കേരളം

kerala

ബാഴ്‌സയില്‍ പിടിമുറുക്കി കൊവിഡ്; പെഡ്രിക്കും ടോറസിനും കൊവിഡ്

By

Published : Jan 4, 2022, 5:34 PM IST

ഇരുവരും വീടുകളില്‍ ഐസോലേഷനിലാണെന്ന് ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്.

Barcelona new covid cases  Ferran Torres, Pedri Gonzalez tested covid positive  ബാഴ്‌സലോണയില്‍ കൊവിഡ് വ്യാപനം  പെഡ്രിക്കും ടോറസിനും കൊവിഡ്
ബാഴ്‌സയില്‍ പിടിമുറുക്കി കൊവിഡ്; പെഡ്രിക്കും ടോറസിനും കൊവിഡ്

മാഡ്രിഡ്: സ്‌പാനിഷ് ക്ലബ് എഫ്‌സി ബാഴ്‌സലോണയില്‍ കൊവിഡ് വ്യാപനം തുടരുന്നു. യുവതാരം പെഡ്രിക്കും പുതിയതായി ടീമിലെത്തിയ ഫെറാന്‍ ടോറസിനും കൊവിഡ് സ്ഥിരീകരിച്ചതായി ക്ലബ് അറിയിച്ചു. ഇരുവരും വീടുകളില്‍ ഐസോലേഷനിലാണെന്ന് ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്.

പരിക്കിന്‍റെ പിടിയിലായിരുന്ന പെഡ്രി ടീമിലേക്ക് തിരിച്ചെത്താനിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് പെഡ്രിക്ക് ടീമില്‍ നിന്നും വിട്ട് നില്‍ക്കേണ്ടിവന്നത്.

നേരത്തെ സെര്‍ജിയോ ഡെസ്റ്റ്, ഫിലിപ്പെ കുട്ടീഞ്ഞോ, അബ്‌ദെ ഒസുമാനെ ഡെംബലെ, സാമുവൽ ഉംറ്റിറ്റി, ഗാവി, ആലെസാണ്ട്രോ ബാൽദെ, ക്ലെമന്‍റ് ലെങ്‌ലെറ്റ്, ജോർഡി ആൽബ, ഡാനി ആൽവ്‌സ് തുടങ്ങിയ താരങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതില്‍ കൊവിഡ് മുക്തരായ ജോർഡി ആൽബ, ഡാനി ആൽവ്‌സ് എന്നിവര്‍ തിങ്ങളാഴ്ച പരിശീലനത്തിനെത്തിയിരുന്നു.

also read: Legends Cricket League : ഇതിഹാസങ്ങൾ വീണ്ടുമെത്തുന്നു, ലെജൻഡ്‌സ് ക്രിക്കറ്റ് ലീഗിന് ജനുവരി 20ന് തുടക്കം

അതേസമയം ലാലിഗയില്‍ കഴിഞ്ഞ ആഴ്‌ച ഏകദേശം 90 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. കളിക്കാരും സ്റ്റാഫും ഉള്‍പ്പെടെയുള്ള കണക്കാണിത്.

ABOUT THE AUTHOR

...view details