കേരളം

kerala

IND vs ZN: പുതിയ തുടക്കത്തിന് ഇന്ത്യ; ന്യൂസിലന്‍ഡ് പരമ്പരയിലെ രണ്ടാം ടി20 ഇന്ന്

By

Published : Nov 20, 2022, 10:21 AM IST

രോഹിത് ശര്‍മയടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതോടെ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുക.

IND vs ZN  New Zealand vs India  New Zealand vs India 2nd T20I  ഹാര്‍ദിക് പാണ്ഡ്യ  ശുഭ്‌മാന്‍ ഗില്‍  Hardik Pandya  Shubman Gill  ഇന്ത്യ vs ന്യൂസിലന്‍ഡ്  രോഹിത് ശര്‍മ  Rohit Sharma
IND vs ZN: പുതിയ തുടക്കത്തിന് ഇന്ത്യ; ന്യൂസിലന്‍ഡ് പരമ്പരയിലെ രണ്ടാം ടി20 ഇന്ന്

ബേ ഓവല്‍: ഇന്ത്യ vs ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മുതല്‍ ബേ ഓവലിലാണ് മത്സരം ആരംഭിക്കുക. മത്സരത്തിന് മഴ ഭീഷണിയുണ്ട്. വെല്ലിങ്‌ടണില്‍ നടക്കേണ്ടിയിരുന്ന പരമ്പരയിലെ ആദ്യ മത്സരം കനത്ത മഴ മൂലം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു.

രോഹിത് ശര്‍മയടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതോടെ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുക. ടി20 ലോകകപ്പിലെ നിരാശജനകമായ പുറത്താവലിന് ശേഷം ഒരു പുതിയ തുടക്കത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്. ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ തുടങ്ങിയ താരങ്ങള്‍ ടീമിന്‍റെ ഭാഗമാണ്.

ടി20യില്‍ ഓപ്പണറായി ശുഭ്‌മാന്‍ ഗില്‍ അരങ്ങേറ്റം കുറിച്ചേക്കും. ഇഷാന്‍ കിഷനാവും പങ്കാളിയാവുക. ബോളിങ് യൂണിറ്റില്‍ സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലികിന് അവസരം ലഭിച്ചേക്കും. മലയാളി താരം സഞ്‌ജു സാംസണും സ്‌ക്വാഡിലുണ്ടെങ്കിലും അന്തിമ ഇലവനിലെത്തുമോയെന്ന് ഉറപ്പില്ല.

മറുവശത്ത് കെയ്ന്‍ വില്യംസണിന്‍റെ നേതൃത്വത്തില്‍ മുന്‍ നിര ടീമിനെ തന്നെയാണ് ന്യൂസിലന്‍ഡ് അണിനിരത്തുന്നത്. വെറ്ററന്‍ ബാറ്റര്‍ മാര്‍ട്ടിന്‍ ഗപ്‌റ്റിലിനെ ഒഴിവാക്കിയപ്പോള്‍ കേന്ദ്ര കരാര്‍ റദ്ദാക്കിയ പേസര്‍ ട്രെന്‍റ് ബോള്‍ട്ട് ടീമില്‍ നിന്നും പുറത്തായി. ഗപ്റ്റിലന് പകരം യുവതാരം ഫിൻ അലനാണ് ടീമില്‍ ഇടം നേടിയത്. 23കാരനായ അലന്‍ ബ്ലാക് ക്യാപ്‌സിനായി ഇതേവരെ 23 ടി20കളും എട്ട് ഏകദിന മത്സരങ്ങളും കളിച്ചുവെങ്കിലും ആദ്യമായാണ് ഇന്ത്യയ്‌ക്കെതിരെ കളിക്കാനിറങ്ങുന്നത്.

പിച്ച് റിപ്പോര്‍ട്ട്:ബേ ഓവലിലെ പിച്ച് ബാറ്റിങ്ങിന് അനുകൂലമാണ്. ഈ മത്സരത്തിലും പിച്ചില്‍ നിന്നും ബാറ്റര്‍മാര്‍ക്ക് പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മത്സരത്തിന്‍റെ അവസാന പകുതിയിൽ പേസർമാർക്ക് ചില സഹായം ലഭിച്ചേക്കാം.

അതേസമയം മധ്യ ഓവറുകളിൽ റണ്ണൊഴുക്ക് നിര്‍ണയിക്കുന്നതില്‍ സ്പിന്നർമാർ പ്രധാന പങ്ക് വഹിക്കാനാവും. ഈ വേദിയിൽ നടന്ന അവസാന രണ്ട് ടി20 മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്യുന്ന ടീമാണ് വിജയിച്ചത്.

ഇന്ത്യന്‍ സ്ക്വാഡ്: ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്‌ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്‌, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്.

ന്യൂസിലന്‍ഡ് സ്‌ക്വാഡ്: കെയ്ൻ വില്യംസൺ (സി), ഫിൻ അലൻ, മൈക്കൽ ബ്രേസ്‌വെൽ, ഡെവൺ കോൺവേ, ലോക്കി ഫെർഗൂസൺ, മാറ്റ് ഹെൻറി, ടോം ലാഥം, ഡാരിൽ മിച്ചൽ, ആദം മിൽനെ, ഗ്ലെൻ ഫിലിപ്‌സ്, ജിമ്മി നീഷാം, മിച്ചൽ സാന്‍റ്‌നര്‍, ടിം സൗത്തി, ബ്ലെയർ ടിക്നർ.

Also read:ബാർബിക്യുവിനായി ഫൈവ് സ്റ്റാർ താമസം ഒഴിവാക്കി മെസിയും കൂട്ടരും; ഖത്തറിലെത്തിയത് 900 കിലോ ബീഫുമായി

ABOUT THE AUTHOR

...view details