കേരളം

kerala

അട്ടപ്പാടിയിലെ ആരോഗ്യ പ്രവർത്തകരോട് കടുത്ത അവഗണന ; ശമ്പളം മുടങ്ങല്‍ തുടര്‍ക്കഥ

By

Published : Oct 21, 2021, 8:05 AM IST

Updated : Oct 21, 2021, 11:01 AM IST

ശാശ്വത പരിഹാരം കാണാമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല

health workers  Attappady  അട്ടപ്പാടി  ആരോഗ്യ പ്രവര്‍ത്തകര്‍  ആട്ടപ്പാടി ആരോഗ്യ മേഖല
അട്ടപ്പാടിയിലെ ആരോഗ്യ പ്രവർത്തകരോട് കടുത്ത അവഗണന; ശമ്പളം മുടങ്ങല്‍ തുടര്‍ക്കഥ

പാലക്കാട് : അട്ടപ്പാടിയിലെ ആരോഗ്യ പ്രവർത്തകരോട് സര്‍ക്കാര്‍ പുലര്‍ത്തുന്നത് കടുത്ത അവഗണനയെന്ന് പരാതി. മൂന്നുമാസമായി ശമ്പളം മുടങ്ങിയ ദുരവസ്ഥയാണ് അട്ടപ്പാടി കോട്ടത്തറ ഗവൺമെന്‍റ് ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്ക് പങ്കുവയ്ക്കാനുള്ളത്. 132 ജീവനക്കാർക്കാണ് ശമ്പളം മുടങ്ങിയിരിക്കുന്നത്. അതിൽ 35 ജീവനക്കാർ ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണ്.

ഓണക്കാലത്തും സമാനമായ സാഹചര്യം ഉണ്ടായിരുന്നു. സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് പട്ടികജാതി പട്ടികവർഗ കമ്മിഷൻ ഇടപെടുകയും അടിയന്തരമായി പ്രശ്നം പരിഹാരിക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് പ്രശ്‌നം താത്കാലികമായി പരിഹരിച്ചെങ്കിലും നാളുകള്‍ക്കിപ്പുറം വീണ്ടും ദുരിതക്കയത്തിലായിരിക്കുകയാണ് ജീവനക്കാർ.

അട്ടപ്പാടിയിലെ ആരോഗ്യ പ്രവർത്തകരോട് കടുത്ത അവഗണന ; ശമ്പളം മുടങ്ങല്‍ തുടര്‍ക്കഥ

ധനവകുപ്പിന്‍റെ സഹായത്തോടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നൽകിയെങ്കിലും പാലിക്കപ്പെട്ടിട്ടില്ല. 2017 മെയ് 27ന് നൂറ് കിടക്കകളായി ഉയർത്തി അന്നത്തെ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചതാണെങ്കിലും ഇതിന് ആനുപാതികമായ നിയമനങ്ങള്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് നാളിതുവരെ പുറത്തിറങ്ങിയിട്ടില്ല.

ആദിവാസി ശിശുമരണങ്ങള്‍, കൊവിഡ് എന്നിവയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതിന് കേന്ദ്ര സർക്കാരിന്‍റെ കായകല്പ പുരസ്കാരങ്ങളില്‍ മികച്ച താലൂക്ക് തല ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനത്തിലെ ജീവനക്കാരോടാണ് ഈ അവഗണന. സാങ്കേതികത്വങ്ങളുടെ ചുവപ്പുനാടയിൽ കുരുങ്ങി വീർപ്പ് മുട്ടുകയാണ് ഒരാശുപത്രിയും അതിലെ ജീവനക്കാരും.

also read: ഹരിപ്പാട് ആർ.എസ്.എസ് - സി.പി.എം സംഘർഷം; രണ്ടുപേർക്ക് വെട്ടേറ്റു

ശമ്പളം കൊടുക്കാനായില്ലെങ്കിൽ 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന ആശുപത്രിയുടെ സമയം കുറയ്ക്കുകയോ ജീവനക്കാരെ പിരിച്ചുവിടുകയോ മാത്രമാണ് പോംവഴിയെന്നാണ് അധികൃതരുടെ വിശദീകരണം.

Last Updated : Oct 21, 2021, 11:01 AM IST

ABOUT THE AUTHOR

...view details