കേരളം

kerala

ബഡേ മിയാൻ ചോട്ടെ മിയാന്‍റെ വരവ് വൈകും; റിലീസ് തീയതിയിൽ മാറ്റം - Bade Miyan Chote Miyan Release

By ETV Bharat Kerala Team

Published : Apr 9, 2024, 1:21 PM IST

അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും നായകന്മാരായ 'ബഡേ മിയാൻ ചോട്ടെ മിയാൻ' സിനിമയിൽ പൃഥ്വിരാജാണ് പ്രതിനായകനായി എത്തുന്നത്

PRITHVIRAJS BOLLYWOOD MOVIES  PRITHVIRAJ AS VILLAIN IN BMCM  AKSHAY KUMAR WITH TIGER SHROFF  BADE MIYAN CHOTE MIYAN RELEASE
BADE MIYAN CHOTE MIYAN

ലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ പ്രതിനായകനായി എത്തുന്ന ബോളിവുഡ് ചിത്രമാണ് 'ബഡേ മിയാൻ ചോട്ടെ മിയാൻ'. അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫുമാണ് ഈ സിനിമയിൽ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ റിലീസ് സംബന്ധിച്ച പുതിയ അപ്‌ഡേറ്റാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

'ബഡേ മിയാൻ ചോട്ടെ മിയാൻ' റിലീസിൽ മാറ്റം വരുത്തിയിരിക്കുകയാണ് നിർമാതാക്കൾ. നേരത്തെ ഏപ്രിൽ 10നായിരുന്നു ഈ സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. ഇപ്പോഴിതാ റിലീസ് ഏപ്രിൽ 11ലേക്ക് മാറ്റിവച്ചിരിക്കുകയാണ്. അക്ഷയ് കുമാറും ടൈഗർ ഷ്റോഫുമാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്.

ഒരു വീഡിയോ പങ്കുവച്ചാണ് പുതിയ റിലീസ് തീയതി ഇരുവരും ചേര്‍ന്ന് പ്രഖ്യാപിച്ചത്. ഈദ് പ്രമാണിച്ചാണ് റിലീസിൽ മാറ്റം വരുത്തിയത്. ഇന്ത്യയിൽ ഈദ് ആഘോഷിക്കുന്നത് ഏപ്രിൽ 11നാണ്. അതിനാല്‍ ഈദിന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിക്കുന്നതായി അക്ഷയ് കുമാർ വീഡിയോയില്‍ പറയുന്നുണ്ട്. മറ്റൊരു ഈദ് ചിത്രമായ 'മൈതാന്‍റെ' റിലീസ് ഡേറ്റ് മാറ്റിയതായി നടന്‍ അജയ് ദേവ്ഗണും അറിയിച്ചിട്ടുണ്ട്.

അതേസമയം പൃഥ്വിരാജ് ഇതുവരെ കാണാത്ത, വേറിട്ട ഗെറ്റപ്പിലാണ് 'ബഡേ മിയാൻ ചോട്ടെ മിയാൻ' സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. അടുത്തിടെ പുറത്തുവന്ന ട്രെയിലറിലും നിഗൂഢത ഒളിപ്പിച്ചാണ് പൃഥ്വിയുടെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. നേരത്തെ പുറത്തുവന്ന കാരക്‌ടർ പോസ്റ്ററിലും മുഖം മൂടി ധരിച്ച് നിഗൂഢമായ ലക്ഷ്യത്തോടെ നില്‍ക്കുന്ന ഒരു വില്ലനെയാണ് കാണിക്കുന്നത്.

'അയ്യ', 'ഔറം​ഗസേബ്', 'നാം ഷബാന' എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് സിനിമയാണ് 'ബഡേ മിയാൻ ഛോട്ടേ മിയാൻ'. അലി അബ്ബാസ് സഫർ ആണ് ഈ പാൻ - ഇന്ത്യൻ സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. ഷാഹിദ് കപൂർ നായകനായ 'ബ്ലഡി ഡാഡി' എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫർ അണിയിച്ചൊരുക്കിയ ചിത്രമാണിത്.

സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് എന്നിവരാണ് നായികമാർ. രോണിത്ത് റോയ്‌യും 'ബഡേ മിയാൻ ഛോട്ടേ മിയാനി'ൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹിന്ദി, തമിഴ്, തെലുഗു, മലയാളം, കന്നഡ എന്നീ ഭാഷകളിലായി ഒരുക്കിയ ഈ ചിത്രം നിർമിച്ചത് വഷു ഭഗ്‌നാനി, ദീപ്‌ശിഖ ദേശ്‌മുഖ്, ജാക്കി ഭഗ്‌നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവർ ചേർന്നാണ്. ബോളിവുഡ് സിനിമാപ്രേമികൾ ആവേശപൂർവമാണ് 'ബഡേ മിയാൻ ചോട്ടെ മിയാൻ' സിനിമയ്‌ക്കായി കാത്തിരിക്കുന്നത്.

ALSO READ:'പ്രളയ'മാവാൻ പൃഥ്വിരാജ്, ശക്തനായ വില്ലൻ'; ബഡേ മിയാൻ ചോട്ടെ മിയാൻ ട്രെയിലർ പുറത്ത്

ABOUT THE AUTHOR

...view details