ETV Bharat / bharat

13 വയസുകാരിയെ പീഡിപ്പിച്ചു ; യുവാവ് അറസ്‌റ്റിൽ - 13 YEAR OLD GIRL MOLESTED

author img

By PTI

Published : May 11, 2024, 2:45 PM IST

മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് കേസിനാസ്‌പദമായ സംഭവം. പ്രതി മഹേഷ് ചവാനെ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു.

MAHARASHTRA  THANE  13 YEAR OLD  മഹേഷ് ചവാൻ
Representative Image (Source : Etv Bharat Network)

താനെ : മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ 13 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്‌ത് പൊലീസ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 354 പ്രകാരം സ്ത്രീത്വത്തെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആക്രമണം, പോക്‌സോ നിയമത്തിലെ പ്രസക്തമായ മറ്റ് വകുപ്പുകൾ എന്നിവ ചുമത്തി കോൾസെവാഡി പോലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്.

വെള്ളിയാഴ്ച രാത്രി കെട്ടിടത്തിൻ്റെ പരിസരത്തുകൂടി സൈക്കിളിൽ പോവുകയായിരുന്ന പെൺകുട്ടിയെ പ്രതിയായ മഹേഷ് ചവാൻ (33) ബലപ്രയോഗത്തിലൂടെ ആലിംഗനം ചെയ്യുകയും തടയാന്‍ ശ്രമിച്ചിട്ടും തുടരെ ശരീരത്തില്‍ സ്‌പർശിക്കുകയും ചെയ്‌തു. തുടര്‍ന്ന് പെൺകുട്ടി മാതാപിതാക്കളെ പീഡനവിവരം അറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

Also Read : യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് ഉന്തുവണ്ടിക്കടിയിൽ ഉപേക്ഷിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.