കേരളം

kerala

ഇന്ത്യന്‍ ഓപ്പണ്‍ : ലക്ഷ്യ സെന്‍ ഫൈനലില്‍ ; ലോക ചാമ്പ്യന്‍ ലോ കീന്‍ യു എതിരാളി

By

Published : Jan 16, 2022, 8:11 AM IST

സെമിയില്‍ മലേഷ്യയുടെ തേ യോങ്ങിനെതിരെ പിന്നില്‍ നിന്നും പൊരുതിക്കയറിയാണ് ഇന്ത്യ ഫൈനലുറപ്പിച്ചത്

India Open 2022  Lakshya Sen beats Ng Tze Yong to enter maiden final  Lakshya Sen entered his maiden World Tour Super 500 final  Lakshya Sen will meet World Champion Loh Kean Yew in final  ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്  ലക്ഷ്യ സെന്‍ ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍
ഇന്ത്യന്‍ ഓപ്പണ്‍: ലക്ഷ്യ സെന്‍ ഫൈനലില്‍; ലോക ചാമ്പ്യന്‍ ലോ കീന്‍ യു എതിരാളി

ന്യൂഡല്‍ഹി: ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവ് ലക്ഷ്യ സെന്‍ ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍. സെമിയില്‍ മലേഷ്യയുടെ തേ യോങ്ങിനെതിരെ പിന്നില്‍ നിന്നും പൊരുതിക്കയറിയാണ് ഇന്ത്യ ഫൈനലുറപ്പിച്ചത്.

ലോക 60ാം നമ്പര്‍ താരമായ യോങ്ങിനെതിരെ ആദ്യ സെറ്റ് കൈമോശം വന്ന സെന്‍, തുടര്‍ച്ചയായ രണ്ട് സെറ്റുകള്‍ നേടിയാണ് ജയം പിടിച്ചത്. സ്കോര്‍: 19-2, 21-16, 21-12. വേള്‍ഡ് ടൂര്‍ സൂപ്പര്‍ 500 സീരീസില്‍ സെന്നിന്‍റെ ആദ്യ ഫൈനല്‍ പ്രവേശനം കൂടിയാണിത്.

also read:പെങ്ങിന് എന്ത് സംഭവിച്ചുവെന്ന സത്യം അറിയാന്‍ പോകുന്നില്ലെന്ന് മുഗുരുസ

സിംഗപ്പുരിന്‍റെ ലോക ചാമ്പ്യന്‍ ലോ കീന്‍ യുവിനെയാണ് ലോക 17ാം റാങ്കുകാരനായ സെന്‍ ഫൈനലില്‍ നേരിടുക. സെ​മി​യി​ല്‍ എതിരാളിയായിരുന്ന കാ​ന​ഡ​യു​ടെ ബ്ര​യാ​ന്‍ യാ​ങ്​ കൊവിഡ് ബാധിതനായതോടെ വാ​ക്കോ​വ​ര്‍ നേടിയാണ് ലോ കീന്‍ ഫൈനലിലെത്തിയത്.

ABOUT THE AUTHOR

...view details