കേരളം

kerala

റാന്നിയിൽ നാല് പേരെ പേപ്പട്ടി കടിച്ചു; നിരവധി പേർക്ക് പരിക്ക്

By

Published : Feb 2, 2022, 10:46 PM IST

കാല്‍നട യാത്രക്കാരെ ഉൾപ്പെടെയുള്ളവരെ നേരെ ആക്രമിക്കാന്‍ ശ്രമിച്ചങ്കിലും എല്ലാവരും ഓടിരക്ഷപ്പെടുകയായിരുന്നു.

Pathanamthitta Ranni mad dog attack  പത്തനംതിട്ട റാന്നി പേപ്പട്ടി ആക്രമണം  റാന്നിയിൽ നാല് പേരെ പേപ്പട്ടി കടിച്ചു  Four people were bitten by dog in Ranni
റാന്നിയിൽ നാല് പേരെ പേപ്പട്ടി കടിച്ചു; നിരവധി പേർക്ക് പരിക്ക്

പത്തനംതിട്ട :റാന്നിയിൽ നാല് പേരെ പേപ്പട്ടി കടിച്ചു. പേപ്പട്ടിയുടെ ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെട്ട നിരവധി പേർക്ക് പരിക്കേറ്റു. തമിഴ്‌നാട് സ്വദേശി സുബ്രഹ്‌മണ്യന്‍, റാന്നി അങ്ങാടി കരിപ്പാലിൽ വിനോദ്, ഇടമുറി കെട്ടടയ്ക്കല്‍ അജീഷ്, ഐത്തല പുന്നവേലി തുണ്ടിയില്‍ എല്‍ബിന്‍ എബ്രഹാം എന്നിവര്‍ക്കാണ് കടിയേറ്റത്.

കടിയേറ്റവരില്‍ രണ്ടു പേര്‍ താലൂക്ക് ആശുപത്രിയിലും മറ്റു രണ്ടു പേര്‍ സ്വകാര്യശുപത്രിയിലും ചികിത്സ തേടി. ബുധനാഴ്ച രാത്രി ഏഴരയോടാണ് സംഭവം. മാമുക്ക് ജങ്‌ഷനില്‍ വച്ച് ഒരാളെയും ബൈപ്പാസ് ജങ്‌ഷനില്‍ വച്ച് മൂന്നു പേരേയുമാണ് പട്ടി കടിച്ചത്. കാല്‍നട യാത്രക്കാരെ ഉൾപ്പെടെയുള്ളവരെ നേരെ ആക്രമിക്കാന്‍ ശ്രമിച്ചങ്കിലും എല്ലാവരും ഓടിരക്ഷപ്പെടുകയായിരുന്നു.

ALSO READ:കെഎസ്ഇബി സബ്സ്റ്റേഷനിൽ തീപിടിത്തം; ആളപായമില്ല

ABOUT THE AUTHOR

...view details