കേരളം

kerala

'വര്‍ഗീയ ധ്രുവീകരണത്തിന് നീക്കം' ; എസ്‌ഡിപിഐയും ആർഎസ്എസും കലാപത്തിന് ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്‌ണൻ

By

Published : Apr 19, 2022, 6:20 PM IST

വര്‍ഗീയധ്രുവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടം ലക്ഷ്യമിടുകയാണ് ആര്‍എസ്എസും എസ്‌ഡിപിഐയുമെന്ന് കോടിയേരി

cpm state secretary kodiyeri balakrishnan on palakkad murders  palakkad twin murder sdpi bjp attack  പാലക്കാട് ഇരട്ട കൊലപാതകം കോടിയേരി ബാലകൃഷ്‌ണൻ  എസ്‌ഡിപിഐ ആർഎസ്എസ് സംഘർഷം
എസ്‌ഡിപിഐയും ആർഎസ്എസും കലാപത്തിന് ശ്രമം നടത്തുന്നു: കോടിയേരി ബാലകൃഷ്‌ണൻ

തിരുവനന്തപുരം : കേരളത്തില്‍ കലാപത്തിനുള്ള പരിശ്രമമാണ് എസ്.ഡി.പി.ഐയും ആര്‍എസ്എസും നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. പാലക്കാട്ടെ കൊലപാതകങ്ങള്‍ ഗൗരവകരമാണ്. വര്‍ഗീയധ്രുവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടം ലക്ഷ്യമിടുകയാണ് ഇരുകൂട്ടരുമെന്നും കോടിയേരി ആരോപിച്ചു.

ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകള്‍ അപകടകരമാണ്. മതത്തെ രാഷ്ട്രീയ നേട്ടത്തിനുള്ള നാടകമാക്കുകയാണ്. യഥാര്‍ഥ വിശ്വാസികള്‍ ഇക്കൂട്ടര്‍ക്കെതിരെ നിലപാട് സ്വീകരിക്കണം. ന്യൂനപക്ഷത്തിനിടയില്‍ ആശങ്ക പരത്തുന്ന പ്രവര്‍ത്തനം രാജ്യവ്യാപകമായി സംഘപരിവാര്‍ നടത്തുകയാണ്. ഇത് ഉപയോഗപ്പെടുത്തി തീവ്രവാദ ആശയം എസ്.ഡി.പി.ഐ പ്രചരിപ്പിക്കുകയാണ്. ഇത് ഒഴിവാക്കേണ്ടതാണെന്നും കോടിയേരി ബാലകൃഷ്‌ണൻ മാധ്യമങ്ങളോട് പറഞ്ഞു.

എസ്‌ഡിപിഐയും ആർഎസ്എസും കലാപത്തിന് ശ്രമം നടത്തുന്നു: കോടിയേരി ബാലകൃഷ്‌ണൻ

സര്‍ക്കാറിനെതിരെ കലാപം സൃഷ്‌ടിച്ച് ഭരണത്തെ അസ്ഥിരപ്പെടുത്താനാണ് ശ്രമം. എന്നാല്‍ ഇത്തരം കലാപ ശ്രമങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുക തന്നെ ചെയ്യും. പാലക്കാട് നടന്നത് ആസൂത്രിതമായ കൊലപാതകങ്ങളാണ്. അതുകൊണ്ടുതന്നെ ഇന്‍റലിജന്‍സ് വീഴ്‌ചയെന്ന ആരോപണം ശരിയല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Also Read: സുബൈർ വധം: മൂന്ന് ആർഎസ്എസ് - ബിജെപി പ്രവർത്തകർ അറസ്റ്റിൽ

അക്രമം നടത്തുന്ന ഇത്തരം സംഘടനകളെ നിരോധിക്കുക പ്രായോഗികമല്ല. ഒരു സംഘടനയെ നിരോധിച്ചാല്‍ മറ്റൊരു പേരില്‍ പുതിയ സംഘടന വരും. നിരോധനം കൊണ്ട് ഒരു പരിഹാരവും ഉണ്ടാകില്ല. ഇക്കൂട്ടരെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും കോടിയരി പറഞ്ഞു.

യുഡിഎഫ് ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട് അത്ഭുതകരമാണ്. അക്രമികളെ തള്ളി പറയാതെ സര്‍ക്കാറിനെ കുറ്റപ്പെടുത്തുകയാണ് യുഡിഎഫ് ചെയ്‌തത്. താത്കാലിക ലാഭത്തിനായി മതനിരപേക്ഷത തകര്‍ക്കരുതെന്നും കോടിയേരി വിമർശിച്ചു.

വര്‍ഗീയ സംഘടനകളുടെ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഏപ്രിൽ 25, 26 തീയതികളിൽ സംസ്ഥാന വ്യാപകമായി സിപിഎം ക്യാംപയിന്‍ നടത്തും. ജനങ്ങളെ അണിനിരത്തി ഇക്കൂട്ടരെ തകര്‍ക്കുകയാണ് സിപിഎം ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു.

ABOUT THE AUTHOR

...view details