കേരളം

kerala

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു

By

Published : Mar 1, 2020, 10:54 AM IST

Updated : Mar 1, 2020, 11:57 AM IST

മൈസൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പഞ്ചസാരയുമായി പോയ ലോറിയാണ് അഗ്നിക്കിരയായത്

KL-mpm- Lorry Fire  ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു  മലപ്പുറം വഴിക്കടവ് നാടുകാണി ചുരത്തിലാണ് സംഭവം  പഞ്ചസാര ലോറി
ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു

മലപ്പുറം: വഴിക്കടവ് നാടുകാണി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു. മൈസൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പഞ്ചസാരയുമായി പോയ ലോറിയാണ് അഗ്നിക്കിരയായത്. ലോറിയുടെ ടയർ പഞ്ചറായതോടെ ഇരുമ്പു ഭാഗം റോഡിലുരഞ്ഞാണ് തീ പടർന്നത്. 12 ചക്രമുള്ള ലോറിയുടെ പിൻ ചക്രത്തില്‍ തീ പിടിച്ചതിനാല്‍ ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു.

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു

ഫയര്‍ഫോഴ്സ് എത്താൻ വൈകിയതിനാല്‍ ലോറി പൂര്‍ണമായും കത്തി നശിക്കുകയായിരുന്നു. ലോറി കത്തുന്നതിനിടെ മഴ പെയ്തതിനാല്‍ സമീപത്തെ കാട്ടിലേക്ക് തീ പടര്‍ന്ന് പിടിച്ചില്ല.

Last Updated :Mar 1, 2020, 11:57 AM IST

ABOUT THE AUTHOR

...view details