മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ടെലിവിഷൻ നടൻ പേൾ വി. പുരി (31) അറസ്റ്റിൽ. പോക്സോ പ്രകാരം വാലിവ് പൊലീസ് താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിന് ശേഷം നടനെ റിമാൻഡിൽ വിട്ടു.
ടിവി സീരിയലുകളിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പെൺകുട്ടിക്ക് വാഗ്ദാനം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതൊരു പഴയ കേസാണെന്നും പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പൊലീസ് വിശദമാക്കി. വെള്ളിയാഴ്ച അംബോലി പൊലീസിന്റെ സഹായത്തോടെ വാലിവ് പൊലീസാണ് പേൾ പുരിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.