ETV Bharat / sports

നായകനായി തന്നെ റിഷഭ്‌ പന്ത് മടങ്ങി വരുന്നു; പക്ഷെ...ആ ചോദ്യം ബാക്കി

author img

By ETV Bharat Kerala Team

Published : Dec 12, 2023, 12:29 PM IST

Rishabh Pant set to captain Delhi Capitals: ഐപിഎല്‍ 2024 സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി റിഷഭ്‌ പന്ത് കളിക്കുമെന്ന് റിപ്പോര്‍ട്ട്.

Rishabh Pant set to captain Delhi Capitals  Indian Premier League  IPL 2024  Rishabh Pant accident  Rishabh Pant Health Updates  റിഷഭ്‌ പന്ത്  റിഷഭ്‌ പന്ത് ഐപിഎല്‍ 2024  റിഷഭ്‌ പന്ത് ഡല്‍ഹി ക്യാപിറ്റല്‍സ്  റിഷഭ്‌ പന്ത് ഹെല്‍ത്ത് അപ്‌ഡേറ്റ്‌സ്  റിഷഭ്‌ പന്ത് അപകടം
Rishabh Pant set to captain Delhi Capitals in IPL 2024

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (Indian Premier League) അടുത്ത സീസണില്‍ റിഷഭ്‌ പന്ത് ഉണ്ടാവുമോയെന്ന് ഉറ്റുനോക്കുന്ന ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത. ഐപിഎല്ലിന്‍റെ 17-ാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി പന്ത് കളിക്കുമെന്ന് റിപ്പോര്‍ട്ട്. (Rishabh Pant set to captain Delhi Capitals in IPL 2024) ഡല്‍ഹിയുടെ നായകനായി തന്നെയാണ് 26-കാരന്‍റെ മടങ്ങിവരവെന്ന് ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

എന്നാല്‍ വിഷയത്തില്‍ ഫ്രാഞ്ചൈസിയുടെ ഭാഗത്ത് നിന്നും ഇതു വരെ സ്ഥിരീകരണമുണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം (2022) ഡിസംബര്‍ 30-ന് പുലര്‍ച്ചെ ഉണ്ടായ കാര്‍ അപകടത്തെ തുടര്‍ന്ന് ഏറെ നാളായി കളക്കളത്തിന് പുറത്താണ് പന്തുള്ളത്. (Rishabh Pant accident) ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയില്‍ വച്ചായിരുന്നു താരത്തിന്‍റെ ജീവിതം തന്നെ മാറ്റി മറിച്ച അപകടമുണ്ടായത്. പന്ത് ഓടിച്ചിരുന്ന ആഢംബര കാര്‍ ഡിവൈഡറില്‍ ഇടിച്ച് കയറി തീ പിടിക്കുകയായിരുന്നു.

കാര്‍ പൂര്‍ണമായും കത്തി അമര്‍ന്നപ്പോള്‍ പന്ത് ഏറെ അത്‌ഭുതകരമായാണ് രക്ഷപ്പെട്ടത്. ആദ്യം ഡെറാഡൂണ്‍ ആശുപത്രിയിലില്‍ പ്രവേശിപ്പിച്ച 26-കാരനെ തുടര്‍ന്ന് വിദഗ്‌ധ ചികിത്സയ്‌ക്കായി മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയിലേക്ക് എത്തിച്ചിരു. ഇവിടെ വച്ച് താരത്തിന്‍റെ കാല്‍മുട്ടിലെ ലിഗമെന്‍റിനേറ്റ പരിക്കിനുള്ള ശസ്‌ത്രക്രിയ രണ്ട് ഘട്ടങ്ങളായി പൂര്‍ത്തിയാക്കി.

ഇതേ തുടര്‍ന്ന് ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഏഷ്യ കപ്പ് , ഏകദിന ലോകകപ്പ് തുടങ്ങിയ ടൂര്‍ണമെന്‍റികളെല്ലാം തന്നെ താരത്തിന് നഷ്‌ടമാവുകയും ചെയ്‌തിരുന്നു. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തുടര്‍ ചികിത്സയിലും പരിശീലനത്തിലുമാണ് പന്തുള്ളത്. (Rishabh Pant Health Updates).

ALSO READ: രോഹിത് യോ യോ ടെസ്റ്റ് പാസായിട്ടുണ്ടോ? ; മറുപടിയുമായി ഇന്ത്യയുടെ ഫിറ്റ്‌നസ് കോച്ച്

വിക്കറ്റ് കീപ്പറാവുമോ?: പരിക്ക് കാല്‍ മുട്ടിനായിരുന്നതിനാല്‍ തിരിച്ചുവരവില്‍ വിക്കറ്റ് കീപ്പറാവാന്‍പന്തിന് കഴിയുമോയെന്ന ചോദ്യം ഇനിയും ബാക്കിയാണ്. ബിസിസിഐ മെഡിക്കൽ സംഘത്തിന്‍റെ അനുമതി ലഭിച്ചാല്‍ മാത്രമേ ഐപിഎല്ലില്‍ പന്തിന് വിക്കറ്റ് വിക്കറ്റ് കീപ്പറുടെ ഗ്ലൗ അണിയാന്‍ കഴിയൂ. അതിന് കഴിഞ്ഞില്ലെങ്കില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി ടീമിലെത്തിക്കാനാണ് ഡല്‍ഹി ആലോചിക്കുന്നത്.

അല്ലെങ്കില്‍ ഇംപാക്‌ട് പ്ലെയർ മാത്രമായി കളിപ്പിക്കുന്നതും ഫ്രാഞ്ചൈസിയുടെ പരിഗണനയിലുണ്ട്. പന്തിന്‍റെ അഭാവത്തില്‍ ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണില്‍ ഡേവിഡ് വാര്‍ണര്‍ക്ക് കീഴില്‍ കളിച്ച ഡല്‍ഹി തീര്‍ത്തും നിറം മങ്ങിയിരുന്നു. ഒമ്പതാം സ്ഥാനത്താണ് ടീമിന് ഫിനിഷ്‌ ചെയ്യാനായത്. ഐപിഎല്ലിന്‍റെ വരും സീസണില്‍ തിളങ്ങാന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീമിലേക്കും പന്തിന് തിരികെ എത്താനായേക്കും.

ഐപിഎല്ലിന് തൊട്ടുപിന്നാലെ ടി20 ലോകകപ്പാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. അതേസമയം ഐപിഎല്ലിൽ ഇതേവരെ 98 മത്സരങ്ങളിൽ നിന്ന് 2835 റൺസാണ് പന്ത് നേടിയിട്ടുള്ളത്. ഒരു സെഞ്ചുറിയും 15 അ‌ർധ സെഞ്ചുറിയും താരത്തിന്‍റെ അക്കൗണ്ടിലുണ്ട്.

ALSO READ: പ്രോട്ടീസിനെ പിടിച്ചാല്‍ രോഹിതിന് ഇതിഹാസ നായകനാകാം... ഇർഫാൻ പറയുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.