കേരളം

kerala

കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ മിന്നല്‍ മുരളി; വൈറലായി എഞ്ചിനീയര്‍ മുരളി

By

Published : Feb 2, 2022, 9:33 AM IST

Updated : Feb 2, 2022, 12:17 PM IST

Minnal questions: പ്രഖ്യാപനം മുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച 'മിന്നല്‍ മുരളി' റിലീസ്‌ കഴിഞ്ഞും പേര്‌ നിലനിര്‍ത്തുകയാണ്. ഇപ്പോള്‍ എഞ്ചിനീയറിംഗ്‌ കോളേജിലെ ചോദ്യപ്പേപ്പറിലും 'മിന്നല്‍ മുരളി' ഇടംപിടിച്ചിരിക്കുകയാണ്

Minnal Murali in Engineering Question papers  എഞ്ചിനീയര്‍ മുരളി  കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ മിന്നല്‍ മുരളി  Minnal questions
കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ മിന്നല്‍ മുരളി; വൈറലായി എഞ്ചിനീയര്‍ മുരളി

Minnal Murali in Engineering Question papers: മലയാളത്തിന്‍റെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ ചിത്രമാണ് 'മിന്നല്‍ മുരളി'. പ്രഖ്യാപനം മുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച 'മിന്നല്‍ മുരളി' റിലീസ്‌ കഴിഞ്ഞും പേര്‌ നിലനിര്‍ത്തുകയാണ്.

നെറ്റ്‌ഫ്ലിക്‌സ്‌ റിലീസായെത്തിയ ചിത്രം ഒരു മാസം കഴിഞ്ഞും വിദേശ രാജ്യങ്ങളിലെ സിനിമാ പ്രേമികള്‍ക്കിടയില്‍ ഇപ്പോഴും ചര്‍ച്ചാവിഷയമാണ്. എഞ്ചിനീയറിംഗ്‌ കോളേജിലെ ചോദ്യപ്പേപ്പറിലും 'മിന്നല്‍ മുരളി' ഇടംപിടിച്ചിരിക്കുകയാണ്.

കോതമംഗലം മാര്‍ അത്തനേഷ്യസ്‌ എഞ്ചിനീയറിംഗിന്‍റെ മൂന്നാം സെമസ്‌റ്റര്‍ പരീക്ഷ പേപ്പറിലാണ് 'മിന്നല്‍ മുരളി'യും ജോസ്‌മോനും കുറുക്കന്‍മൂലയും പ്രത്യക്ഷപ്പെട്ടത്‌.

Minnal questions: സമുദ്രനിരപ്പിലെ സ്ഥലമായ കുറുക്കന്‍മൂലയില്‍ കുളിക്കാന്‍ ചൂടുവെള്ളം തിളപ്പിക്കാന്‍ പോവുകയായിരുന്നു 'മിന്നല്‍ മുരളി'. അപ്പോഴാണ് 100 ഡിഗ്രി സെല്‍ഷ്യസിന് താഴെ വെള്ളം തിളയ്‌ക്കുമെന്ന്‌ അനന്തരവന്‍ ജോസ്‌മോന്‍ പറയുന്നത്‌. എന്നാല്‍ അങ്ങനെ സാധ്യമല്ലെന്ന്‌ 'മിന്നല്‍ മുരളി' വാദിച്ചു.. എന്നിങ്ങനെയാണ് ആദ്യം ചോദ്യം തുടങ്ങുന്നത്‌. ഇതിന്‍റെ താഴെ മറ്റ്‌ ഉപചോദ്യങ്ങളുമുണ്ട്‌. രണ്ട്‌ ഭാഗങ്ങളായാണ് ചോദ്യങ്ങള്‍ ഉള്ളത്‌. ഭാഗം എയിലും ബിയിലും 'മിന്നല്‍ മുരളി'യും കുറുക്കന്‍മൂലയും ഷിബുവുമൊക്കെയാണ് താരങ്ങള്‍.

ഇക്കാര്യം ബേസില്‍ ജോസഫ്‌ തന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. 'ദേശം, കണ്ണാടിക്കല്‍, കുറുക്കന്‍മൂല എല്ലാം ഉണ്ട്‌' -ഇപ്രകാരമാണ് ബേസില്‍ കുറിച്ചത്‌. ബേസിലിന്‍റെ പോസ്‌റ്റിന്‌ താഴെ നിരവധി പേരാണ് രസകരമായ കമന്‍റുകളുമായി എത്തിയിരിക്കുന്നത്‌.

'എക്‌സ്‌ട്രീം ലെവല്‍ ഓഫ്‌ മിന്നല്‍ എഫക്‌ട്‌'. 'ചോദ്യം പ്രിപെയര്‍ ചെയ്‌ത പ്രൊഫസര്‍, ചാനല്‍ ഇന്‍റര്‍വ്യൂവില്‍ കേറാനുള്ള സൈക്കോളജിക്കല്‍ മൂവ്‌. കൂടാതെ ബേസിലിന്‍റെയും ടൊവിനോയുടെയും പേജിലും വരുമെന്ന്‌ ഉറപ്പിച്ച കില്ലാടി'. 'ഇനി ഓരോ ചോദ്യത്തിനും 15 മാര്‍ക്കിനുള്ള ഉത്തരോം കൂടി എഴുതി ഇട്‌. കാണട്ടെ പഴേ എഞ്ചിനിയറിങ്‌ വിദ്യാര്‍ഥിയുടെ പവര്‍.'

'സിനിമാ കഥ ഉത്തരമായി എഴിതിയാ മതിയോന്ന്‌ ചോദിക്കാന്‍ പറഞ്ഞു'. 'സംവിധായകന്‍ എന്ന നിലയ്‌ക്കും സിഇടി എഞ്ചിനീയറിംഗ്‌ പൂര്‍വ വിദ്യാര്‍ഥി എന്ന നിലയിലും ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയാന്‍ ബേസില്‍ ജോസഫ്‌ ബാധ്യസ്ഥനാണ്'. 'ചോദ്യ പേപ്പര്‍ തയ്യാറാക്കിയ സാറിനെ പൊക്കിക്കോ.. മിന്നല്‍ 2 ന്‍റെ അസോസിയേറ്റ്‌ ഡയറക്‌ടര്‍ ആക്കാം.' -തുടങ്ങീ വളരെ രസകരമായ കമന്‍റുകളാണ് ബേസിലിന്‍റെ പോസ്‌റ്റിന്‌ താഴെ ലഭിച്ചിരിക്കുന്നത്‌.

Also Read:ഒടുവില്‍ ആര്‍ആര്‍ആര്‍ റിലീസ്‌ തീയതിയില്‍ തീരുമാനം...

Last Updated :Feb 2, 2022, 12:17 PM IST

ABOUT THE AUTHOR

...view details