കേരളം

kerala

നികുതി വര്‍ധനവിനെതിരെ രാപ്പകല്‍ സമരം പ്രഖ്യാപിച്ച് യുഡിഎഫ്; സർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി എംഎം ഹസൻ

By

Published : Feb 6, 2023, 6:35 PM IST

സെക്രട്ടേറിയറ്റിന് മുന്നിലും ജില്ല കലക്‌ടറേറ്റുകള്‍ക്ക് മുമ്പിലും ഫെബ്രുവരി 13 ന് വൈകിട്ട് നാല്‌ മണി മുതല്‍ 14ാം തിയതി രാവിലെ പത്ത് മണിവരെ രാപ്പകൽ സമരം നടത്തുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു.

UDF to go on strike  യുഡിഎഫിന്‍റെ രാപ്പകല്‍ സമരം  യുഡിഎഫ്  ഇന്ധന സെസില്‍ രാപ്പകൽ സമരവുമായി യുഡിഎഫ്  udf protest on taxation hike of kerala government  kerala politics  കേരള രാഷ്‌ട്രീയ വാര്‍ത്തകള്‍  യുഡിഎഫ് കണ്‍വീനന്‍ എംഎം ഹസന്‍
എംഎം ഹസന്‍

സംസ്ഥാനസര്‍ക്കാറിന്‍റെ നികുതി വര്‍ധനവിനെതിരെ യുഡിഎഫിന്‍റെ രാപ്പകല്‍ സമരം

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവില്‍ പ്രതിഷേധിച്ച് രാപ്പകൽ സമരവുമായി യുഡിഎഫ്. സെക്രട്ടേറിയറ്റിന് മുന്നിലും ജില്ല കലക്‌ടറേറ്റുകള്‍ക്ക് മുമ്പിലും ഫെബ്രുവരി 13 ന് വൈകിട്ട് നാല്‌ മണി മുതല്‍ 14ാം തിയതി രാവിലെ പത്ത് മണിവരെ രാപ്പകൽ സമരം നടത്തുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു. അനാവശ്യ നികുതി വർദ്ധനവിലൂടെ ജനദ്രോഹപരമായ നയമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത് എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റ 2014 ലെ ഫേസ്ബുക്ക് പോസ്റ്റും എംഎം ഹസൻ വാർത്ത സമ്മേളനത്തിൽ മാധ്യമങ്ങൾക്ക് മുന്നില്‍ വായിച്ചു.

'യുഡിഎഫിലെ എല്ലാ സംഘടനകളും പ്രത്യക്ഷ സമരത്തിലാണ്. നികുതി കൊള്ള നടത്തി നികുതി ഭീകരത ആണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. ഇതിനെതിരെ ശക്തമായ സമരം നടത്താൻ യുഡിഎഫ് തീരുമാനിച്ചു. അതിരൂക്ഷമായ വിലക്കയറ്റം ഉണ്ടെന്ന് പറയുന്ന ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൽ 2,000 കോടി രൂപയാണ് വിലക്കയറ്റം നിയന്ത്രിക്കാൻ നീക്കി വെച്ചിട്ടുള്ളത്'.

' എന്നാൽ വെള്ളം, വൈദ്യുതി, ഭൂമി എന്നിങ്ങനെ എല്ലാത്തിനും ചുമത്തിയ നികുതിയിലൂടെ 4,000 കോടിയുടെ വിലവർധനയാണ് നാട്ടിലുണ്ടാകാൻ പോകുന്നത്. കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രത്തിന്‍റെ വക്താവായ ധനമന്ത്രി കെഎൻ ബാലഗോപാൽ വൈരുദ്ധ്യാത്മക സാമ്പത്തിക നിയമമാണ് സ്വീകരിച്ചിരിക്കുന്നത്. വെള്ളക്കരം 150% ഉയർന്നു'. കോടികണക്കിന് രൂപയാണ് വിവിധ സർക്കാർ വകുപ്പുകൾ വാട്ടർ അതോറിറ്റിക്ക് കുടിശികയായി നൽകാനുള്ളത്'.

നികുതി പിരിവിലെ അനാസ്ഥയും അനാവശ്യമായ ധൂർത്തും കാരണം ഉണ്ടായ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജനങ്ങൾക്ക് മേൽ സർക്കാർ ഭാരം അടിച്ചേൽപ്പിക്കുകയാണെന്നും എംഎം ഹസൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ABOUT THE AUTHOR

...view details