി ആചരിക്കുകയായിരുന്നു.

പ്ലാസ്റ്റിക് സർജറിയെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായി 2011-ൽ ദേശീയ പ്ലാസ്റ്റിക് സർജറി ദിനം ആചരിക്കുക എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് അന്നത്തെ അസോസിയേഷൻ ഓഫ് പ്ലാസ്റ്റിക് സർജൻസ് ഇൻ ഇന്ത്യയുടെ പ്രസിഡന്‍റായിരുന്ന ഡോ. എസ് രാജ സത്പതിയാണ്. തുടർന്ന് 2022 ജൂലൈ 15 നാണ് ലോക പ്ലാസ്റ്റിക് സർജറി ദിനത്തെ ആഗോള തലത്തിൽ അംഗീകരിച്ചത്.

എന്താണ് പ്ലാസ്റ്റിക്‌ സർജറി : രോഗം, പരിക്കുകൾ, ശസ്‌ത്രക്രിയ, അല്ലെങ്കിൽ ജനനം മുതൽ അവയവങ്ങളുടെ ഘടനയിലെ വ്യത്യാസം എന്നിവ മൂലം വൈകല്യങ്ങൾ സംഭവിച്ച ശരീര ഭാഗങ്ങളെ പുനഃക്രമീകരിക്കുകയോ, പുനർ നിർമിക്കുകയോ ചെയ്യുന്ന മെഡിക്കൽ പ്രക്രിയയാണ് പ്ലാസ്റ്റിക് സർജറി. കൂടാതെ സൗന്ദര്യ സംരക്ഷകർക്കിടയിൽ മുഖത്തിന്‍റെയും, ശരീരത്തിന്‍റെ പല ഭാഗങ്ങളുടെയും ഘടന ശരിയാക്കുന്നതിനുള്ള ഒരു ഉപാധിയായും പ്ലാസ്റ്റിക് സർജറികൾ മാറിയിട്ടുണ്ട്. പ്ലാസ്റ്റിക് സർജറികൾ പ്രധാനമായും രണ്ട് തരമാണുള്ളത്. റീ കണ്‍സ്‌ട്രക്‌ടീവ് സർജറിയും, കോസ്‌മെറ്റിക് സർജറിയും.

  • റീ കണ്‍സ്‌ട്രക്‌ടീവ് സർജറി : ജനന വൈകല്യങ്ങൾ, അപകടങ്ങൾ മൂലമോ ശസ്‌ത്രക്രിയകൾ മൂലമോ സംഭവിക്കുന്ന അംഗഭംഗങ്ങളും പരിക്കുകളും, ഗുരുതരമായ തീപ്പൊള്ളൽ തുടങ്ങി ജീവഹാനിവരെ സൃഷ്‌ടിക്കുന്ന ഗുരുതരമായ അവസ്ഥകളെ ശസ്‌ത്രക്രിയയിലൂടെ ഭേദമാക്കുന്ന ചികിത്സ രീതിയാണ് റീ കണ്‍സ്‌ട്രക്‌ടീവ് പ്ലാസ്റ്റിക് സർജറി.
  • കോസ്മെറ്റിക് സർജറി : മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനും, ശരീരത്തിന്‍റെ ആകൃതിയും ഘടനയും മെച്ചപ്പെടുത്തുന്നതിനുമാണ് കോസ്മെറ്റിക് സർജറി ചെയ്യുന്നത്. സ്‌തനങ്ങളുടെയും നിതംബങ്ങളുടെയും ഘടന മാറ്റുന്നതിനും, മൂക്കിന്‍റെയും ചുണ്ടുകളുടെയും ആകൃതി മാറ്റുന്നതിനും, കുടവയർ കുറയ്ക്കുന്നതിനും ആളുകൾ സാധാരണയായി കോസ്‌മെറ്റിക് ശസ്‌ത്രക്രിയ നടത്തുന്നു.

നിലവിൽ കോസ്‌മെറ്റിക് ശസ്‌ത്രക്രിയ മേഖല വളരെയധികം പുരോഗതി കൈവരിച്ചുകഴിഞ്ഞു. ഇതിന്‍റെ ഫലമായി പ്ലാസ്റ്റിക് സർജറികളുടെ ആകെ ചെലവിലും കുറവുണ്ടായിട്ടുണ്ട്. പ്ലാസ്റ്റിക് സർജറി എന്നത് ഒരു ശസ്‌ത്രക്രിയ മേഖലയാണെങ്കിൽ പോലും വൈദ്യശാസ്‌ത്ര രംഗത്ത് ഇത് പ്രാധാന്യം കുറഞ്ഞ വിഷയമായാണ് കണക്കാക്കപ്പെടുന്നത്. പ്ലാസ്റ്റിക് സർജറികൾ സങ്കീർണമാണ്. ചിലപ്പോൾ അതുമൂലം നാശനഷ്‌ടങ്ങളോ പാർശ്വഫലങ്ങളോ ഉണ്ടാകാറുണ്ട്.

ലോകമെമ്പാടുമുള്ള പ്ലാസ്റ്റിക് സർജറി കേസുകളുടെ എണ്ണത്തിൽ തുടർച്ചയായ വർധനവുണ്ടാകുന്നു എന്നാണ് ഇന്‍റർനാഷണൽ സൊസൈറ്റി ഓഫ് എസ്‌തറ്റിക് പ്ലാസ്റ്റിക് സർജറി (ഐഎസ്‌എപിഎസ്) വ്യക്‌തമാക്കുന്നത്. ലോകത്ത് പ്ലാസ്റ്റിക് സർജറികളുടെ ഏറ്റവും ജനപ്രിയമായ നാലാമത്തെ ഹോട്ട്‌സ്‌പോട്ടായി ഇന്ത്യ ഉയർന്ന് വരികയാണ്. 2022 ആയപ്പോഴേക്കും ഇന്ത്യയിൽ ഏകദേശം 9,35,487 പ്ലാസ്റ്റിക് സർജറികൾ നടന്നു കഴിഞ്ഞു എന്നാണ് ഐഎസ്‌എപിഎസിന്‍റെ കണക്കുകൾ വ്യക്‌തമാക്കുന്നത്.

ഇന്ത്യക്കാർക്ക് മാത്രമല്ല, വിദേശികൾക്കും ഇന്ത്യ പ്ലാസ്റ്റിക് സർജറികൾ ചെയ്യുന്നതിനുള്ള മികച്ച കേന്ദ്രമായി മാറുകയാണെന്നും ഐഎസ്‌എപിഎസിന്‍റെ സർവേ വ്യക്തമാക്കുന്നു. കണക്കുകൾ പ്രകാരം ഇന്ത്യയിൽ ആകെ നടത്തിയ പ്ലാസ്റ്റിക് സർജറികൾ ആഗോള തലത്തിലെ പ്ലാസ്റ്റിക് സർജറികളുടെ 4.3 ശതമാനമാണ്. അതിനാൽ തന്നെ അടുത്ത രണ്ട് ദശകങ്ങൾ കൊണ്ട് ഇന്ത്യയിലെ പ്ലാസ്റ്റിക് സർജറികളുടെ എണ്ണം 50 ശതമാനം വർധിച്ചേക്കാമെന്നും വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.