കേരളം

kerala

സിഡ്‌നിയില്‍ ആതിഥേയര്‍ക്ക് ആധിപത്യം: വിരാട് കോലി

By

Published : Nov 29, 2020, 9:20 PM IST

ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പര 2-0ത്തിന് നഷ്‌ടമായ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ പ്രതികരണം

Virat Kohli  Virat Kohli comments  Australia vs India  Australia beat India  തോല്‍വിയെ കുറിച്ച് കോലി വാര്‍ത്ത  ടീം ഇന്ത്യയെ കുറിച്ച് കോലി വാര്‍ത്ത  kohli about failer news  kohli about team india news
കോലി

സിഡ്‌നി:ഞായറാഴ്‌ച നടന്ന രണ്ടാം സിഡ്‌നി ഏകദിനത്തിൽ എല്ലാ മേഖലയിലും ആതിഥേയര്‍ ആധിപത്യം പുലര്‍ത്തിയതായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. ബൗളര്‍മാര്‍ നിരാശപ്പെടുത്തിയെന്നും കോലി പറഞ്ഞു. മത്സരശേഷം സംസാരിക്കുകയായിരുന്നു വിരാട് കോലി. മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് എതിരെ 51 റണ്‍സിന്‍റെ പരാജയമാണ് ടീം ഇന്ത്യ ഏറ്റുവാങ്ങിയത്.

ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 2-0ത്തിന് ആരോണ്‍ ഫിഞ്ചും കൂട്ടരും സ്വന്തമാക്കി. നേരത്തെ പരമ്പരയിലെ ആദ്യ മത്സരം 66 റണ്‍സിന് ഓസ്ട്രേലിയ ജയിച്ചിരുന്നു. ഫീല്‍ഡിങ്ങിലും മോശം പ്രകടനമാണ് ടീം ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഓസ്‌ട്രേലിയ കിട്ടിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയത് അവര്‍ക്ക് മുതല്‍കൂട്ടായെന്നും കോലി കൂട്ടിച്ചേര്‍ത്തു.

സിഡ്‌നിയില്‍ ഞായറാഴ്‌ച ഓസ്‌ട്രേലിയ ഉയര്‍ത്തിയ 390 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്ക് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 338 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കൊവിഡ് 19ന് ശേഷം കളിച്ച ആദ്യ പരമ്പരതന്നെ ഇതോടെ ടീം ഇന്ത്യക്ക് നഷ്‌ടമായി. സിഡ്‌നിയില്‍ 51 റണ്‍സിന്‍റെ പരാജയമാണ് കോലിയും കൂട്ടരും രണ്ടാം ഏകദിനത്തില്‍ ഏറ്റുവാങ്ങിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ലോകേഷ് രാഹുല്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ABOUT THE AUTHOR

...view details