ETV Bharat / sports

ജഡേജയല്ല, ചെന്നൈയില്‍ ധോണിയുടെ പകരക്കാരനാവേണ്ടത് അവന്‍; യുവതാരത്തെ ചൂണ്ടി അമ്പാട്ടി റായിഡു

author img

By ETV Bharat Kerala Team

Published : Nov 25, 2023, 4:49 PM IST

Ambati Rayudu on Ruturaj Gaikwad : യുവ താരം റുതുരാജ് ഗെയ്‌ക്‌വാദിനെ എംഎസ്‌ ധോണിയുടെ പകരക്കാരനായി, ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ നായക സ്ഥാനത്തേക്ക് നിര്‍ദേശിച്ച് അമ്പാട്ടി റായിഡു.

Ambati Rayudu on Ruturaj Gaikwad  Ambati Rayudu on next Chennai Super Kings captain  Ruturaj Gaikwad  Chennai Super Kings  MS Dhoni  MS Dhoni Chennai Super Kings captain  റുതുരാജ് ഗെയ്‌ക്‌വാദ്  റുതുരാജ് ഗെയ്‌ക്‌വാദിനെക്കുറിച്ച് അമ്പാട്ടി റായിഡു  ചെന്നൈ സൂപ്പര്‍ കിങ്‌സ്  ചെന്നൈ ക്യാപ്‌റ്റനെക്കുറിച്ച് അമ്പാട്ടി റായിഡു
Ambati Rayudu says Ruturaj Gaikwad should be next Chennai Super Kings captain

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (Indian Premier League) ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ നായക സ്ഥാനത്തേക്ക് എംഎസ്‌ ധോണിയുടെ (MS Dhoni) പിന്‍ഗാമിയെ ചൂണ്ടിക്കാട്ടി മുന്‍ താരം അമ്പാട്ടി റായിഡു. യുവ ഓപ്പണര്‍ റിതുരാജ് ഗെയ്‌ക്‌വാദിനെയാണ് ചെന്നൈയുടെ നായക സ്ഥാനത്തേക്ക് അമ്പാട്ടി റായിഡു നിര്‍ദേശിച്ചിരിക്കുന്നത് (Ambati Rayudu on Ruturaj Gaikwad). ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവെ ഇതു സംബന്ധിച്ച ചോദ്യത്തോടാണ് റായിഡുവിന്‍റെ പ്രതികരണം (Ambati Rayudu says Ruturaj Gaikwad should be next Chennai Super Kings captain in IPL after MS Dhoni).

2020-ൽ ചെന്നൈയ്‌ക്കായി (Chennai Super Kings) ഐപിഎൽ അരങ്ങേറ്റം കുറിച്ച താരമാണ് റുതുരാജ് ഗെയ്‌ക്‌വാദ് (Ruturaj Gaikwad). തൊട്ടടുത്ത വര്‍ഷം ചെന്നൈ കിരീടമുയര്‍ത്തുമ്പോള്‍ 16 മത്സരങ്ങളിൽ നിന്ന് 635 റൺസ് നേടി ഓറഞ്ച് ക്യാപ്പ് ജേതാവായ റിതുരാജിന്‍റെ പ്രകടനം ടീമിന് ഏറെ നിര്‍ണായകമായിരുന്നു.

തുടര്‍ന്ന് 2023-ലെ ചെന്നൈയുടെ കിരീട നേട്ടത്തിലും പ്രധാന പങ്കുവഹിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. 52 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 39.07 ശരാശരിയിൽ 1797 റൺസാണ് താരം നേടിയിട്ടുള്ളത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ സ്വര്‍ണത്തിലേക്ക് നയിക്കാന്‍ 26-കാരന് കഴിഞ്ഞിരുന്നു.

2008-ല്‍ ഐപിഎല്ലിന്‍റെ കന്നി സീസണ്‍ തൊട്ട് ധോണി ചെന്നൈയുടെ നായക സ്ഥാനത്തുണ്ട്. 2013-ല്‍ കോഴവിവാദവുമായി ബന്ധപ്പെട്ട് ചെന്നൈക്ക് വിലക്ക് നേരിട്ടപ്പോള്‍ റൈസിങ് പൂനെ ജയന്‍റ്സിലേക്ക് താരം മാറി. എന്നാല്‍ 2018-ല്‍ ചെന്നൈ തിരിച്ചെത്തിയപ്പോള്‍ നായകനായി തന്നെ ധോണി ടീമിനൊപ്പം തിരികെ എത്തി.

ALSO READ: 'മുംബൈ ഇന്ത്യന്‍സുമായുള്ള യാത്ര മികച്ചതായിരുന്നു, സൂപ്പര്‍ കിങ്‌സിലേക്ക് വന്നത് സവിശേഷമായി തോന്നി..': അമ്പാട്ടി റായിഡു

കഴിഞ്ഞ സീസണിലടക്കം ചെന്നൈയെ ആകെ അഞ്ച് തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിക്കാന്‍ ധോണിയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. 2010, 2011, 2018, 2021, 2023 സീസണുകളിലാണ് ധോണിയ്‌ക്ക് കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ ചാമ്പ്യന്മാരായത്. ഇതിനിടെ 2022 സീസണില്‍ ധോണിയുടെ പകരക്കാരനെന്നോണം രവീന്ദ്ര ജഡേജയെ ഫ്രാഞ്ചൈസി ക്യാപ്റ്റനായി പരീക്ഷിച്ചിരുന്നു.

ALSO READ: ' ക്യാപ്റ്റനാക്കുമോ, ഇല്ലെങ്കില്‍ പിന്നെ എന്ത് കാര്യം?'; ഹാര്‍ദികിന്‍റെ 'മടങ്ങിവരവ്' റിപ്പോര്‍ട്ടുകളില്‍ ആകാശ് ചോപ്ര

എന്നാല്‍ ടീം തുടര്‍ തോല്‍വികളില്‍ വലഞ്ഞതോടെ ധോണി വീണ്ടും ചുമതലയിലേക്ക് തിരികെ എത്തുകയായിരുന്നു. നടക്കാനിരിക്കുന്ന അടുത്ത സീസണോടെ (IPL 2024) ഇതിഹാസ താരം ഐപിഎല്‍ അവസാനിപ്പിക്കുമെന്നാണ് നിലവില്‍ സംസാരം. ഇതോടെയാണ് ചെന്നൈയുടെ നായക സ്ഥാനത്തേക്ക് പകരക്കാരനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്കും ചൂടേറുന്നത്.

ALSO READ: 'രോഹിതിന് ഒരു ലോകകപ്പ് കൂടി കളിക്കാം, ഇക്കാര്യം കൂടി ശ്രദ്ധിക്കണം...'; ഇന്ത്യന്‍ നായകന് ഉപദേശവുമായി മുത്തയ്യ മുരളീധരന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.