കേരളം

kerala

ഡല്‍ഹിയില്‍ 'കേരള മാർച്ച്', ജന്തർമന്ദറില്‍ അവഗണന വിഷയങ്ങൾ എടുത്ത് പറഞ്ഞ് 'യൂണിയൻ സർക്കാർ' പരാമർശവുമായി പിണറായി

By ETV Bharat Kerala Team

Published : Feb 8, 2024, 1:40 PM IST

Updated : Feb 8, 2024, 1:46 PM IST

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, നാഷണല്‍ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്‌ദുള്ള ഡിഎംകെ പ്രതിനിധി പഴനിവേല്‍ ത്യാഗരാജൻ, സിപിഎം-സിപിഐ കേന്ദ്ര നേതാക്കൾ എന്നിവരും ജന്തർമന്ദറില്‍ കേരളത്തിന്‍റെ പ്രതിഷേധ സമരത്തില്‍.

kerala government  strike in delhi  cm pinarayi vijayan  ജന്തർമന്ദറില്‍ പ്രതിഷേധ സമരം  മുഖ്യമന്ത്രി പിണറായി വിജയൻ
കേന്ദ്ര അവഗണനയ്ക്ക് എതിരെ ഡല്‍ഹിയില്‍ സമരമുഖം തുറന്ന് കേരള സർക്കാർ

കേന്ദ്ര അവഗണനയ്ക്ക് എതിരെ ഡല്‍ഹിയില്‍ സമരമുഖം തുറന്ന് കേരള സർക്കാർ

ന്യൂഡല്‍ഹി: കേന്ദ്ര അവഗണനയ്ക്ക് എതിരെ ഡല്‍ഹിയില്‍ സമരമുഖം തുറന്ന് കേരള സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള എല്‍ഡിഎഫ് ജനപ്രതിനിധി സംഘമാണ് ജന്തർമന്ദറില്‍ പ്രതിഷേധ സമരം നടത്തിയത്. കേന്ദ്രം ഭരിക്കുന്ന യൂണിയൻ സർക്കാർ ഭരണഘടന ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും വായ്‌പ പരിധി വെട്ടിക്കുറച്ചെന്നും പിണറായി വിജയൻ പറഞ്ഞു.

സംസ്ഥാനങ്ങളെ അടിച്ചമർത്തുന്നതിന് എതിരായ സമരമാണിതെന്നും സംസ്ഥാന സർക്കാരുകളോട് ജനാധിപത്യ വിരുദ്ധമായാണ് യൂണിയൻ സർക്കാർ പെരുമാറുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ അവകാശ ലംഘനത്തിന് എതിരായ സമരമാണിത്. ജിഎസ്ടി നഷ്‌ടപരിഹാരം വൈകിക്കുന്നു. ഇടക്കാല ബജറ്റ് കേരളത്തെ ഞെരുക്കി തുടങ്ങി നിരവധി ആരോപണങ്ങളാണ് പിണറായി വിജയൻ ഉയർത്തിയത്.

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയെന്നും വിദേശ സഹായം വിലക്കിയെന്നും പിണറായി പ്രസംഗത്തില്‍ പറഞ്ഞു. എയിംസ്, കെ റെയില്‍, ശബരി പാത തുടങ്ങി കേരളത്തോടുള്ള കേന്ദ്ര അവഗണന വിഷയങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പിണറായിയുടെ പ്രസംഗം.

ജനപ്രതിനിധി സംഘം കേരള ഹൗസില്‍ നിന്ന് പ്രതിഷേധ മാർച്ചുമായി രാവിലെ 11 മണിയോടെ ജന്തർമന്ദറിലേക്ക് എത്തുകയായിരുന്നു. തമിഴ്‌നാട് സർക്കാർ പ്രതിനിധിയും കേരളത്തിന്‍റെ സമരത്തിന് ഒപ്പം ചേർന്നു. കറുത്ത വസ്ത്രം ധരിച്ചാണ് തമിഴ്‌നാട് പ്രതിനിധി പഴനിവേല്‍ ത്യാഗരാജൻ പങ്കെടുത്തത്. സിപിഎം-സിപിഐ കേന്ദ്ര നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഫെഡറലിസം സംരക്ഷിക്കാൻ കേരളത്തിന്‍റെ പോരാട്ടം എന്ന ബാനർ ഉയർത്തിയാണ് പ്രതിഷേധ മാർച്ച് നടത്തിയത്.

Last Updated :Feb 8, 2024, 1:46 PM IST

ABOUT THE AUTHOR

...view details