കേരളം

kerala

മാലിന്യം നീക്കി പൂന്തോട്ട നിര്‍മ്മാണത്തിന് തുടക്കമിട്ട് അടിമാലി ഗ്രാമപഞ്ചായത്ത്

By

Published : Mar 21, 2020, 8:16 AM IST

Updated : Mar 21, 2020, 10:17 AM IST

അടിമാലി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് മാലിന്യം കുമിഞ്ഞ് കൂടി ദുര്‍ഗന്ധം വമിച്ചത്. ഇതിനെതിരെ വലിയതോതിലുള്ള പ്രതിഷേധം സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്നിരുന്നു.

adimali panchayat; from garbage removal to gardening  adimali panchayat  മാലിന്യക്കൂന നീക്കി പൂന്തോട്ട നിര്‍മ്മാണം  അടിമാലി ഗ്രാമപഞ്ചായത്ത്  idukki local news  idukki  ഇടുക്കി  ഇടുക്കി പ്രാദേശിക വാര്‍ത്തകള്‍
മാലിന്യക്കൂന നീക്കി പൂന്തോട്ട നിര്‍മ്മാണത്തിന് തുടക്കമിട്ട് അടിമാലി ഗ്രാമപഞ്ചായത്ത്

ഇടുക്കി: ആക്ഷേപത്തിനിടയാക്കിയ മാലിന്യക്കൂന നീക്കി പൂന്തോട്ട നിര്‍മ്മാണത്തിന് തുടക്കമിട്ട് അടിമാലി ഗ്രാമപഞ്ചായത്ത്. അടിമാലി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മാലിന്യം കുമിഞ്ഞ് കൂടുകയും ദുര്‍ഗന്ധം ഉയരുകയും ചെയ്‌തതോടെ നവമാധ്യമങ്ങളിലടക്കം വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ട പഞ്ചായത്ത് അധികൃതര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും മാലിന്യക്കൂന നീക്കം ചെയ്‌ത് പൂന്തോട്ടം നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മാലിന്യം നീക്കി പൂന്തോട്ട നിര്‍മ്മാണത്തിന് തുടക്കമിട്ട് അടിമാലി ഗ്രാമപഞ്ചായത്ത്

പ്രദേശത്ത് തുടര്‍ന്നും മാലിന്യ നിക്ഷേപം നടത്തിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. മാലിന്യനിക്ഷേപം നടത്തുന്ന ദൃശ്യങ്ങള്‍ പ്രചരിക്കപ്പെട്ടതോടെ പഞ്ചായത്ത് അധികൃതര്‍ മാലിന്യനിക്ഷേപം നടത്തുന്നവര്‍ക്ക് താക്കീത് നല്‍കിയിരുന്നു. മാലിന്യം വലിച്ചെറിയപ്പെടാതിരിക്കാന്‍ സ്വകാര്യ വ്യക്തിയോട് സ്ഥലത്ത് മതില്‍ നിര്‍മിക്കാന്‍ പഞ്ചായത്ത് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Last Updated : Mar 21, 2020, 10:17 AM IST

ABOUT THE AUTHOR

...view details