കേരളം

kerala

അതാവര്‍ത്തിച്ചാല്‍ ഇനി ടീമിലെടുക്കരുത്; ബാബറിനെ കടന്നാക്രമിച്ച് റമീസ് രാജ

By ETV Bharat Kerala Team

Published : Nov 26, 2023, 3:19 PM IST

Ramiz Raja Criticizes Babar Azam: അര്‍ധ സെഞ്ചുറി പിന്നിട്ടതിന് ശേഷം പെട്ടന്ന് പുറത്താവുന്ന ബാബര്‍ അസമിന്‍റെ രീതി ടീമിന് തിരിച്ചടിയെന്ന് മുന്‍ നായകന്‍ റമീസ് രാജ.

Ramiz Raja Criticizes Babar Azam  Cricket World Cup 2023  Babar Azam in Cricket World Cup 2023  Ramiz Raja  Babar Azam  ബാബര്‍ അസമിനെ വിമര്‍ശിച്ച് റമീസ് രാജ  റമീസ് രാജ  ബാബര്‍ അസമിനെക്കുറിച്ച് റമീസ് രാജ  ബാബര്‍ അസം  ബാബര്‍ അസം ഏകദിന ലോകകപ്പ് 2023
Ramiz Raja Criticizes Babar Azam Cricket World Cup 2023

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സൂപ്പര്‍ താരം ബാബര്‍ അസമിനെ പരോക്ഷമായി വിമര്‍ശിച്ച് മുന്‍ നായകനും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായിരുന്ന റമീസ് രാജ (Ramiz Raja Criticizes Babar Azam). അര്‍ധ സെഞ്ചുറി പിന്നിട്ടതിന് ശേഷം അതു വലിയ സ്‌കോറിലേക്ക് എത്തിക്കാതെ പുറത്താവുന്ന താരങ്ങള്‍ക്ക് പാകിസ്ഥാന്‍ ടീമില്‍ ഇടം നല്‍കരുതെന്നാണ് റമീസ് രാജ പറഞ്ഞിരിക്കുന്നത്. ഏകദിന ലോകകപ്പില്‍ (Cricket World Cup 2023)) 29-കാരനായ ബാബര്‍ അസം (Babar Azam) നടത്തിയ പ്രകടനത്തിന്‍റെ പശ്ചാത്തലത്തിലാണ് റമീസ് രാജയുടെ വാക്കുകള്‍.

സ്റ്റാന്‍റായി കളിക്കാന്‍ ഏറെ പന്തുകള്‍ എടുക്കുകയും തുടര്‍ന്ന് അര്‍ധ സെഞ്ചുറി നേടി പുറത്താവുകയും ചെയ്യുന്ന ബാബറിന്‍റെ രീതി ടീമിന്‍റെ റണ്‍റേറ്റിനെ ദോഷകരമായി ബാധിക്കുന്നതാണെന്നാണ് റമീസ് രാജ ചൂണ്ടിക്കാട്ടുന്നത്. "അര്‍ധ സെഞ്ചുറി നേടി പുറത്താവുന്നത് ആരായാലും, ഇതാവര്‍ത്തിക്കുകയാണെങ്കില്‍ അടുത്ത മത്സരം അവരുടെ അവസാനത്തേത് ആകുമെന്ന് മുന്നറിയിപ്പ് നല്‍കണം. അത്തരക്കാര്‍ക്ക് ടീമില്‍ ഇടം നല്‍കരുത്.

കാരണം സ്റ്റാന്‍ഡായി കളിക്കാന്‍ ഏറെ ഓവറുകളും സമയവും എടുത്താണ് അവര്‍ കളിക്കുന്നത്. അര്‍ധ സെഞ്ചുറി പിന്നിട്ടതിന് ശേഷം ആ തുടക്കം വലിയ ടോട്ടലിലേക്ക് എത്തിച്ച് ടീമിന് മുതല്‍ക്കൂട്ടാവണം. സ്റ്റാന്‍ഡായി കളിക്കാന്‍ എടുക്കുന്ന സമയം പിന്നീടുള്ള പ്രകടനത്തിലൂടെ ബാലന്‍സ് ചെയ്യണമെന്നാണ് ഞാന്‍ പറയുന്നത്. പക്ഷെ, അര്‍ധ സെഞ്ചുറി പിന്നിട്ടതിന് ശേഷം പുറത്താവുന്നതിലൂടെ ലഭിച്ച മികച്ച തുടക്കമാണ് അവര്‍ നിശിപ്പിക്കുന്നത്" റമീസ് രാജ (Ramiz Raja) പറഞ്ഞു.

ALSO READ: 'സൂര്യയ്‌ക്ക് ഏകദിനത്തിലും തിളങ്ങാം' ; ഒറ്റക്കാര്യം മതിയെന്ന് എബി ഡിവില്ലിയേഴ്‌സ്

ഏകദിന ലോകകപ്പില്‍ ഫേവറേറ്റുകളായി എത്തിയ പാകിസ്ഥാന് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഗ്രൂപ്പ് ഘട്ടം കടക്കാന്‍ കഴിയാതിരുന്ന പാക് ടീം പോയിന്‍റ് ടേബിളില്‍ അഞ്ചാമതാണ് ഫിനിഷ് ചെയ്‌തത്. ബാബറിനാവട്ടെ ഒമ്പത് മത്സരങ്ങളില്‍ നിന്നും 320 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്.

നാല് അര്‍ധ സെഞ്ചുറികള്‍ നേടിയ താരത്തിന് അതു മൂന്നക്കത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല (Babar Azam in Cricket World Cup 2023). നിലയുറപ്പിക്കാന്‍ ഏറെ സമയമെടുക്കുന്ന ശൈലിയില്‍ കളിക്കുന്ന ബാബര്‍ക്ക് വലിയ സ്‌കോര്‍ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ അതു ടീമിനെ പ്രതിരോധത്തിലാക്കുന്നു എന്നാണ് റമീസ് രാജ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ALSO READ: സ്‌റ്റോക്‌സിന് പിന്നാലെ ജോ റൂട്ടും ; കഴിഞ്ഞതില്‍ 18.50 കോടി നേടിയ താരത്തെ സ്വന്തമാക്കി രാജസ്ഥാന്‍, ഐപിഎല്‍ ട്രേഡ് വിന്‍ഡോ ഇന്ന് പൂട്ടും

അതേസമയം ഏകദിന ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ നായക സ്ഥാനത്ത് നിന്നും ബാബര്‍ പടിയിറങ്ങിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട പ്രസ്‌താവനയിലൂടെയായിരുന്നു ബാബര്‍ തന്‍റ തീരുമാനം ആരാധകരെ അറിയിച്ചത്. 2019-ലായിരുന്നു ബാബര്‍ പാകിസ്ഥാന്‍ ടീമിന്‍റെ നായക സ്ഥാനത്തേക്ക് എത്തുന്നത്.

ALSO READ: ജഡേജയല്ല, ചെന്നൈയില്‍ ധോണിയുടെ പകരക്കാരനാവേണ്ടത് അവന്‍; യുവതാരത്തെ ചൂണ്ടി അമ്പാട്ടി റായിഡു

ABOUT THE AUTHOR

...view details