ETV Bharat / state

ഹരിപ്പാട് ആർ.എസ്.എസ് - സി.പി.എം സംഘർഷം; രണ്ടുപേർക്ക് വെട്ടേറ്റു

author img

By

Published : Oct 20, 2021, 10:58 PM IST

ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്

ദുരിതാശ്വാസ ക്യാമ്പിലെ തർക്കം  ഹരിപ്പാട് ആർഎസ്എസ്  സിപിഎം സംഘർഷം  വെട്ടേറ്റു  rss cpim fight  RESCUE CAMP  Alappuzha news  kerala news
ഹരിപ്പാട് ആർഎസ്എസ് - സിപിഎം സംഘർഷം ; രണ്ടുപേർക്ക് വെട്ടേറ്റു

ആലപ്പുഴ: ഹരിപ്പാട് പള്ളിപ്പാടിൽ ആർ.എസ്.എസ് - സി.പി.എം സംഘർഷത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. പള്ളിപ്പാട് സ്വദേശികളായ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ സുൾഫിക്കർ, ആർ.എസ്.എസ് പ്രവർത്തകൻ സുനിൽ എന്നിവർക്കാണ് വെട്ടേറ്റത്. പള്ളിപ്പാട് നടുവട്ടം സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണം.

പരിക്കേറ്റ സുൾഫിക്കറിനെ കായംകുളം താലൂക്ക് ആശുപത്രിയിലും ആർ.എസ്.എസ് പ്രവർത്തകൻ ഗിരീഷിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പ്രദേശത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

ALSO READ: 'സംസ്ഥാനത്തെ മഴക്കെടുതിയില്‍ മരിച്ചത് 42 പേര്‍'; 6 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.