കേരളം

kerala

ദലിത് ബാലികയെ കൂട്ടബലാത്സംഗം ചെയ്തു; സുഹൃത്തും മൂന്ന് പേരും പിടിയില്‍

By

Published : Oct 20, 2021, 3:59 PM IST

Updated : Oct 20, 2021, 10:45 PM IST

ഈ മാസം മൂന്നിനാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു.

gang rape  kozhikode  കൂട്ടബലാത്സംഗം  പ്രായപൂർത്തിയാകാത്ത പെൺകുട്ടി  കോഴിക്കോട് കായക്കൊടി  കായക്കൊടി  kozhikode  kozhikode news
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തതായി പരാതി; സുഹൃത്തും മൂന്ന് പേരും പിടിയില്‍

കോഴിക്കോട്:കുറ്റ്യാടിക്കടുത്ത് കായക്കൊടിയിൽ 16കാരിയായ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കായക്കൊടി സ്വദേശികളായ സായൂജ്, ഷിബു, രാഹുല്‍, അക്ഷയ് എന്നിവരെയാണ് കൗമാരക്കാരി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്‌തത്.

പ്രണയം നടിച്ച് കുട്ടയെ സുഹൃത്തും കൂട്ടുകാരും വിനോദസഞ്ചാര കേന്ദ്രമായ ജാനകിക്കാട്ടില്‍ എത്തിച്ച് ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലർത്തി ക്രൂരപീഡനത്തിന് ഇരയാക്കുകയായിരുന്നു. ഈ മാസം മൂന്നിനാണ് സംഭവം നടന്നത്. ഇവർക്കെതിരെ പോക്സോ, കൂട്ടബലാത്സംഗം, ദലിതർക്കെതിരായ അതിക്രമം തടയൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.

പീഡനത്തിന് ശേഷം വൈകീട്ട് ബോധം തെളിഞ്ഞ പെൺകുട്ടിയെ യുവാക്കൾ വഴിയിലിറക്കിവിട്ടു. സംഭവം പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. ശേഷം പെൺകുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ട വീട്ടുകാർ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. നാദാപുരം എ.എസ്‌.പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.

ALSO READ:കലൂരില്‍ യുവാവിന് കുത്തേറ്റു, ആക്രമണം വാക്‌തർക്കത്തിനിടെ

Last Updated :Oct 20, 2021, 10:45 PM IST

ABOUT THE AUTHOR

...view details