കേരളം

kerala

സാമ്പത്തിക പ്രതിസന്ധി: കേന്ദ്രം തരാനുള്ളത് തരാതെ മാറ്റിവയ്ക്കുന്നത് ശരിയല്ലെന്ന് രമേശ് ചെന്നിത്തല

By ETV Bharat Kerala Team

Published : Dec 5, 2023, 6:41 PM IST

Central Neglect on Kerala : കേന്ദ്രം കേരളത്തിന് തരാനുള്ളത് തരാതെ മാറ്റിവയ്ക്കുന്നത് ശരിയല്ല. ടിഎൻ പ്രതാപൻ എംപി പറയുന്നതിന് മുന്‍പും പാർട്ടി നിലപാട് അതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

prathapan issue chennithala byte  രമേശ് ചെന്നിത്തല  TN Prathapans Notice Of Urgent Motion  Ramesh Chennithala Responds To TN Prathapan  കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി  ടിഎൻ പ്രതാപൻ അടിയന്തര പ്രമേയം
Etv Bharat

രമേശ് ചെന്നിത്തല മാധ്യമങ്ങളോട്

കാസർകോട്:കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഒരുപോലെ ഉത്തരവാദിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രം തരാനുള്ളത് തരാതെ മാറ്റിവയ്ക്കുന്നത് ശരിയല്ല. ടിഎൻ പ്രതാപൻ എംപി പറയുന്നതിന് മുന്‍പും പാർട്ടി നിലപാട് അതാണ്‌. നേരത്തെയും കേരളത്തിലെ എംപിമാർ പാർലമെന്‍റിൽ ഇത് ഉന്നയിച്ചിരുന്നു. ടിഎൻ പ്രതാപൻ പാർട്ടിയിൽ ചർച്ച ചെയ്തോ എന്ന് അറിയില്ലെന്നും ആദ്ദേഹം പറഞ്ഞു (Ramesh Chennithala Responds To TN Prathapans Notice Of Urgent Motion). യുഡിഎഫ് സംഘടിപ്പിക്കുന്ന വിചാരണ സദസിന്‍റെ ഭാഗമായി കാസര്‍കോട് ജില്ലയിൽ ഗൃഹ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

നവകേരള സദസ് സമ്പൂര്‍ണ പരാജയം:നേരത്തെ കാസര്‍കോട് വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ് സമ്പൂര്‍ണ പരാജയമാണെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞിരുന്നു ((Ramesh Chennithala About Navakerala Sadas)). സദസില്‍ ജനകീയ വിഷയങ്ങൾ ചർച്ചയാവുന്നില്ല. ജനങ്ങളുടെ പരാതികൾക്ക് പരിഹാരം ഉണ്ടാകുന്നില്ല. രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി മുഖ്യമന്ത്രി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നും രമേശ്‌ ചെന്നിത്തല ആരോപിച്ചു.

സർക്കാർ വേദിയിൽ ആരും രാഷ്ട്രീയം പറയാറില്ല. എന്നാൽ മുഖ്യമന്ത്രി പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നു. ഇത്തരം സംഭവങ്ങള്‍ പൊതുജനങ്ങള്‍ തിരിച്ചറിയണം. നവകേരള സദസില്‍ ആത്മാര്‍ഥതയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരാരും പങ്കെടുക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

യൂത്ത് കോൺഗ്രസ്‌ തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യത്തിൽ അന്വേഷണം നടക്കട്ടെയെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. ദേശീയ തലത്തിലെ പരാജയത്തെ കുറിച്ച് പാർട്ടി പരിശോധിച്ച് നടപടി സ്വീകരിക്കും. പരാജയപ്പെട്ടെങ്കിലും വോട്ടിന്‍റെ കാര്യത്തിൽ കുറവ് ഉണ്ടായിട്ടില്ല.

ബിജെപി ജയിച്ചതിൽ സുരേന്ദ്രനെക്കാൾ കൂടുതൽ സന്തോഷം മുഖ്യമന്ത്രി പിണറായി വിജയനും എംവി ഗോവിന്ദനുമാണ്. സിപിഎമ്മിനാണ് കൂടുതൽ സന്തോഷം കാണുന്നത്. ഇതിലൂടെ വെളിവാകുന്നത് അവരുടെ അന്തർധാരയാണ്.

പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കും. ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടാൻ പറ്റുന്ന ഏക പാർട്ടി കോൺഗ്രസാണ്. എന്തിനാണ് രാഹുൽ ഗാന്ധിയെ പേടിക്കുന്നത്. രാഹുൽ ഗാന്ധിയുടെ സന്നിധ്യം സിപിഎം ഭയപ്പെടുന്നെന്നും ചെന്നിത്തല പറഞ്ഞു. താൻ പാർലമെന്‍റിലേക്ക് മത്സരിക്കില്ലെന്നും രമേശ്‌ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Also Read:എ വി ഗോപിനാഥിന് രാഷ്ട്രീയ സംരക്ഷണം നൽകും; കോൺഗ്രസിന്‍റെ സിപിഎം വിരുദ്ധ വികാരം ഭ്രാന്താവസ്ഥയിലെത്തി: -എ കെ ബാലൻ

ഗോപിനാഥ് നിസഹകരണത്തില്‍:മുന്‍ എംഎല്‍എയും പാലക്കാട് മുന്‍ ഡിസിസി അധ്യക്ഷനുമായ എ വി ഗോപിനാഥ് നവകേരള സദസിൽ പങ്കെടുത്തതിനെപ്പറ്റിയും രമേശ് ചെന്നിത്തല പ്രതികരിച്ചു. എ വി ഗോപിനാഥ് കുറച്ചു കാലമായി പാർട്ടിയുമായി നിസഹകരണത്തിലാണ്. അദ്ദേഹത്തോട് പങ്കെടുക്കരുതെന്ന് ഫോണില്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ അദ്ദേഹം പങ്കെടുത്തു. അത് ശരിയല്ലെന്നന്ന് ചെന്നിത്തല പറഞ്ഞു.

ABOUT THE AUTHOR

...view details