കേരളം

kerala

വാളയാറിൽ സഹോദരിമാര്‍ മരിച്ച കേസ്; സിബിഐയുടെ കുറ്റപത്രം തള്ളി പാലക്കാട്‌ പോക്‌സോ കോടതി

By

Published : Aug 10, 2022, 4:04 PM IST

വാളയാറിൽ സഹോദരിമാരായ കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പെൺകുട്ടികളുടെ അമ്മയുടെ ആവശ്യ പ്രകാരം സിബിഐയുടെ കുറ്റപത്രം പാലക്കാട്‌ പോക്‌സോ കോടതി തള്ളി.

valayar case  palakkad valayar pocso case  palakkad pocso court rejected cbi charge sheet valayar case  Palakkad pocso case new updates  valayar case new updates  palakkad latest news  palakkad news today  വാളയാറിൽ സഹോദരിമാര്‍ മരിച്ച കേസ്  സിബിഐയുടെ കുറ്റപത്രം തള്ളി പാലക്കാട്‌ പോക്‌സോ കോടതി  വാളയാര്‍ പോക്‌സോ കേസ്  വാളയാറിൽ സഹോദരിമാരായ കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ്  പാലക്കാട്‌ പോക്‌സോ കോടതി  പാലക്കാട് ഏറ്റവും പുതിയ വാര്‍ത്ത  പാലക്കാട് വാളയാര്‍ കേസ് പുതിയ വിവരങ്ങള്‍
വാളയാറിൽ സഹോദരിമാര്‍ മരിച്ച കേസ്; സിബിഐയുടെ കുറ്റപത്രം തള്ളി പാലക്കാട്‌ പോക്‌സോ കോടതി

പാലക്കാട്‌: വാളയാറിൽ സഹോദരിമാരായ കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ സിബിഐയുടെ കുറ്റപത്രം പാലക്കാട്‌ പോക്‌സോ കോടതി തള്ളി. പെൺകുട്ടികളുടെ അമ്മയുടെ ആവശ്യ പ്രകാരമാണ്‌ കോടതി കുറ്റപത്രം തള്ളിയത്‌. തുടർന്നും സിബിഐ തന്നെ കേസ്‌ അന്വേഷിക്കണമെന്നാണ്‌ കോടതി നിർദേശം.

നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്‌തുവെന്നാണ് പൊലീസിനു പിന്നാലെ സിബിഐയും കണ്ടെത്തിയത്. എന്നാൽ മക്കളുടേത്‌ കൊലപാതകമെന്നാണ്‌ അമ്മയുടെ വാദം. വലിയ മധു എന്ന മധു, ഷിബു, മധു, ആലപ്പുഴ സ്വദേശി പ്രദീപ്‌കുമാർ, പ്രായപൂർത്തിയാകാത്ത ഒരാള്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

പ്രതികളിലൊരാളായ പ്രദീപ്‌കുമാർ വിചാരണയ്‌ക്കിടെ ആത്മഹത്യ ചെയ്‌തിരുന്നു. പ്രതികളെ വെറുതെ വിട്ട പോക്‌സോ കോടതി നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ABOUT THE AUTHOR

...view details