കേരളം

kerala

ഓടുന്ന കാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു; ഒരാള്‍ കസ്റ്റഡിയില്‍ - MINOR GIRL GANG RAPED IN AGRA

By ETV Bharat Kerala Team

Published : May 11, 2024, 7:58 PM IST

ആഗ്രയിൽ ഓടുന്ന കാറിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി.

RAPE OF MINOR GIRL IN MOVING CAR  AGRA GANG RAPE  RAPE CASE  പെൺകുട്ടി കൂട്ടബലാത്സംഗം ചെയ്‌തു
GANG RAPE OF MINOR GIRL (Source: Etv Bharat)

ആഗ്ര : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്‌തു. ആഗ്ര ജില്ലയിലെ താനാ ബഹ് മേഖലയിലാണ്‌ സംഭവം. പ്രദേശത്തെ യുവാവിനും കാർ ഡ്രൈവർക്കും എതിരെയാണ് ആരോപണം. സംഭവത്തില്‍ പൊലീസ്‌ കേസെടുത്ത്‌ പ്രതിയെ പിടികൂടി. വിജേന്ദ്രയെയാണ്‌ കസ്റ്റഡിയിലെടുത്തത്‌. രണ്ടാം പ്രതിയായ കാർ ഡ്രൈവര്‍ക്കായുള്ള തിരച്ചിൽ നടത്തിവരികയാണ്.

ഏപ്രിൽ 24 നാണ് സംഭവം. വിജേന്ദ്ര തന്നെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് ഇരയായ പെൺകുട്ടി ബാഹ് പൊലീസിനോട് പറഞ്ഞു. ഓടിക്കൊണ്ടിരുന്ന കാറിൽ വെച്ച് ഡ്രൈവറും തന്നെ ബലാത്സംഗം ചെയ്‌തതായും ഇര മൊഴി നല്‍കി. ക്രൂര കൃത്യത്തിന് ശേഷം കുട്ടിയെ നടുറോഡിൽ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളയുകയായിരുന്നു. പിന്നീട്‌ നാട്ടുകാരുടെ സഹായത്തോടെയാണ് പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തുന്നത്. പൊലീസ് ഉടൻ നടപടി സ്വീകരിച്ച് വിജേന്ദ്രയെ പിടികൂടുകയായിരുന്നു.

സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയും പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്. ഇരയുടെ പിതാവിന്‍റെ പരാതിയിൽ ബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവും കേസെടുത്തതായി ബാഹ് പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ഇൻസ്പെക്‌ടർ ശ്യാം സിംഗ് പറഞ്ഞു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

ALSO READ:13 വയസുകാരിയെ പീഡിപ്പിച്ചു ; യുവാവ് അറസ്‌റ്റിൽ

ABOUT THE AUTHOR

...view details