സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിരുവനന്തപുരത്ത് ആരംഭിച്ചു. (CPM State Secretariat). സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേർന്നത്. സിപിഎം സംസ്ഥാന കമ്മിറ്റി യോഗം (CPM State Committee Meet) നാളെ എകെജി സെന്‍ററിൽ (AKG Center) ചേരും.
സംസ്ഥാന സെക്രട്ടേറിയറ്റിൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ (Puthuppally by-election) പരാജയം വിശകലനം ചെയ്‌തേക്കും. കേരളീയവും മണ്ഡല അടിസ്ഥാനത്തിലുള്ള ജനസദസും ഉൾപ്പെടെ സർക്കാരിന്‍റെ വിവിധ പ്രചാരണ പരിപാടികൾ വിജയമാക്കുന്നതിനുള്ള പദ്ധതികളും യോഗങ്ങളിൽ ചർച്ചയാകും. അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി (Karuvannur Bank Fraud Case) ബന്ധപ്പെട്ട് സംസ്ഥാന സമിതി അംഗവും മുൻ മന്ത്രിയുമായ എ സി മൊയ്‌തീന് (A C moideen) എതിരായി നടക്കുന്ന അന്വേഷണവും ചർച്ചയായേക്കും.
Also read:AC Moideen About Karuvannur Bank Fraud Case : 'ഇ ഡി ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കിയിട്ടുണ്ട്, തെറ്റൊന്നും ചെയ്‌തിട്ടില്ല': എ സി മൊയ്‌തീൻ
മന്ത്രിസഭ പുനഃസംഘടന (Cabinet Reshuffling) ചർച്ചയാകാൻ സാധ്യതയില്ലെന്നാണ് സൂചന. മന്ത്രിസഭ പുനഃസംഘടന വിഷയം ചര്‍ച്ച ചെയ്‌തിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ (EP Jayarajan On Cabinet Reshuffling) കഴിഞ്ഞ ദിവസം നടത്തിയ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. നവംബർ 1 മുതൽ 7 വരെ കേരളീയം പരിപാടിയിൽ പങ്കാളിത്തം ഉറപ്പാക്കാൻ എൽഡിഎഫ് രംഗത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
നവംബർ 18 മുതൽ ഡിസംബർ 24 വരെ സർക്കാരിന്‍റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ 140 അസംബ്ലി മണ്ഡലങ്ങളിലും ബഹുജന കൂട്ടായ്‌മയായ ജനകീയ സദസ് നടത്തും. മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ഇതില്‍ പങ്കെടുക്കും. ഇതിനായി ബൂത്ത്, ബ്ലോക്ക്, മണ്ഡലം, ജില്ല അടിസ്ഥാനത്തിൽ സംഘാടക സമിതികൾ രൂപീകരിക്കുമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.
എൽഡിഎഫിന്‍റെ എല്ലാ ജില്ല കമ്മിറ്റികളും ഇതിന് മുന്നോടിയായി ചേരും. എല്ലാ വിഭാഗം ജനങ്ങളെയും ജനകീയ സദസിന്‍റെ ഭാഗമാക്കും. കല, കായിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരെ പരിപാടിയുടെ ഭാഗമാക്കും. പരിപാടി വലിയ പ്രചാരണ ശൃംഖലയാക്കും. മഞ്ചേശ്വരം മുതൽ തിരുവനന്തപുരം വരെയാകും ജനകീയ സദസ് നടത്തുക. പട്ടിണിയും ദാരിദ്ര്യവും ഇല്ലാത്ത കേരളം എന്നതാണ് പരിപാടിയുടെ മുദ്രാവാക്യം. എല്ലാ മത വിഭാഗങ്ങളെയും ഉൾപ്പെടുത്തിയുള്ള പരിപാടിയായിരിക്കും ഇതെന്നും ഇ പി ജയരാജൻ പറഞ്ഞു. ജനങ്ങളുടെ പിന്തുണ ഇതിന് വേണമെന്നും ഇ പി ജയരാജൻ ആവശ്യപ്പെട്ടു.
Read more:EP Jayarajan On Cabinet Reshuffling : മന്ത്രിസഭ പുനഃസംഘടന ചര്‍ച്ച ചെയ്‌തിട്ടില്ല, മന്ത്രിമാരുടെ എണ്ണം കൂട്ടാനാകില്ല : ഇപി ജയരാജന്‍