കേരളം

kerala

മുംബൈ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട ; 1.72 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടിച്ചെടുത്തു

By ETV Bharat Kerala Team

Published : Mar 16, 2024, 9:36 AM IST

മുംബെ വിമാനത്താവളത്തിൽ 1.72 കോടി വിലമതിക്കുന്ന 2.99 കിലോ സ്വർണം കസ്‌റ്റംസ് പിടികൂടി.

Mumbai Customs  Airport commissionerate  gold smuggling  Mumbai Airport
Mumbai Customs Seize Over 2.99 kg Gold Worth Rs 1.72 Crore At Airport

മുംബൈ (മഹാരാഷ്‌ട്ര) :ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ (സിഎസ്എംഐഎ) അഞ്ച് വ്യത്യസ്‌ത കേസുകളിലായി 1.72 കോടി രൂപ വിലമതിക്കുന്ന 2.99 കിലോ സ്വർണം മുംബൈ കസ്‌റ്റംസ് പിടികൂടി (Mumbai Customs Seize Over 2.99 kg Gold Worth Rs 1.72 Crore At Airport) .

"മാർച്ച് 14-15 തീയതികളിൽ, എയർപോർട്ട് കമ്മീഷണറേറ്റ്, മുംബൈ കസ്‌റ്റംസ്, അഞ്ച് വ്യത്യസ്‌ത കേസുകളിലായി 1.72 കോടി രൂപ വിലമതിക്കുന്ന 2.99 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു," എന്ന് മുംബൈ കസ്‌റ്റംസ് എക്‌സിൽ കുറിച്ചു.

ഈന്തപ്പഴത്തിലും ശരീരത്തിലും ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. നേരത്തെ, മാർച്ച് 10 മുതൽ 12 വരെ എട്ട് വ്യത്യസ്‌ത കേസുകളിലായി 2.35 കോടി രൂപ വിലമതിക്കുന്ന 4.22 കിലോ സ്വർണവും മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്‌റ്റംസ് പിടികൂടിയിരുന്നു.

21 KT തരംതിരിച്ച സ്വർണാഭരണങ്ങൾ, 18 KT ഗോൾഡ് ഹുക്കുകളും ആഭരണങ്ങളും മൊത്തത്തിൽ 141 ഗ്രാം (നെറ്റ്), Samsung Galaxy Z Fold 5 (1), Galaxy Z Flip 5(1), Galaxy S20 5G(30), iPhone 15 Pro(1), iPhone SE 256 GB(2), Dell Laptop Latitude 5400(13) എന്നിവ ഹാൻഡ്ബാഗിലും ചെക്ക്-ഇൻ ബാഗിലും ഒളിപ്പിച്ച നിലയിലും കസ്‌റ്റംസ് കണ്ടെത്തി.

മുംബൈ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട :എയർപോർട്ട് കമ്മിഷണറേറ്റും, മുംബൈ കസ്‌റ്റംസ് സോൺ-III യും ചേർന്ന് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ (സിഎസ്എംഐഎ) നിന്ന് മൂന്ന് വ്യത്യസ്‌ത കേസുകളിലായി 1.14 കോടി വിലമതിക്കുന്ന 2.08 കിലോഗ്രാം സ്വർണം പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു (Customs Seizes Over 2 kg Of Gold At Mumbai Airport).

ചൊവ്വ (05-03-2024), ബുധൻ (06-03-2024) ദിവസങ്ങളിലായാണ് സ്വർണം പിടികൂടിയതെന്ന് അധികൃതർ പറഞ്ഞു. വസ്‌ത്രങ്ങൾ, ചെക്ക് - ഇൻ ബാഗുകൾ, ഡോർ മാറ്റുകൾ, ഡസ്‌റ്റ്ബിൻ ബാഗ് റാപ്പുകൾ, ഹാൻഡ്ബാഗുകൾ എന്നിവയിലാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതെന്നാണ് കസ്‌റ്റംസ് നല്‍കുന്ന വിവരം.

ALSO READ : തായ്‌ലന്‍ഡില്‍ നിന്നെത്തിയ ബാഗില്‍ 7 കോടിയുടെ ഹൈഡ്രോപോണിക് മയക്കുമരുന്ന്, യാത്രക്കാരനെ തെരഞ്ഞ് കസ്റ്റംസ്

ABOUT THE AUTHOR

...view details