കേരളം

kerala

ഇന്ത്യ സഖ്യം അധികാരത്തിൽ എത്തിയാൽ എംഎസ്‌പി നിയമം കൊണ്ടുവരും; രാഹുൽ ഗാന്ധി

By ETV Bharat Kerala Team

Published : Feb 13, 2024, 5:44 PM IST

കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം അധികാരത്തിൽ വന്നാൽ മിനിമം താങ്ങുവില (എംഎസ്‌പി) ഉറപ്പാക്കുമെന്ന് രാഹുൽ ഗാന്ധി

msp law  മിനിമം താങ്ങുവില എംഎസ്‌പി  Congress leader Rahul Gandhi  INDIA Bloc  ഭാരത് ജോഡോ ന്യായ് യാത്ര
ഇന്ത്യ സഖ്യം അധികാരത്തിൽ എത്തിയാൽ എംഎസ്‌പി നിയമം കൊണ്ടുവരും; രാഹുൽ ഗാന്ധി

അംബികാപൂർ: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം അധികാരത്തിൽ എത്തിയാൽ എംഎസ്‌പി നിയമം (MSP Law) കൊണ്ടുവരുമെന്ന് കോൺഗ്രസ് പ്രതിജ്ഞയെടുത്തതായി മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Senior Congress leader Rahul Gandhi ). കർഷക പ്രതിഷേധത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ മിനിമം താങ്ങുവില ഉറപ്പാക്കുന്നതിനായി കോൺഗ്രസ് നിയമം പാസാക്കും. ഛത്തീസ്‌ഗഡിലെ അംബികാപൂരിയിൽ ഭാരത് ജോഡോ ന്യായ് യാത്രയിലെ പ്രസംഗത്തിനിടെയാണ് അദ്ദേഹം കർഷകർക്ക് ഉറപ്പ് നൽകിയത്.

"എന്‍റെ കർഷക സഹോദരന്മാരേ, ഇന്നൊരു ചരിത്ര ദിനമാണ്. എല്ലാ കർഷകർക്കും അവരുടെ വിളകൾക്ക് മിനിമം താങ്ങുവില നിയമപരയി ഗ്യാരണ്ടി നൽകാൻ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിൻ്റെ ശിപാർശ പ്രകാരം കോൺഗ്രസ് തീരുമാനമെടുത്തു കഴിഞ്ഞു. ഇതിലൂടെ 15 കോടി വരുന്ന കർഷക കുടുംബങ്ങൾക്ക് അവരുടെ ക്ഷേമം ഉറപ്പാക്കാൻ സാധിക്കും. നീതിയുടെ പാതയിൽ കോൺഗ്രസിന്‍റെ ആദ്യത്തെ ഉറപ്പാണ് ഇതെന്നും" രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

ABOUT THE AUTHOR

...view details