കേരളം

kerala

ടൊവിനോ തോമസിന്‍റെ നിർമാണത്തിൽ 'മരണമാസ്സ്'; ബേസിൽ ജോസഫ് നായകൻ - MARANAMASS MOVIE ANNOUNCEMENT

By ETV Bharat Kerala Team

Published : Apr 10, 2024, 7:20 PM IST

നവാഗതനായ ശിവപ്രസാദാണ് 'മരണമാസ്സ്' സംവിധാനം ചെയ്യുന്നത്.

MARANAMASS TITLE LOOK  MALAYALAM UPCOMING MOVIES  MALAYALAM NEW RELEASES  TOVINO THOMAS WITH BASIL JOSEPH
Maranamass

ലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് നിർമിക്കുന്ന പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനമായി. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന 'മരണമാസ്സ്' എന്ന സിനിമയാണ് ടൊവിനോ തോമസ് പ്രൊഡക്ഷന്‍റെ ബാനറിൽ താരം നിർമിക്കുന്നത്. പ്രേക്ഷകരുടെ ഇഷ്‌ടതാരം ബേസിൽ ജോസഫ് ആണ് ആ ചിത്രത്തിലെ നായകൻ.

'മരണമാസ്സി'ന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടാണ് ടൊവിനോ താൻ നിർമിക്കുന്ന പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയത്. 'ഒരു മാസ് പടമല്ല' (Not a Mass Padam) എന്ന് കുറിച്ചാണ് താരം പോസ്റ്റർ പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം പോസ്റ്റർ ശ്രദ്ധനേടിക്കഴിഞ്ഞു.

ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്ന് അവതരിപ്പിക്കുന്ന 'മരണമാസ്സ്' ടൊവിനോ തോമസിനൊപ്പം ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം എന്നിവരും ചേർന്നാണ് നിർമിക്കുന്നത്. ഇംതിയാസ് ഖദീറാണ് ഈ ചിത്രത്തിന്‍റെ കോ പ്രൊഡ്യൂസർ. ഗോകുൽനാഥ്‌ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്.

രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്‌ണ എന്നിവരും 'മരണമാസ്സ്' സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സിജു സണ്ണിയാണ് ഈ സിനിമയുടെ കഥ ഒരുക്കിയത്. സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നീരജ് രവി ഛായാഗ്രാഹകനാകുന്ന സിനിമയുടെ എഡിറ്റിങ് നിർവഹിക്കുന്നത് ചമൻ ചാക്കോ ആണ്. മുഹ്സിൻ പെരാരിയുടെ വരികൾക്ക് ജയ് ഉണ്ണിത്താൻ ആണ് സംഗീതം പകരുന്നത്.

പ്രൊഡക്ഷൻ ഡിസൈനെർ - മാനവ് സുരേഷ്, കോസ്റ്റ്യൂം - മാഷർ ഹംസ, മേക്കപ്പ് - ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്‌സ് - വിഷ്‌ണു ഗോവിന്ദ്, വി എഫ് എക്‌സ് - എഗ്ഗ് വൈറ്റ് വി എഫ് എക്‌സ്, ഡി ഐ - ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ - എൽദോ സെൽവരാജ്, സ്റ്റണ്ട് - കലൈ കിങ്സൺ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉമേഷ്‌ രാധാകൃഷ്‌ണൻ, ബിനു നാരായൻ, സ്റ്റിൽസ് - ഹരികൃഷ്‌ണൻ, ഡിസൈൻ - സർക്കാസനം എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ:ശ്രീകാന്ത് ബൊല്ലയായി ഞെട്ടിക്കാൻ രാജ്‌കുമാർ റാവു; കോരിത്തരിപ്പിച്ച് ട്രെയിലർ

ABOUT THE AUTHOR

...view details