കേരളം

kerala

CCTV Visual| നിയന്ത്രണംവിട്ട ഗുഡ്‌സ് ഓട്ടോ ഇടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക്

By

Published : Feb 14, 2023, 6:05 PM IST

കൊല്ലം ചവറയില്‍ ഗുഡ്‌സ് ഓട്ടോ എതിര്‍ ദിശയില്‍ നിന്നും വന്ന മോട്ടോര്‍ ബൈക്കിനെ ഇടിച്ചിടുകയും തുടര്‍ന്ന് ഇരുചക്രവാഹന യാത്രക്കാര്‍ വാഹനത്തിന് അടിയില്‍പ്പെടുകയായിരുന്നു

Goods auto and motor bike accident kollam  Goods auto and motor bike accident  Goods auto and motor bike accident CCTV Visual  ഗുഡ്‌സ് ഓട്ടോ ഇടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക്  കൊല്ലം ചവറ പൻമന മുഖംമൂടിമുക്കില്‍ അപകടം  കൊല്ലം വാഹനാപകടം  സിസിടിവി ദൃശ്യം  കൊല്ലം ചവറ
ഗുഡ്‌സ് ഓട്ടോ ഇടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക്

അപകടത്തിന്‍റെ സിസിടിവി ദൃശ്യം

കൊല്ലം:നിയന്ത്രണംവിട്ട ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികർക്ക് പരിക്കേറ്റ സംഭവത്തിന്‍റെ സിസിടിവി ദൃശ്യം പുറത്ത്. ഫെബ്രുവരി 12ന് ചവറ പൻമന മുഖംമൂടിമുക്കിന് സമീപമാണ് അപകടം. പൻമന സ്വദേശികളായ അനസ്, നിസാമുദ്ദീൻ എന്നിവർക്കാണ് പരിക്കേറ്റത്.

ഇതില്‍ വാഹനത്തിനടിയില്‍പ്പെട്ട നിസാമുദ്ദീന്‍റെ പരിക്ക് ഗുരുതരമാണ്. ഇയാള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചവറ ചേനങ്കരയില്‍ നിന്ന് വരുന്നവഴിയാണ് അനസും, നിസാമുദ്ദീനും അപകടത്തിൽപ്പെട്ടത്. മുഖംമൂടി ജങ്‌ഷന് സമീപം ആറ് മുറിക്കടയ്ക്ക് സമീപമാണ് നിയന്ത്രണം വിട്ട വാഹനം ഇരുവരും സഞ്ചരിച്ച ബൈക്കിൽ ഇടിച്ചുകയറിയത്. അനസ് ഗുഡ്‌സ് ഓട്ടോയുടെ മുൻവശത്ത് തൂങ്ങിയ നിലയിലായിരുന്നു. ഇരുവരെയുംകൊണ്ട് നിയന്ത്രണം വിട്ട വാഹനം കുറച്ചുദൂരം മുന്നോട്ട് പോയതിന് ശേഷമാണ് നിന്നത്.

ABOUT THE AUTHOR

...view details