കേരളം

kerala

കളത്തില്‍ മാത്രമല്ല, ഗൂഗിളിലും കോലി കിങ്‌; 25 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ക്രിക്കറ്റര്‍

By ETV Bharat Kerala Team

Published : Dec 12, 2023, 1:21 PM IST

Virat Kohli google search: ഗൂഗിളില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ പേര്‍ സെര്‍ച്ച് ചെയ്‌ത ക്രിക്കറ്ററായി വിരാട് കോലി.

Virat Kohli google search  Virat Kohli most searched cricketer in Google  Virat Kohli news  Cristiano Ronaldo most searched athlete in Google  വിരാട് കോലി  വിരാട് കോലി ഗൂഗിള്‍ സെര്‍ച്ച്  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗൂഗിള്‍ സെര്‍ച്ച്  വിരാട് കോലി റെക്കോഡ്  Virat Kohli Record
Virat Kohli most searched cricketer in Google Cristiano Ronaldo

ഹൈദരാബാദ്:ക്രിക്കറ്റ് ലോകത്ത് ആമുഖം ആവശ്യമില്ലാത്ത പേരാണ് വിരാട് കോലിയുടേത്. കളിക്കളത്തില്‍ റണ്ണടിച്ച് കൂട്ടി അപ്രാപ്യമെന്ന് കരുതിയ എത്രയോ റെക്കോഡുകളാണ് താരം തന്‍റെ പേരിലേക്ക് എഴുതി ചേര്‍ത്തിരിക്കുന്നത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ എന്നതുള്‍പ്പെടെയുള്ള നിരവധിയായ റെക്കോഡുകള്‍ ഇക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ ക്രിക്കറ്റ് മൈതാനത്തിന് പുറത്തും ഒരു വമ്പന്‍ നേട്ടം തന്‍റെ പേരില്‍ ചേര്‍ത്തിരിക്കുകയാണ് ആരാധകരുടെ 'കിങ് കോലി'.

ഗൂഗിളില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ക്രിക്കറ്റര്‍ എന്ന റെക്കോഡാണ് വിരാട് കോലി സ്വന്തമാക്കിയിരിക്കുന്നത്. (Virat Kohli most searched cricketer in Google). കഴിഞ്ഞ 25 വര്‍ഷത്തിലെ ഇന്‍റര്‍നെറ്റ് സെര്‍ച്ച് റെക്കോഡ് പങ്കുവച്ചുകൊണ്ടുള്ള ഗൂഗിളിന്‍റെ വീഡിയോയിലാണ് ക്രിക്കറ്റര്‍മാരില്‍ വിരാട് കോലിയെ കാണാനായത്. എന്നാല്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട അത്‌ലറ്റ് എന്ന നേട്ടം പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് (Cristiano Ronaldo most searched athlete in Google) സ്വന്തമാണ്.

അതേസമയം ഏകദിന ലോകകപ്പിന് ശേഷമുള്ള ഇടവേളയിലാണ് നിലവില്‍ 35-കാരനായ കോലിയുള്ളത്. ടൂര്‍ണമെന്‍റില്‍ ഇന്ത്യയ്‌ക്കായി മിന്നും പ്രകടനം നടത്തിയ താരം റണ്‍വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്തായിരുന്നു. 11 മത്സരങ്ങളില്‍ നിന്നും 765 റണ്‍സായിരുന്നു താരം അടിച്ച് കൂട്ടിയത്. ലോകകപ്പിന്‍റെ ഒരു പതിപ്പില്‍ മറ്റൊരാള്‍ക്കും ഇത്രയും റണ്‍സ് നേടാന്‍ കഴിഞ്ഞിട്ടില്ല.

ആറ് അര്‍ധ സെഞ്ചുറികളും മൂന്ന് സെഞ്ചുറികളും ഉള്‍പ്പെടെയായിരുന്നു താരത്തിന്‍റെ പ്രകടനം. മൂന്ന് തവണ മൂന്നക്കം തൊട്ടതോടെ ഏകദിനത്തില്‍ 50 സെഞ്ചുറികളിലേക്ക് എത്താന്‍ കോലിയ്‌ക്കായി. ഇതോടെ ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് നിലം പൊത്തുകയും ചെയ്‌തു. ഏകദിനത്തില്‍ 49 സെഞ്ചുറികളായിരുന്നു മാസ്റ്റര്‍ ബ്ലാസ്‌റ്ററുടെ അക്കൗണ്ടിലുണ്ടായിരുന്നത്.

ALSO READ: നായകനായി തന്നെ റിഷഭ്‌ പന്ത് മടങ്ങി വരുന്നു; പക്ഷെ...ആ ചോദ്യം ബാക്കി

ഇതേവരെ 292 ഏകദിനങ്ങളിലും 111 ടെസ്റ്റുകളിലും 115 ടി20കളിലുമാണ് കോലി കളിച്ചിട്ടുള്ളത്. ഏകദിനത്തില്‍ 58.68 ശരാശരിയില്‍ 13,848 റണ്‍സും ടെസ്റ്റില്‍ 49.3 ശരാശരിയില്‍ 8,676 റണ്‍സും ടി20യില്‍ 52.74 ശരാശരിയില്‍ 4008 റണ്‍സുമാണ് താരം നേടിയത്. അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് 35-കാരന്‍ വീണ്ടും ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങുക.

രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്ക് (India vs South Africa test) എതിരെ കളിക്കുന്നത്. ഡിസംബര്‍ 26-ന് സെഞ്ചൂറിയനിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക. തുടര്‍ന്ന് ജനുവരി 3 മുതല്‍ 7 വരെ കേപ്‌ടൗണിലാണ് രണ്ടാം ടെസ്റ്റ് നടക്കുക. (Ind vs SA test schedule). ദക്ഷിണാഫ്രിക്കയില്‍ ഇതേവരെ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടില്ല.

ALSO READ:പ്രോട്ടീസിനെ പിടിച്ചാല്‍ രോഹിതിന് ഇതിഹാസ നായകനാകാം... ഇർഫാൻ പറയുന്നു

ABOUT THE AUTHOR

...view details