കേരളം

kerala

La Liga Barcelona vs Real Betis : അഞ്ചടിച്ച് ഒന്നിലേക്ക്..! ; ലാ ലിഗയില്‍ ബാഴ്‌സലോണയ്‌ക്ക് വമ്പന്‍ ജയം

By ETV Bharat Kerala Team

Published : Sep 17, 2023, 9:58 AM IST

Barcelona Win Against Real Betis: ലാ ലിഗയില്‍ ബാഴ്‌സലോണയ്‌ക്ക് തുടര്‍ച്ചയായ നാലാം ജയം. റയല്‍ ബെറ്റിസിനെതിരായ മത്സരം ബാഴ്‌സ കൈക്കലാക്കിയത് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക്

Etv Bharat
Etv Bharat

ബാഴ്‌സലോണ :സ്‌പാനിഷ് ലാ ലിഗയില്‍ (La Liga 2023-24) റയല്‍ ബെറ്റിസിനെതിരെ (Real Betis) വമ്പന്‍ ജയവുമായി ബാഴ്‌സലോണ (Barcelona). സീസണിലെ അഞ്ചാം മത്സരത്തിന് ഇറങ്ങിയ ബാഴ്‌സ റയല്‍ ബെറ്റിസിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് തകര്‍ത്തത് (Real Betis vs Barcelona). സീസണില്‍ കാറ്റാലന്‍ ക്ലബ്ബിന്‍റെ തുടര്‍ച്ചയായ നാലാമത്തെ ജയമാണിത്.

ഹോം സ്റ്റേഡിയത്തില്‍ ബെറ്റിസിന്‍റെ തകര്‍പ്പന്‍ മുന്നേറ്റങ്ങളോടെ ആയിരുന്നു മത്സരം തുടങ്ങിയത്. 16-ാം മിനിട്ടില്‍ മുന്നിലെത്താന്‍ ലഭിച്ച അവസരം കൃത്യമായി മുതലെടുക്കാന്‍ അവര്‍ക്കായിരുന്നില്ല. പിന്നാലെ 18-ാം മിനിട്ടില്‍ ലഭിച്ച ഫ്രീ കിക്കും ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ ബെറ്റിസിന് സാധിച്ചില്ല.

ഇതിന് ശേഷമായിരുന്നു കളിയുടെ നിയന്ത്രണം ബാഴ്‌സ പതിയെ ഏറ്റെടുത്തത്. 25-ാം മിനിട്ടില്‍ ബെറ്റിസിനെതിരെ മുന്നിലെത്താന്‍ ബാഴ്‌സയ്‌ക്ക് സാധിച്ചു. ലോണില്‍ ടീമിലേക്ക് എത്തിയ ജാവോ ഫെലിക്‌സായിരുന്നു (Joao Felix First Goal For Barcelona) മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്.

ഓറിയോൾ റോമിയു (Oriol Romeu) ആയിരുന്നു ഫെലിക്‌സിന്‍റെ ഗോളിന് വഴിയൊരുക്കിയത്. 32-ാം മിനിട്ടില്‍ റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയിലൂടെ (Roberto Lewandowski) ലീഡ് ഉയര്‍ത്താനും ബാഴ്‌സയ്‌ക്ക് സാധിച്ചു. ജാവോ ഫെലിക്‌സും ആൻഡ്രിയാസ് ക്രിസ്റ്റെൻസനും (Andreas Christensen) ചേര്‍ന്ന് നടത്തിയ മുന്നേറ്റമായിരുന്നു ഗോളില്‍ കലാശിച്ചത്.

ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് യുവതാരം ഗാവിക്ക് ബാഴ്‌സയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്താന്‍ ലഭിച്ച അവസരം മുതലെടുക്കാനായില്ല. ഇതിന് പിന്നാലെ, ആദ്യ ഗോള്‍ കണ്ടെത്താന്‍ റയല്‍ ബെറ്റിസിനും അവസരം കിട്ടിയിരുന്നു. എന്നാല്‍, ബാഴ്‌സ ഗോള്‍ കീപ്പര്‍ ടെര്‍ സ്റ്റീഗന്‍ (Marc-André ter Stegen) തകര്‍പ്പന്‍ സേവിലൂടെ ബെറ്റിസിനെ പൂട്ടുകയായിരുന്നു.

Also Read :Premier League Manchester United vs Brighton: വീണ്ടും തോറ്റ് യുണൈറ്റഡ്, ഓള്‍ഡ്‌ട്രഫോര്‍ഡില്‍ ചെകുത്താന്മാരെ വീഴ്‌ത്തിയത് ബ്രൈറ്റണ്‍

രണ്ട് ഗോള്‍ ലീഡുമായി രണ്ടാം പകുതിക്ക് എത്തിയ ബാഴ്‌സ 62-ാം മിനിട്ടിലാണ് മൂന്നാമത്തെ ഗോള്‍ നേടുന്നത്. മുന്നേറ്റ നിരതാരം ഫെറാന്‍ ടോറസായിരുന്നു (Feran Torres) ബാഴ്‌സയുടെ ഗോള്‍ സ്‌കോറര്‍. ഫ്രീ കിക്കില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്.

Also Read :Premier League Manchester City vs West Ham : അഞ്ചില്‍ അഞ്ച് ! വെസ്റ്റ് ഹാമും വീണു, വിജയത്തേരില്‍ കുതിപ്പ് തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി

ഈ ഗോളിന് പിന്നാലെ തന്നെ പരിശീലകന്‍ സാവി, ഫെറാന്‍ ടോറസിനെ പിന്‍വലിച്ച് റാഫിഞ്ഞയെ (Raphinha) കളത്തില്‍ ഇറക്കിയിരുന്നു. ഇതിന്‍റെ ഫലം 66-ാം മിനിട്ടില്‍ തന്നെ അവര്‍ക്ക് ലഭിക്കുകയും ചെയ്‌തു. ലെവന്‍ഡോസ്‌കിയുടെ അസിസ്റ്റില്‍ നിന്നുമായിരുന്നു റാഫിഞ്ഞ ബാഴ്‌സയുടെ ലീഡ് നാലാക്കി ഉയര്‍ത്തിയത്. 81-ാം മിനിട്ടില്‍ ജോവോ കാൻസലോയാണ് (Joao Cancelo) ബാഴ്‌സയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്.

ABOUT THE AUTHOR

...view details