കേരളം

kerala

കരിപ്പൂർ വിമാനത്താവളത്തില്‍ യാത്രക്കാരന്‍റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി പരാതി

By

Published : Jan 12, 2021, 12:18 PM IST

Updated : Jan 12, 2021, 12:50 PM IST

ഒരു ലക്ഷം രൂപയുടെ മൊബൈൽ ഫോണാണ് നഷ്ടപ്പെട്ടത്. അരീക്കോട് ചെമ്പക്കാട്ട് വെള്ളരി സ്വദേശി മുഹമ്മദ് നസീലാണ് പരാതി നൽകിയത്

passenger at the Karipur airport complained that his mobile phone was lost  കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി പരാതി  മലപ്പുറം  മലപ്പുറം വാർത്തകൾ  കരിപ്പൂർ വിമാനത്താവളം  കരിപ്പൂർ വിമാനത്താവളം വാർത്തകൾ  karipur airport news  Karipur airport news
കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി പരാതി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ റജിസ്ട്രേഡ് ബാഗേജിൽ നിന്ന് ഒരു ലക്ഷം രൂപയുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി പരാതി. അരീക്കോട് ചെമ്പക്കാട്ട് വെള്ളരി സ്വദേശി മുഹമ്മദ് നസീലാണ് പരാതി നൽകിയത്. ഇന്നലെ രാത്രിയിലാണ് സ്‌പൈസ് ജെറ്റ് വിമാനത്തിൽ റിയാദിൽ നിന്ന് അരീക്കോട് വെള്ളരി സ്വദേശി മുഹമ്മദ് നസീൽ നാട്ടിൽ എത്തിയത്. കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ നസീൽ പരിശോധനക്ക് ശേഷം ഹാൻഡ് ബാഗ് ലഭിച്ച സമയത്താണ് സാധാനങ്ങൾ നഷ്ടമായത് അറിയുന്നത്.

കരിപ്പൂർ വിമാനത്താവളത്തില്‍ യാത്രക്കാരന്‍റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി പരാതി

റജിസ്ട്രേഡ് ബാഗേജ് ലഭിച്ചിപ്പോൾ തുറന്ന നിലയിലായിരുന്നു. ഒരു ലക്ഷം രൂപ വില മതിക്കുന്ന മൊബൈലും ഒരു വാച്ചും നഷ്ടമായി. വിമാനത്താവളത്തിലെ ടെർമിനൽ മാനേജർക്കും കരിപ്പൂർ പൊലീസിനും നസീൽ പരാതി നൽകിയിട്ടുണ്ട്. കരിപ്പൂരില്‍ എത്തുന്ന യാത്രക്കാരുടെ ലഗേജിൽ നിന്നും വസ്‌തുക്കൾ നഷ്ടമാകുന്ന സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Last Updated :Jan 12, 2021, 12:50 PM IST

ABOUT THE AUTHOR

...view details