ETV Bharat / state

കെഎസ്ഇബി സബ്സ്റ്റേഷനിൽ തീപിടിത്തം; ആളപായമില്ല

author img

By

Published : Feb 2, 2022, 10:36 PM IST

നെല്ലിപ്പുഴ - ആനക്കട്ടി റോഡ്‌ സബ്സ്റ്റേഷനിലെ ട്രാൻസ്‌ഫോമറിലാണ് തീപിടിത്തം ഉണ്ടായത്

Fire at Palakkad KSEB substation  കെഎസ്ഇബി സബ്സ്റ്റേഷൻ തീപിടിത്തം  നെല്ലിപ്പുഴ ആനക്കട്ടി റോഡ്‌ സബ്സ്റ്റേഷൻ ട്രാൻസ്‌ഫോമർ തീപിടിത്തം
കെഎസ്ഇബി സബ്സ്റ്റേഷനിൽ തീപിടിത്തം; ആളപായമില്ല

പാലക്കാട്: നെല്ലിപ്പുഴ - ആനക്കട്ടി റോഡ്‌ സബ്സ്റ്റേഷനിലെ ട്രാൻസ്‌ഫോമറിൽ തീപിടിത്തം. സംഭവത്തിൽ ആളപായം രേഖപ്പെടുത്തിയിട്ടില്ല. പുറത്തെ പ്രൈമറി ട്രാൻസ്‌ഫോമറിന് തകരാറില്ലെങ്കിലും മണ്ണാർക്കാട് മേഖലയിൽ വൈദ്യുതിവിതരണം തടസപ്പെട്ടു.

ബുധൻ രാത്രി 7.15നാണ് അപകടം. വട്ടമ്പലത്തുനിന്ന്‌ അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. മണ്ണാർക്കാട് സബ്സ്റ്റേഷനിൽ മണ്ണാർക്കാട്, കുമരംപുത്തൂർ, അലനല്ലൂർ, അട്ടപ്പാടി മേഖലകളിലെ വൈദ്യുതി വിതരണം ശ്രീകൃഷ്ണപുരം, താഴേക്കോട്, കല്ലടിക്കോട് എന്നിവിടങ്ങളിൽ നിന്നായി ഭാഗികമായി പുനഃസ്ഥാപിച്ചു. കത്തിയ ട്രാൻസ്‌ഫോമർ മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിച്ചതായി കെഎസ്ഇബി അധികൃതർ അറിയിച്ചു.

ALSO READ: ജനവാസ മേഖല ബഫര്‍സോണാക്കി; ശാന്തൻപാറ ഗ്രാമപഞ്ചായത്ത് ഹൈക്കോടതിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.